Posts in category: Newsroom
‘എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം’; അലോഷിയോട് മുകേഷ് എം.എല്‍.എ

കൊല്ലം ബീച്ചിലെ വയലിന്‍ കലാകാരന്‍ അലോഷിയുടെ പുതിയ വയലിന്‍ കാണാന്‍ മുകേഷ് എംഎല്‍എ.എത്തി. അലോഷിക്ക് എല്ലാ സഹായവും എം.എല്‍.എ വാഗ്ദാനം ചെയ്തു.വയലിന്‍ മോഷണം പോയ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയിിലൂടെ അറിഞ്ഞ എം.എല്‍.എ.പുതിയ വയലിന്‍ വാങ്ങി നല്‍കാന്‍ എത്തിയപ്പോഴേക്കും അലോഷിക്ക് പുതിയ വയലിന്‍ ലഭിച്ചിരുന്നു. പിന്നീട് അലോഷിയെ നേരില്‍ കാണണമെന്ന് തോന്നിയതോടെ കൊല്ലം ബീച്ചില്‍ എത്തുകയായിരുന്നു. അല്‍പ്പ നേരം അലോഷിയുമായി സംസാരിച്ച എം.എല്‍.എ.അലോഷിയുടെ വയലിന്‍ സംഗീതം ആസ്വദിച്ച ശേഷമാാണ് ബീച്ചില്‍ നിന്ന് മടങ്ങിയത്.തന്നെ നേരില്‍ കാണാന്‍ എം.എല്‍.എ.എത്തിയ സന്തോഷത്തിലാണ് […]

കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന; എത്തിയത് ചിറക്കല്‍ പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍

കണ്ണൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന. ചാലാട് മണലിലാണ് ഷാജിയുടെ വീട്. ചിറക്കല്‍ പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. ഷാജിയുടെ വീട്ടിലെത്തി പ്ലാനും നിര്‍മ്മാണവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഷാജിയുടെ വീടും സ്വത്തും സംബന്ധിച്ച വിവരങ്ങള്‍ ഒക്ടോബര്‍ 27ന് കോഴിക്കോട്ടെ ഇഡി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഈ വീടിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേട് ഇല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി […]

‘ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവുമില്ല എന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു’; വിനു വി ജോണിനും വിഷ്ണുനാഥിനും മറുപടിയുമായി ബെന്യാമിന്‍

കേരളത്തിലെ സ്പ്രിങ്ക്‌ളര്‍ ഡാറ്റ ചോരണ വിവാദവുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറില്‍ അവതാരകന്‍ വിനു വി ജോണും കോണ്‍ഗ്രസ് നേതാവും തന്റെ പേര് പരാമര്‍ശിച്ചതില്‍ മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവുമില്ല എന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഡേറ്റ കച്ചവടത്തെപ്പറ്റി മാസങ്ങള്‍ക്കു മുന്‍പ് ഇട്ട ഒരു പോസ്റ്റ് ആയിരുന്നു പരാമര്‍ശ വിഷയം. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവും ഇല്ല എന്ന് ഞാന്‍ […]

നേമം മോഡല്‍ പരീക്ഷണം നിയമസഭ തെരഞ്ഞെടുപ്പില്‍ നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപിയുമായും ജമാ അത്തൈ ഇസ്‌ലാമിയെയും കൂട്ടുപിടിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മോഡല്‍ പരീക്ഷണത്തിനാണ് യുഡിഎഫ് തയ്യാറെടുക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് മതേതരത്വ നിലപാടുകള്‍ കയ്യൊഴിഞ്ഞ് ഈ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് പറഞ്ഞ സംഘടനയാണ് ജമാ അത്തൈ ഇസ്‌ലാമി. ആര്‍എസ്എസിന്റെ സമാന്തര പ്രസ്ഥാനമാണ്. ആ ജമാ അത്തൈ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. […]

‘വീട് പൊളിക്കാന്‍ ഇത് വരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി; നിയമവിരുദ്ധമായുള്ള ഒരു നിര്‍മാണവും അവിടെ നടന്നിട്ടില്ല’

കോഴിക്കോട്: തന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി എംഎല്‍എ. വീടുപൊളിക്കല്‍ അസാധ്യമായ കാര്യമാണ്. നിയമവിരുദ്ധമായുള്ള ഒരു നിര്‍മാണവും അവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളാണ്. അങ്ങനെ ഒരു നോട്ടീസ് ഇല്ലെന്നാണ് കോര്‍പറേഷന്‍ പറഞ്ഞതെന്നും കെഎം ഷാജി പറഞ്ഞു. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ല. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. നവംബര്‍ 10ന് ഇഡിക്കു മുന്നില്‍ ഹാജരാവും. വിവരങ്ങള്‍ എല്ലാം ഇ ഡിക്ക് കൈമാറും. രാഷ്ട്രീയ പ്രേരതമായ അന്വേഷണങ്ങളാണ് […]

‘ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകം’; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കസ്റ്റംസ്

കൊച്ചി: ആശുപത്രിയില്‍ പ്രവേശിച്ച എം ശിവശങ്കറിന്റെ നടപടി അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്ന് കസ്റ്റംസ്. ശിവശങ്കര്‍ ആശുപത്രിയിലാകും മുന്‍പ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഒപ്പിട്ട് നല്‍കിയിരുന്നുവെന്നും കസ്റ്റംസ് െേഹക്കോടതിയില്‍ പറഞ്ഞു. ശിവശങ്കറിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. കേവലം വേദനസംഹാരി നല്‍കിയാണ് ശിവശങ്കറെ ഡിസ്ചാര്‍ജ്ജ് ചെയ്തതെന്നും കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല.കസ്റ്റംസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നും കസ്റ്റംസ് പറഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. ശിവശങ്കറിന്റെ അറസ്റ്റ് ഒക്ടോബര്‍ […]

പൃഥ്വിരാജിന് കൊവിഡ്; സംവിധായകനും കൊവിഡ്

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയൂടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വറന്റൈനില്‍ പോവേണ്ടി വരും. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം ജോര്‍ദാനില്‍ […]

‘മീശ’ നോവലിന് അംഗീകാരം; എസ് ഹരീഷിന് നന്തനാര്‍ പുരസ്‌കാരം

മലപ്പുറം: വള്ളുവനാടന്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്. മീശ എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഡോ. എന്‍പി വിജയകൃഷ്ണന്‍, ഡോ,പി ഗീത, പിഎസ് വിജയകുമാര്‍ എന്നിവര്‍ ജൂറികളായ സമിതിയാണ് ഹരീഷിനെ തെരഞ്ഞെടുത്തത്. അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുകയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ തിയ്യതി പീന്നിട് പ്രഖ്യാപിക്കും. The post ‘മീശ’ നോവലിന് അംഗീകാരം; എസ് ഹരീഷിന് നന്തനാര്‍ പുരസ്‌കാരം appeared first on Reporter Live.

ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഇന്ന് തന്നെ പരിഗണിക്കണമെന്നാവശ്യം

കൊച്ചി: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ആശുപത്രിയിലായ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാനിരുന്നത്. ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കണമെന്ന് ശിവശങ്കര്‍ കോടതിയോട് അപേക്ഷിച്ചു. ചോദ്യം ചെയ്യലിന് പല തവണ ഹാജരായതാണ്. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും അപേക്ഷയില്‍ പറയുന്നു. ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ശിവശങ്കറിന് ചികിത്സ […]

‘നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം, നിങ്ങള്‍ അര്‍ഹിക്കുന്നതിലും മുകളിലാണിപ്പോ’; വിജയ് യേശുദാസിനോട് സംവിധായകന്‍

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനത്തോട് പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ. അര്‍ഹിക്കുന്ന വില കിട്ടാത്തതിനാലാണ് ഇനി മലയാള ഗാനങ്ങള്‍ പാടില്ലെന്ന തീരുമാനത്തോടാണ് പ്രതികരണം. നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം, അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോള്‍ എന്ന് നജീം കോയ പറഞ്ഞു. സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു […]