Posts in category: Obituary
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു; വിടപറഞ്ഞത് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി

കണ്ണൂര്‍: കണ്ണൂരില്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാനിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍. ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ മരണത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അനുശോചിച്ചു. ജനകീയ വിഷയങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു ജോര്‍ജ്ജുകുട്ടിയെന്ന് അദ്ദേഹം പറഞ്ഞു. The post കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു; വിടപറഞ്ഞത് […]

നടന്‍ ബാലയുടെ പിതാവ് അന്തരിച്ചു

നടന്‍ ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ഡോ. ജയകുമാര്‍ അന്തരിച്ചു.72 വയസ്സായിരുന്നു. പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ്. നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര. മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്. The post നടന്‍ ബാലയുടെ പിതാവ് അന്തരിച്ചു appeared first on Reporter Live.

അഹമ്മദ് പട്ടേൽ: നെഹ്‌റു കുടുംബത്തിന്റെ നാല് തലമുറയുടെ നിഴലായ വിശ്വസ്തൻ

2019ലെ തെരഞ്ഞെടുപ്പിൽ പ്രതിസന്ധിയില്ലാതെ മത്സരിക്കാൻ കോൺഗ്രസിനെ പ്രാപ്തരാക്കിയത് അഹമ്മദ് പട്ടേലെന്ന ട്രെഷറർ ആയിരുന്നു. The post അഹമ്മദ് പട്ടേൽ: നെഹ്‌റു കുടുംബത്തിന്റെ നാല് തലമുറയുടെ നിഴലായ വിശ്വസ്തൻ appeared first on Reporter Live.

‘ആ അച്ഛന്റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു’; ഉള്ളുലച്ച് കുറിപ്പ്

കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫിന്റെ മകന്റെ മരണ വാര്‍ത്ത വേദനയോടെയാണ് കേരളം കേട്ടത്. ഭിന്നശേഷിക്കാരനായ ജോ (34) ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി പേരാണ് പി ജെ ജോസഫിന്റെ വസതിയില്‍ ജോമോന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. രാഷ്ട്രീയ വൈരം മറന്ന് ജോസ് കെ മാണിയും പുറപ്പുഴയിലെ വീട്ടിലെത്തി. മുതിര്‍ന്ന നേതാവിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടേയും രംഗത്തെത്തി. […]

കൊല്ലം മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറും ഡിസിസി അംഗവുമായ എഎം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളി ദേശീയപാതയിവുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലം ഡിസിസി അംഗവും മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ എഎം അന്‍സാരി മരിച്ചു. തോട്ടപ്പള്ളി പാലത്തില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് അന്‍സാരി കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. അന്‍സാരി തല്‍ക്ഷണം മരിച്ചു. കൊല്ലത്ത് രണ്ട് തവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു അന്‍സാരി. മുന്‍ കൊല്ലുവിള പഞ്ചായത്തംഗവും ഐഎന്‍ടിയുസി നേതാവുമാണ്. അപകടത്തില്‍ പരിക്കേറ്റ മകന്‍ അന്‍വറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. […]

മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ മംഗലാടിന്റെ പിതാവ് അന്തരിച്ചു

റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് റിപ്പോര്‍ട്ടര്‍ രാഹുല്‍ മംഗലാടിന്റെ പിതാവ് ആയഞ്ചേരി കീഴല്ലം കുറ്റിയില്‍ കുഞ്ഞിരാമന്‍ (63) നിര്യാതനായി. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് മംഗലാട്ടെ വീട്ടു വളപ്പില്‍ നടക്കും. The post മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ മംഗലാടിന്റെ പിതാവ് അന്തരിച്ചു appeared first on Reporter Live.

ഷോണ്‍ കോണറി അന്തരിച്ചു; ജയിംസ് ബോണ്ട് നടന് ആദരമര്‍പ്പിച്ച് സിനിമാലോകം

ഓസ്‌കറും രണ്ട് ബാഫ്തയും മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും അടങ്ങുന്നതാണ് കോണറിയുടെ അരനൂറ്റാണ്ടിലധികം നീണ്ട കരിയര്‍. The post ഷോണ്‍ കോണറി അന്തരിച്ചു; ജയിംസ് ബോണ്ട് നടന് ആദരമര്‍പ്പിച്ച് സിനിമാലോകം appeared first on Reporter Live.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു

1997-98 സീസണില്‍ എഫ്‌സി കൊച്ചി താരമായിരുന്നു. The post മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു appeared first on Reporter Live.