Posts in category: Omar Lulu
ടി സീരിസിന് വേണ്ടി ഒമര്‍ ലുലുവിന്റെ അദ്യ ഹിന്ദി മ്യൂസിക്കല്‍ ആല്‍ബം; ചിത്രീകരണം ദുബായില്‍

ഹാപ്പി വെഡിങ്, ചങ്ക്‌സ്, അഡാര്‍ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഒമര്‍ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആല്‍ബം ടി സീരിസ് പുറത്തിറക്കും. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ആല്‍ബത്തില്‍ ദുബായ് ബേസ്ഡ് മോഡലുകളും, ഇന്‍ഫ്‌ലുവന്‍സേഴ്‌സും ആയ കപ്പിള്‍സ് അജ്മല്‍ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ചങ്ക്‌സ് എന്ന ചിത്രത്തിലെ ‘മേക്കാനിക്കിലെ വിശ്വാമിത്രന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ മലയാളികള്‍ക്ക് ഒമര്‍ ലുലു പരിചയപ്പെടുത്തിയ ജുബൈര്‍ മുഹമ്മദാണ് ആല്‍ബത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. […]

ഒരു സംവിധായകന് ചേർന്ന പണിയാണോ ഇക്കാ ഇത്;അടിച്ചു മാറ്റിയ പോസ്റ്റുമായി ഒമർ ലുലു

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളുമായാണ് സംവിധായകൻ ഒമർ ലുലു എത്താറുള്ളത്. ആദ്യ ചിത്രം ഹാപ്പി വെഡ്ഡിങ് മുതൽ ധമാക്ക വരെ എത്തി നിൽക്കുന്നു . ഇപ്പോഴിതാ ഒമർ ലുലുവിൻ്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ് ചിത്രത്തെ സംബന്ധിച്ചുള്ള പുതിയ നിരൂപണത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. മിഥുൻ മേച്ചേരിൽ ഒരുക്കിയ നിരൂപണക്കുറിപ്പ് സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ ഒരു ആരാധകൻ കുറിച്ച കമൻ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘അടിച്ചു മാറ്റിയ പോസ്റ്റ്. കടപ്പാട് വെക്കാമായിരുന്നു. ഒരു സംവിധായകന് […]

‘പുറത്തുപോയവരെ അഭിനയിപ്പിക്കേണ്ട കാര്യമില്ല’; ഇടവേള ബാബുവിനെ പിന്തുണച്ച് ഒമര്‍ ലുലു

‘ഒരുപാട് നടീ നടന്‍മാര്‍ ഉള്ളപ്പോള്‍ സംഘടനയില്‍ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണ് ഉള്ളത്?’ The post ‘പുറത്തുപോയവരെ അഭിനയിപ്പിക്കേണ്ട കാര്യമില്ല’; ഇടവേള ബാബുവിനെ പിന്തുണച്ച് ഒമര്‍ ലുലു appeared first on Reporter Live.

കൊച്ചിക്കാര്‍ക്ക് ഇനിമുതല്‍ അഡാറ് മീനും ഇറച്ചിയും. ഇന്ത്യയിലെ ആദ്യത്തെ നോണ്‍വെജ് സൂപ്പര്‍ മാര്‍ക്കറ്റുമായി ഒമര്‍ ലുലു

എല്ലാ ഉത്പന്നങ്ങളും കൃത്യമായ ഊഷ്മാവില്‍ ലോകോത്തര നിലവാരത്തില്‍ ആരോഗ്യകരമായാണ് കൈകാര്യം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും. കൊച്ചിയില്‍ വെണ്ണലയിലാണ് കുക്ക് ഫാക്ടറിന്റെ ആദ്യ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. കൊച്ചിയുടെ ഇതരഭാഗങ്ങളിലും, ക്രമേണ ദക്ഷിണേന്ത്യ മുഴുവനും ബ്രാഞ്ചുകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും ഒമര്‍ലുലു പറഞ്ഞു. The post കൊച്ചിക്കാര്‍ക്ക് ഇനിമുതല്‍ അഡാറ് മീനും ഇറച്ചിയും. ഇന്ത്യയിലെ ആദ്യത്തെ നോണ്‍വെജ് സൂപ്പര്‍ മാര്‍ക്കറ്റുമായി ഒമര്‍ ലുലു appeared first on Reporter Live.

പവര്‍സ്റ്റാര്‍ എന്ന സിനിമയില്‍ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ബാബു അന്റണിയാണ്; ഒമര്‍ ലുലു

സംവിധായകന്‍ ഒമര്‍ ലുലു ഫേസ്‍ബുക്കില്‍ എഴുതിയിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുന്നു പവര്‍ സ്റ്റാര്‍ എന്ന തന്റെ പുതിയ ചിത്രത്തില്‍ നായകനാരന്ന് ചോദിച്ചാല്‍ ബാബു ആന്റണിയെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന സന്തോഷത്തെ കുറിച്ചും ഒമര്‍ ലുലു കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ രൂപം: ഞാനും എന്റെ നായകന്‍മാരും. ആദ്യ സിനിമ ചെയുന്ന സമയത്ത് എല്ലാവരും ചോദിക്കും ആരാ നായകന്‍ എന്ന് സിജു വില്‍സണ്‍ എന്ന് പറയുമ്ബോള്‍ പലര്‍ക്കും മനസ്സിലാവുകയില്ലാ അപ്പോള്‍ നേരം പ്രേമം സിനിമയില്‍ അഭിനയിച്ച പയ്യന്‍ എന്നൊക്കെ […]

ധമാക്കയിക്ക് ശേഷം ഒമര്‍ ലുലുവിന്റെ മാസ്സ് എന്റെര്‍റ്റൈനെര്‍ ‘പവര്‍സ്റ്റാര്‍’ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

യൗവനത്തിന്റെയും ക്യാംപസുകളുടെയും കഥപറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലു കരിയറിലെ ആദ്യ മാസ് എന്റെര്‍റ്റൈനെര്‍ ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നു. ‘ഒരു അഡാര്‍ ലവ്’, ‘ധമാക്ക’ സിനിമകള്‍ക്ക് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍സ്റ്റാർ . ബാബു ആന്റണി ചിത്രത്തിൽ നായകനാകും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഒമര്‍ അടുത്ത ചിത്രം തുടക്കം കുറിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ഒരു ബോളിവുഡ് […]

ഒമർ ലുലുവിന്റെ പവര്‍ സ്റ്റാറിൽ ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലീമും

നീണ്ട ഇടവേളക്ക് ശേഷം ബാബു നായകനാകുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍. ബാബു ആന്‍റണിയ്ക്ക് പുറമെ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഇക്കാര്യം വെളിപ്പെടുത്തിയത് കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്ഡ്രോപ്പ്. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയാണ് പവർസ്റ്റാർ. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍”ഒമർലുലു പറഞ്ഞു. The post ഒമർ ലുലുവിന്റെ പവര്‍ സ്റ്റാറിൽ ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു […]

മലയാള സിനിമ ഇതുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായിരിക്കും രണ്ടാമൂഴം; ഒമർ ലുലു

മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റിലും സാങ്കേതികവിദ്യയിലുമാണ് ശ്രീകുമാർ മേനോന്‍ രണ്ടാമൂഴം ഒരുക്കാൻ പോകുന്നതെന്ന് സംവിധായകൻ ഒമർ ലുലു. . ‘പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്‍റെ ഭീമനായി വി.എ. ശ്രീകുമാറേട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയിൽ പ്രതീക്ഷക്കൊത്ത്‌ നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും. പിന്നെ സിനിമ എന്നു പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആർക്കും പിടികിട്ടാത്ത […]

പടം തിയേറ്ററിൽ പോയി കാണാത്തതിന് ദൈവത്തോട് നന്ദി; ധമാക്കയിലെ ലൈംഗിക മണ്ടത്തരങ്ങള്‍ക്കെതിരെ തുറന്നടിക്കുന്നു

ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കളർ ഫുൾ ചിത്രമായിരുന്നു ധമാക്ക. അഡാർ ലവിന് ശേഷം പുറത്തിറങ്ങിയ ധമാക്ക തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു ഇപ്പോഴിതാ ഓണ്‍ലൈന്‍ എഴുത്തുകാരനായ സലീല്‍ ബിന്‍ ഖാസിം ധമാക്ക എന്ന ചിത്രത്തിലെ ലൈംഗിക മണ്ടത്തരങ്ങള്‍ തുറന്ന് എഴുതിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം തുറന്നു പറയുന്നത്. ഒമർ ലുലുവിന്റെ ദമാക്ക എന്ന് പേരുള്ള പടക്കം ഇന്നലെ കണ്ടു… പടം കണ്ടു തുടങ്ങിയപ്പോൾ തന്നെ ആ പടം തിയേറ്ററിൽ പോയി കാണാൻ തോന്നാഞ്ഞതിനു […]

ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു…

ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് സംവീധായകൻ ഒമർ ലുലുവിന് വേണ്ടി വീണ്ടും തിരക്കഥ ഒരുക്കുന്നു. സിനിമയെ കുറച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. എന്നാൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണി നിരക്കുമെന്നാണ് റിപ്പോർട്ട്. 1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് ഡെന്നീസ് ജോസഫ് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. മോഹൻലാലിന് സൂപ്പർസ്റ്റാർ പട്ടം […]