Posts in category: Newsroom
പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ഏഴു പേര്‍ക്കെതിരെ കേസ്

കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മര്‍ദ്ദിച്ചത്. ഇവരില്‍ ഒരാള്‍ക്കൊഴിച്ച് മറ്റാര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പൊലീസ് അറിയിച്ചു. ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്‌നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. […]

കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സിപിഐഎം വിട്ടു; പാര്‍ട്ടി പരിഗണിച്ചില്ലെന്ന് പരാതി

കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സിപിഐഎം വിട്ടു. എംഎച്ച്എം അഷ്‌റഫാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ആറാം ഡിവിഷന്‍ കൗണ്‍സിലറാണ് അഷ്‌റഫ്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് രാജി. നഗരസഭയില്‍ കഴിഞ്ഞ 15 വര്‍ഷമായി എംഎച്ച്എം അഷ്‌റഫും ഭാര്യയുമാണ് മാറി മാറി മത്സരിച്ചുവരുന്നത്. ഇദ്ദേഹം സിപി ഐഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. വിപ്പ് ലംഘനം പ്രശ്‌നമായി വരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സിപിഐഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്‌റഫ്. […]

ബിഡിജെഎസിനെ തള്ളി ബിജെപി; ‘അത്രയും സീറ്റില്ല’

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 39 സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തെ തള്ളി ബിജെപി. അത്രയും സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ബിജെപി നേതൃത്വം പരോക്ഷമായി ബിഡിജെഎസിനെ അറിയിച്ചു. എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അതേസമയം ബിഡിജെഎസിന് മാന്യമായ പരിഗണന നല്‍കുമെന്നും ബിജെപി പറഞ്ഞു. 39 സീറ്റുകള്‍ വേണം. സീറ്റുകള്‍ വച്ചുമാറാം. എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നായിരുന്നു ബിജെപിക്ക് മുന്നില്‍ ബിഡിജെഎസിന്റെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായില്ല. […]

നേമം ഗുജറാത്താണെന്ന് കുമ്മനം രാജശേഖരന്‍; ‘മറ്റൊന്നും പറയാനില്ല’

നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് കുമ്മനം രാജശേഖരന്‍. ഇവിടെ പാര്‍ട്ടിക്ക് വെല്ലുവിളിയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും കുമ്മനം പറഞ്ഞു. നേമത്ത് കുമ്മനം രാജശേഖരനെ ബിജെപി പരിഗണിക്കുന്നുവെന്നാണ് സൂചന. അദ്ദേഹം നേമത്ത് വീടെടുത്ത് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇത് ശക്തിപ്പെടുകയും ചെയ്തു. എന്നാല്‍ പലയിടത്തും കെട്ടിടം നോക്കിയെങ്കിലും ഒടുവില്‍ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തില്‍ ആയി പോയെന്നെയുള്ളൂവെന്നുമായിരുന്നു കുമ്മനത്തിന്റെ വിശദീകരണം. ‘മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ഇതുവരേയും തീരുമാനം എടുത്തിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറം […]

സുന്ദരിയാണെന്ന് അമിതാഭ് ബച്ചന്‍; ഗീത ഗോപിനാഥിന്റെ മറുപടി

കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിനെ പുകഴ്ത്തി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. ചിത്രത്തില്‍ കാണിക്കുന്ന സാമ്പത്തിക വിദഗ്ദ ആരാണെന്ന മത്സരാര്‍ഥിയോടുള്ള ചോദ്യത്തിന് പിന്നാലെയായിരുന്നു അമിതാഭ് ബച്ചന്റെ പരാമര്‍ശം. ‘ആ കുട്ടിയുടെ മുഖം വളരെ മനോഹരമാണ്. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ആരും പറയില്ല.’ ഇതിന്റെ വീഡിയോ വൈറലായതോടെ അമിതാഭിന് നന്ദി അറിയിച്ച് ഗീത ഗോപിനാഥ് രംഗത്തെത്തി. ‘എനിക്ക് ഈ നിമിഷത്തെ മറികടന്ന് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമിതാഭിന്റെ കടുത്ത ആരാധികയാണ് ഞാന്‍. […]

മുത്തൂറ്റില്‍ തോക്ക് ചൂണ്ടി ഏഴു കോടിയുടെ കവര്‍ച്ച; സംഘം ഹൈദരാബാദില്‍ പിടിയില്‍

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലാംഗ സംഘത്തെ പിടികൂടിയത്. പ്രതികളില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയെന്നും സംഘത്തെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മുത്തൂറ്റിന്റെ ഹൊസൂര്‍ ശാഖയില്‍ സംഘം തോക്ക് ചൂണ്ടി മോഷണം നടത്തിയത്. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.ശാഖ മാനേജറെയും ജീവനക്കാരെയും […]

‘ആട് ഇലകടിക്കുന്നത് പോലെ’; രമേശ് ചെന്നിത്തല ദയനീയ പരാജയം; അധ്യക്ഷനാവാന്‍ യോഗ്യന്‍ മുരളീധരന്‍: ടിഎച്ച് മുസ്തഫ

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ദയനീയ പരാജയമാണെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ. എകെ ആന്റണിയോ ഉമ്മന്‍ചാണ്ടിയോ ആണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ടതെന്നും ഭരണം ലഭിച്ചാല്‍ ഇവരിലൊരാള്‍ മുഖ്യമന്ത്രിയാവണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിനോടായിരുന്നു മുസ്തഫയുടെ പ്രതികരണം. മുമ്പെങ്ങുമില്ലാത്തവിധം അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ ലോക്കപ്പ് കൊലപാതകങ്ങളും എല്‍ഡിഎഫ് ഭരണകാലത്തുണ്ടായി. എന്നാല്‍ സര്‍ക്കാരിനെതിരെ ഇതൊന്നും രമേശ് ചെന്നിത്തലക്ക് ആയുധമാക്കാന്‍ കഴിഞ്ഞില്ല. ആട് ഇലകടിക്കുന്നത് പോലെയാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ഒന്നില്‍ കടിച്ച് […]

10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഇളവുകള്‍; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്തെ 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൊതുവിദ്യഭ്യാസവകുപ്പിന്റേതാണ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളെ വീതം ഇരുത്താം. നൂറില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂളുകളില്‍ എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ വരാം. നൂറില്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളില്‍ ഒരേ സമയം അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളാണ് അനുവദനീയം. രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്റ്റ് വീതമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ രാവിലെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം വരെ സ്‌കൂളുകളില്‍ തുടരാനും അനുവാദം നല്‍കിയിട്ടുണ്ട്. ഉച്ച […]

ചെന്നിത്തലയുടെ പഞ്ചായത്തിലെ കോണ്‍ഗ്രസ് കൂട്ടുകെട്ട്; സിപിഐഎം ജില്ലാ സെക്രട്ടറിയുടെ താക്കീത് തള്ളി പ്രാദേശിക നേതൃത്വം

ചെന്നിത്തല തൃപ്പെരുംതുറയിലെ പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കില്‍ നടപടിയെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ താക്കീതിനെ തള്ളി പ്രാദേശിക നേതൃത്വം. നോട്ടീസ് കൈപ്പറ്റിയെങ്കിലും ഉടന്‍ രാജിയില്ലെന്ന പ്രതികരണമാണ് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്റെത്. ലോക്കല്‍ കമ്മറ്റികളുടെ പിന്തുണയോട് കൂടിയുള്ള നീക്കത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലാ നേതൃത്വം. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിലെ കോണ്‍ഗ്രസ് സിപിഐഎം കൂട്ടുകെട്ട് സംസ്ഥാന തലത്തില്‍ തന്നെ സിപിഐഎമ്മിന് നാണക്കേടായ പശ്ചാത്തലത്തിലായിരുന്നു രാജി നിര്‍ദ്ദേശവുമായി ജില്ലാ കമ്മറ്റി മുന്നോട്ടുവന്നത്. രണ്ട് പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് പിന്തുണയില്‍ ജില്ലയില്‍ സിപിഐഎം അധികാരത്തിലേറിയത്. ഭരണം കിട്ടിയ […]

പറവൂര്‍ സിപിഐഎമ്മിനില്ല; നിലപാട് അറിയിച്ച് സിപിഐ; പരിഗണനയില്‍ രണ്ട് പേരുകള്‍

കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ തുടര്‍ച്ചയായി വിജയിച്ച പറവൂര്‍ സീറ്റ് ഇത്തവണ സിപിഐഎം ഏറ്റെടുക്കുമെന്ന അഭ്യൂഹം തള്ളി സിപിഐ എറണാകുളം ജില്ലാ നേതൃത്വം. മണ്ഡലത്തില്‍ സിപിഐ തന്നെ മത്സരിക്കുമെന്നും സീറ്റ് വെച്ച് മാറി മത്സരത്തിനില്ലെന്നും പി രാജു പറഞ്ഞു. രണ്ട് വട്ടം എംഎല്‍എയായിരുന്ന പി രാജുവിനെ വീഴ്ത്തി ആണ് മണ്ഡലത്തില്‍ വിഡി സതീശന്‍ വിജയിക്കുന്നത്. പിന്നീട് പന്ന്യന്‍ രവീന്ദ്രനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഇത്തവണ സീറ്റ് സിപിഐഎം ഏറ്റെടുത്ത് സിപിഐക്ക് അവര്‍ […]