Posts in category: Nitish kumar
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്യുന്നവര്‍ക്ക് ബീഹാറിനോട് വോട്ട് ചോദിക്കാന്‍ കഴിയുന്നതെങ്ങനെ?’; ബീഹാറില്‍ മോദി, പ്രചരണ വേദികളില്‍ ജമ്മുകശ്മീര്‍ വീണ്ടും ചര്‍ച്ചയാക്കി ബിജെപി

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രചരണ റാലിയില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് തന്നെയാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍, അധികാരത്തിലെത്തിയാല്‍ പ്രത്യേക പദവി തിരികെ നല്‍കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. അത് ജനങ്ങളോട് നടത്തുന്ന ക്രൂരതയാണെന്നും മോദി പറഞ്ഞു. ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ എല്ലാവരും കാത്തിരിക്കുമ്പോള്‍, എന്നെങ്കിലും അധികാരത്തില്‍ വന്നാല്‍ അത് തിരിച്ചുകൊണ്ടുവരുമെന്നാണ് അവര്‍ പറയുന്നത്’,മോദി പരിഹാസ രൂപേണ പറഞ്ഞു. ജെഡിയു നേതാവും […]

‘വേണമെങ്കില്‍ വോട്ട് ചെയ്താ മതി’; തന്റെ പ്രചരണ വേദിയില്‍ ലാലുവിന് മുദ്രാവാക്യം വിളിച്ച ജനങ്ങളോട് പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

പട്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊണ്ടുപിടിക്കുകയാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യത്തിന്റെയും നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎയുടെയും പ്രചരണ റാലികളും യോഗങ്ങളും ശക്തി തെളിയിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ്. ഇതിനിടെ മുഖ്യമന്ത്രികൂടിയായ നിതീഷ് കുമാറിന്റെ റാലിയില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് അനുകൂല മുദ്രാവാക്യമുയര്‍ന്നത് വിവാദമാവുന്നു. ലാലു പ്രസാദ് സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് നിതീഷിന്റെ റാലിക്കിടെ ഉയര്‍ന്നത്. ഇതോടെ കോപാകുലനായ നിതീഷ് അണികളോട് പൊട്ടിത്തെറിച്ചു. ‘എന്താണ് നിങ്ങള്‍ പറഞ്ഞത്? എന്താണ് നിങ്ങള്‍ വിളിച്ചുപറഞ്ഞത്?’ തന്റെ സമീപിത്തുണ്ടായിരുന്ന […]

വെറും വാഗ്ദാനം; 10 ലക്ഷം തൊഴിലവസരങ്ങള്‍ എവിടുന്നുണ്ടാക്കുമെന്ന് നിതീഷ് കുമാര്‍; അമേരിക്കന്‍ മോഡല്‍ സംവാദത്തിന് വെല്ലുവിളിച്ച് തോജസ്വി യാദവ്; പോരാട്ടച്ചൂടില്‍ ബിഹാര്‍

അതിനിടെ ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യത്തേക്കാള്‍ ആറ് ശതമാനം വോട്ട് കൂടുതല്‍ എന്‍ഡിഎയ്ക്ക ലഭിക്കുമെന്ന് പ്രവചിക്കുന്ന ലോക്‌നീതി സര്‍വ്വേ ഫലം പുറത്തെത്തി. The post വെറും വാഗ്ദാനം; 10 ലക്ഷം തൊഴിലവസരങ്ങള്‍ എവിടുന്നുണ്ടാക്കുമെന്ന് നിതീഷ് കുമാര്‍; അമേരിക്കന്‍ മോഡല്‍ സംവാദത്തിന് വെല്ലുവിളിച്ച് തോജസ്വി യാദവ്; പോരാട്ടച്ചൂടില്‍ ബിഹാര്‍ appeared first on Reporter Live.

എന്‍ഡിഎയോട് പിണങ്ങിയ ചിരാഗ് പാസ്വാന്‍ ഇനി മഹാസഖ്യത്തിലേക്കോ? നിതീഷിനെ തള്ളി ചിരാഗിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് തേജസ്വി യാദവ്

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബീഹാറില്‍ രാഷ്്ട്രീയ നീക്കങ്ങളും സജീവമാണ്. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനോട് പിണങ്ങി എന്‍ഡിഎ സഖ്യം വിട്ട് പുറത്തുവന്ന ചിരാഗ് പാസ്വാനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ചിരാഗ് പാസ്വാന്റെ കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന നിതീഷ് കുമാറിന്റെ പരാമര്‍ശനം പുറത്ത് വന്നതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ പുതിയ നീക്കങ്ങള്‍. ‘നിതീഷ് കുമാര്‍ ജി ചിരാഗ് പാസ്വാനോട് എന്താണോ ചെയ്തത് അത് ശരിയായില്ല. മറ്റേത് സമയത്തേക്കാളുമുപരിയായി ഇപ്പോള്‍ ചിരാഗ് പാസ്വാന് അദ്ദേഹത്തിന്റെ […]

‘ഇരുഭാഗത്ത് നിന്നും കളിക്കുന്നില്ലെന്ന് ബിജെപി വ്യക്തമാക്കണം’; ബീഹാറില്‍ എന്‍ഡിഎയില്‍ പോര് മുറുകി

ബീഹാര്‍ എന്‍ഡിഎയിലെ പുതിയ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ് നിതീഷ് കുമാര്‍ നടത്തിയത്. എന്‍ഡിഎ സഖ്യത്തെ ഇല്ലാതാക്കുന്നതാണ് ചിരാഗ് പാസ്വാന്റെ നടപടി. ഇക്കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണം. ഇരുഭാഗത്ത് നിന്നും കളിക്കുന്നില്ലെന്ന് ബിജെപി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ചിരാഗ് പാസ്വാന്റെ എല്‍ജെപി പുറത്ത് പോയിരുന്നു. ജെഡിയുവിനെതിരെ മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചിരാഗ് പാസ്വാന്‍ […]

ഞാന്‍ മോഡിയുടെ ഹനുമാന്‍, വേണമെങ്കില്‍ നെഞ്ച് പിളര്‍ന്ന് കാണിക്കാമെന്ന് ചിരാഗ് പസ്വാന്‍

ഏതെങ്കിലും ബിജെപി നേതാവിന്റെ വാക്കുകള്‍ തനിക്ക് മോഡിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ നേതൃത്യത്തില്‍ നടക്കാനിരിക്കുന്ന പ്രചാരണ റാലികളില്‍ തനിക്കെതിരെ ബിജെപി നേതാക്കള്‍ നടത്താനുദ്ദേശിക്കുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു. The post ഞാന്‍ മോഡിയുടെ ഹനുമാന്‍, വേണമെങ്കില്‍ നെഞ്ച് പിളര്‍ന്ന് കാണിക്കാമെന്ന് ചിരാഗ് പസ്വാന്‍ appeared first on Reporter Live.

ബീഹാര്‍ സഖ്യത്തില്‍ ഇനി എല്‍ജെപി ഇല്ല; ചിരാഗ് പാസ്വാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ വെറും 20 ദിവസം മാത്രം ബാക്കി നില്‍ക്കെ, എട്ടുപേരെ പുറത്താക്കി ബിജെപി. ചിരാഗ് പാസ്വാന്റെ എല്‍ജെപിയില്‍ ചേരാനായി ബിജെപിയില്‍ നിന്നും വിട്ടിപോയ വിമതരെ ആണ് പാര്‍ട്ടി പുറത്താക്കിയത്. എല്‍ജെപി മുന്നണിയുടെ ഭാഗമല്ലെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. The post ബീഹാര്‍ സഖ്യത്തില്‍ ഇനി എല്‍ജെപി ഇല്ല; ചിരാഗ് പാസ്വാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി appeared first on Reporter Live.

ആര്‍എസ്എസുമായി ശക്തമായ ബന്ധമുള്ള ബിജെപി നേതാക്കള്‍ എല്‍ജെപി സ്ഥാനാര്‍ത്ഥിയാവുന്നു; നിതീഷിനെ ഒതുക്കാനുള്ള നീക്കമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നു

ബീഹാറില്‍ രാം വിലാസ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍ജെപി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് വലിയ ചര്‍ച്ചയാണുണ്ടാക്കിയത്. അതിന് പിന്നാലെ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ എല്‍ജെപിയില്‍ ചേരുകയും ചെയ്തു. ഇതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ബിജെപി മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാജേന്ദ്ര സിങ്, ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം രാമേശ്വര്‍ ചൗരസ്യ, അഞ്ച് തവണ ബിജെപി എംഎല്‍എയായിട്ടുള്ള ജവഹര്‍ പ്രസാദ് എന്നിവരാണ് എല്‍ജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഈ നേതാക്കള്‍ നേരത്തെ എംഎല്‍എയായിട്ടുള്ള മണ്ഡലങ്ങളില്‍ നിന്ന് […]

യുപിയിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി; ‘ബംഗാളും വഴുതികൊണ്ടിരിക്ക്കന്നത് മാഫിയ ഭരണത്തിലേക്ക്’

യുപിയിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി; ‘ബംഗാളുംവഴുതികൊണ്ടിരിക്കുന്നത് മാഫിയ ഭരണത്തിലേക്ക്’ കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലും ബീഹാറിലും മാഫിയ ഭരണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇപ്പോള്‍ ഈ സംസ്ഥാനങ്ങളിലെ പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരണത്തിലേക്ക് വഴുതികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അര്‍ത്ഥമാക്കി. സംസ്ഥാനത്ത് ഒരു ബിജെപി നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കൊണ്ട് സംസാരിക്കവേ ആയിരുന്നു ദിലീപ് ഘോഷിന്റെ ഈ പ്രസ്താവന.‘പശ്ചിമ ബംഗാള്‍ ഉത്തര്‍പ്രദേശിനെയും ബീഹാറിനെയും പോലെ മാഫിയ ഭരണത്തിലേക്ക് വഴുതികൊണ്ടിരിക്കുകയാണ്. പൊലീസ് […]

ബീഹാറില്‍ മഹാരാഷ്ട്ര ആവര്‍ത്തുക്കുമോ? ജെഡിയുവിനേക്കാള്‍ സീറ്റ് ബിജെപി നേടിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും, അല്ലെങ്കില്‍ ഇങ്ങനെ

2015ലെ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാസഖ്യത്തിലേക്കും അവിടെ നിന്ന് 2017ല്‍ എന്‍ഡിഎയിലേക്ക് തിരിച്ചും കാലുമാറ്റിച്ചവിട്ടിയിട്ടുള്ള നിതീഷ് കുമാറിനെ ബിജെപിക്ക് അത്രത്തോളം വിശ്വാസം പോര The post ബീഹാറില്‍ മഹാരാഷ്ട്ര ആവര്‍ത്തുക്കുമോ? ജെഡിയുവിനേക്കാള്‍ സീറ്റ് ബിജെപി നേടിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും, അല്ലെങ്കില്‍ ഇങ്ങനെ appeared first on Reporter Live.