Posts in category: Odiyan
ഒടിയനിൽ അഭിനയിക്കാൻ തയ്യാറല്ല;പിന്നീട് മനസുമാറി,കാരണം മോഹൻലാൽ!

ഛായാഗ്രഹണ സഹായിയായി സിനിമയിലെത്തി പിന്നീട് സഹനടനായും നടനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നരേൻ.ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്.ജന്മദിനത്തിൽ നരേന് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍.തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ശ്രീകുമാർ ജന്മദിനം ആശംസിച്ചത്.ഒപ്പം ഒടിയനിൽ ഒരുമിച്ച് പ്രവർത്തിച്ചതിനെ കുറിച്ചുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു.താൻ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ആദ്യം വിസമ്മതിച്ചെന്നും പിന്നീട് സമ്മതിക്കാൻ ഉണ്ടായ കാരണവും ശ്രീകുമാർ കുറിപ്പിൽ പറയുന്നു. ശ്രീകുമാറിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രുപം.. നരേനെ ഞാൻ മുമ്പ് […]

ഒടിയന്‍ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോ പുറത്ത്; മോഹന്‍ലാല്‍ ഒടിയനായി മാറിയത് ഇങ്ങനെ

ഒടിയന്‍ എന്ന ചിത്രത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ പുറത്തുവന്നു. മോഹന്‍ലാലിനെ ഒടിയനായി മാറാന്‍ സഹായിച്ച ആധുനിക സങ്കേതങ്ങള്‍ വെളിപ്പെടുകയാണിവിടെ. ധാരാളം സീനുകളില്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടുണ്ട് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു. കൊണ്ടോരാം എന്ന ഗാനത്തിലെ മാനുകള്‍ ചിത്രം ഇറങ്ങിയപ്പോള്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മോഹന്‍ലാല്‍ വിവിധ മൃഗമായി മാറുന്നത് കഥാപരമായ ആവശ്യകതയുമായിരുന്നു. എന്‍വൈ വിഎഫ്എക്‌സ്‌വാലാ എന്ന കമ്പനിയാണ് ഒടിയന്റെ വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. മികച്ച മറ്റ് പ്രൊജക്ടുകള്‍ ലഭിക്കാനായി വിഎഫ്എക്‌സ് ചെയ്യുന്ന കമ്പനികള്‍ ബ്രേക്ക്ഡൗണ്‍ വീഡിയോകള്‍ പുറത്തുവിടാറുണ്ട്. […]

ഒടിയന്റെ ‘ഒടിവിദ്യ’ പുറത്ത്; ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു (വീഡിയോ)

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം നൂറ് കോടിക്കുമുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. സൈന വീഡിയോസാണ് ചിത്രത്തിന്റെ ഡിവിഡി പുറത്തിറക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ ഭാഗം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഒടിയന്റെ മറ്റൊരു ഭാഗവും പുറത്തുവന്നിരുന്നു. The post ഒടിയന്റെ ‘ഒടിവിദ്യ’ പുറത്ത്; ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.