Posts in category: News
കാസര്‍കോട് എആര്‍ ക്യാമ്പില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി; പൊലീസുകാരന് പരുക്ക്

സിവില്‍ പൊലീസ് ഓഫിസറായ സുധാകരനാണ് പരുക്കേറ്റത്. The post കാസര്‍കോട് എആര്‍ ക്യാമ്പില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി; പൊലീസുകാരന് പരുക്ക് appeared first on Reporter Live.

വിമത സ്ഥാനാര്‍ഥിയായ യുവതിയെ ഭീഷണിപ്പെടുത്തി; ബിജെപി ജില്ലാ കമ്മറ്റി അംഗം അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമത സ്ഥാനാര്‍ഥിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി ജില്ലാ കമ്മറ്റി അംഗം അറസ്റ്റില്‍. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൊടുങ്ങാനൂര്‍ സ്വദേശിയായ അഡ്വ. രഞ്ജിത് സി. നായരാണ് അറസ്റ്റിലായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. വട്ടിയൂര്‍ക്കാവ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, സിന്ധുവിനെതിരെ രഞ്ജിത്തും പരാതിയുമായി രംഗത്തെത്തി. വീടിനു മുന്നിലെത്തി സിന്ധുവിന്റെ ഭര്‍ത്താവ് തന്നെ അപമാനിക്കുന്ന രീതിയില്‍ മൈക്കിലൂടെ […]

സിഎം രവീന്ദ്രനെ 10ന് ഇഡി ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ വോട്ടെടുപ്പ് ദിവസത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ 10-ാം തീയതി ഇഡി ചോദ്യം ചെയ്യും. അടുത്ത വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇഡിയുടെ ചോദ്യംചെയ്യല്‍ നടക്കുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആദ്യതവണ ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രേഖാമൂലം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ തവണയും ഇഡി നോട്ടീസ് നല്‍കി. കൊവിഡിന് ശേഷമുള്ള ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിച്ചതോടെ […]

വിവാദനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ മുന്നോട്ടെന്ന് കര്‍ഷകര്‍; നാളത്തെ ചര്‍ച്ച അതീവനിര്‍ണ്ണായകം

അതേസമയം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. The post വിവാദനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ മുന്നോട്ടെന്ന് കര്‍ഷകര്‍; നാളത്തെ ചര്‍ച്ച അതീവനിര്‍ണ്ണായകം appeared first on Reporter Live.

ഹാമില്‍ട്ടണില്‍ വില്ല്യംസണ്‍ന്‍റെ ‘മാസ്റ്റര്‍ ക്ലാസ്’; കുറിച്ചത് ടെസറ്റിലെ മൂന്നാം ഇരട്ട ശതകം

ഇരട്ട ശതകം കുറിച്ച് കെയിന്‍ വില്ല്യംസണ്‍ ബാറ്റ് ഉയര്‍ത്തിയപ്പോള്‍ കയ്യടിക്കാതെ പോകാന്‍ നിര്‍വാഹമില്ലായിരുന്നു വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക്. ഹാമില്‍ട്ടണിലെ മൈതനാം ഒരിക്കല്‍കൂടി വില്ല്യംസണിന്‍റെ ക്ലാസ് ബാറ്റിംഗിന് സാക്ഷി ആയി. The post ഹാമില്‍ട്ടണില്‍ വില്ല്യംസണ്‍ന്‍റെ ‘മാസ്റ്റര്‍ ക്ലാസ്’; കുറിച്ചത് ടെസറ്റിലെ മൂന്നാം ഇരട്ട ശതകം appeared first on Reporter Live.

ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ച പ്രവര്‍ത്തകരെ പുറത്താക്കി ജമ്മുകശ്മീര്‍ ബിജെപി; നടപടി നേരിട്ടവരില്‍ നേതാക്കളും

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അംഗങ്ങളെ പുറത്താക്കി ബിജെപി. ഇതില്‍ എട്ട് പേരും ജമ്മുകശ്മീര്‍ ജില്ലാ വികസന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനവിധി തേടിയവരാണ്. ഇവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അച്ചടക്കസമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്. പുറത്താക്കല്‍ നടപടി നേരിട്ടവരില്‍ ബിജെപി നേതാക്കളും ഉള്‍പ്പെടുന്നു. പാര്‍ട്ടി രാം കോട്ട് മണ്ഡല്‍ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാരി, സതീഷ് ശര്‍മ, മഖന്‍ ലാല്‍ ജമോറിയ, നീന രഖ്വാല്‍ (മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ […]

കഞ്ചാവ് അപകടകരമായ ലഹരിവസ്തു അല്ല; യുഎന്നില്‍ പിന്തുണയുമായി ഇന്ത്യ

കഞ്ചാവിനെ മാരകമയക്കുമരുന്നുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന വാദത്തെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയില്‍ വോട്ട് ചെയ്ത് ഇന്ത്യ. കഞ്ചാവിനെ അപകടകരമായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മിഷന്റെ നീക്കത്തിനാണ് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്. യുഎന്നിന്റെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ 63-ാം യോഗത്തിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. വോട്ടെടുപ്പിന് പിന്നാലെ കഞ്ചാവ് ഔഷധ ആവശ്യത്തിനായി ഉപയോഗിക്കുന്ന യുഎസിലെ കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 53 അംഗരാജ്യങ്ങളില്‍ 27 പേരും കഞ്ചാവ് മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ചു. […]

ഹൈദരാബാദ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം: ടിആര്‍എസ് ആധിപത്യം തകരുന്നു

ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം. 72 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ടിആര്‍എസ് 31 സീറ്റുകളിലും ഒവൈസിയുടെ എഐഎംഐഎം 14 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം. നഗരത്തിലെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ തുടരുന്നത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ വൈകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 […]

‘എം സി ആർ മുണ്ടിന്റെ പരസ്യത്തിലെന്ന പോലെ അദ്ദേഹം ഞങ്ങളുടെ നേർക്ക് വന്നു’; മോഹൻലാലിനെ നേരിൽ കണ്ട സഹസംവിധായകന്റെ അനുഭവക്കുറിപ്പ്

മോഹൻലാലിന്റെ വീട്ടിൽ പോയി അദ്ദേഹത്തെയും ഭാര്യ സുചിത്രയെയും നേരിൽ കണ്ട അനുഭവം സഹസംവിധായകനായി മനോജ് പട്ടത്തിൽ പങ്കുവെച്ചു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച മനോജിന്റെ അനുഭവക്കുറുപ്പ് ഇപ്പോൾ വൈറലാണ്. ടാറ്റാ സ്‌കൈയില്‍ ജോലി ചെയ്യുന്ന സമയത്ത് സര്‍വീസിനായി മോഹന്‍ലാലിന്റെ വീട്ടില്‍ പോയ അനുഭവമാണ് മനോജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. The post ‘എം സി ആർ മുണ്ടിന്റെ പരസ്യത്തിലെന്ന പോലെ അദ്ദേഹം ഞങ്ങളുടെ നേർക്ക് വന്നു’; മോഹൻലാലിനെ നേരിൽ കണ്ട സഹസംവിധായകന്റെ അനുഭവക്കുറിപ്പ് appeared first on Reporter Live.

‘രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് സ്ഥിരതയില്ല’; വിമര്‍ശനവുമായി ശരദ് പവാര്‍

ഒരു ബിജെപി വിരുദ്ധചേരിയെ ഒരുമിപ്പിക്കുന്നതില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടതായും പവാര്‍ വിമര്‍ശിച്ചു. The post ‘രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് സ്ഥിരതയില്ല’; വിമര്‍ശനവുമായി ശരദ് പവാര്‍ appeared first on Reporter Live.