Posts in category: Pala Assembly Seat
‘പാലയില്‍ ജോസ് കെ മാണിയല്ല, റോഷി അഗസ്റ്റിന്‍; ജോസ് കടത്തുരുത്തിക്ക്, റോഷിയെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍’; സമവാക്യങ്ങള്‍ മാറുമെന്ന് പിജെ ജോസഫ്

എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ യുഡിഎഫിലെത്തുമെന്ന് തുറന്നടിച്ച് പിജെ ജോസഫ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ പാലാ സീറ്റില്‍ മത്സരിക്കാനെത്തിയാല്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പിജെ ജോസഫിന്റെ വാദം. കോട്ടയത്ത് ജില്ലാ യുഡിഎഫ് യോഗത്തിലാണ് പിജെ ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘റോഷി അഗസ്റ്റിന്‍ ഇടുക്കി വിട്ടു പാലായില്‍ എത്തും. ഇടുക്കിയില്‍ ഇനി മത്സരിച്ചാല്‍ 22000 വോട്ടുകള്‍ക്ക് എങ്കിലും റോഷി പരാജയപ്പെടും. ഇത് മനസിലാക്കിയാണ് റോഷി പാലായിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കില്‍ […]

പാലാ സീറ്റില്ലെന്ന് ഉറപ്പായതോടെ ഒരു വിഭാഗം യുഡിഎഫിലേക്കോ?; എന്‍സിപിയില്‍ ഇരുവിഭാഗങ്ങളും ആളെ കൂട്ടുന്നു

കൊച്ചി: കേരളത്തിലെ എന്‍സിപിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ഇരു വിഭാഗങ്ങളും ശക്തി സമാഹരണം നടത്തുന്നു. പാലാ സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെയാണ് രണ്ട് വിഭാഗങ്ങളായി മാറി അടുത്ത നീക്കത്തിന് ശ്രമിക്കുന്നത്. മാണി സി കാപ്പനെ പിന്തുണച്ച് ഔദ്യോഗിക വിഭാഗം തന്നെ യുഡിഎഫിലേക്ക് പോവുമോ എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ഇപ്പോഴത്തെ ആശങ്ക. എല്‍ഡിഎഫിനെ പിന്തുണക്കുന്ന വിഭാഗവും യുഡിഎഫിലേക്ക് പോകണമെന്ന് അഭിപ്രായമുള്ള വിഭാഗവും പാര്‍ട്ടിയിലെ നേതാക്കളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള സജീവ ശ്രമത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം നടക്കില്ല. എല്‍ഡിഎഫിനോടൊപ്പം നിന്ന് തദ്ദേശ […]

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്ന് കെഎം മാണിയുടെ മരുമകന്‍; പിജെ ജോസഫുമായി നിര്‍ണായക കൂടിക്കാഴ്ച, നയപരമെന്ന് പിജെ

ജോസ് കെ മാണിയെ ഘടകകക്ഷിയാക്കിയുള്ള എല്‍ഡിഎഫ് പ്രഖ്യാപനത്തിന് പിന്നാലെ കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ് പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. പിഎം ജോസഫ് പിന്തുണയുമായി എത്തിയത് നയപരമായ തീരുമാനമാണെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ മണിയുടെ നിലപാടില്‍ കേരള കോണ്‍ഗ്രെസ്സില്‍ ഭൂരിപക്ഷംപേര്‍ക്കും അതൃപ്തിയുണ്ട്. കൂടുതല്‍ പേര്‍ ജോസ് കെ മാണി വിഭാഗം വിട്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരെഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ആദ്യ പരിഗണന നല്‍കേണ്ടത് തങ്ങള്‍ക്കാണെന്നും പിജെ ജോസഫ് […]

ജോസ് കെ മാണിക്കെതിരെ മത്സരിക്കാനെത്തുമോ കെഎം മാണിയുടെ മരുമകന്‍?; കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തയ്യാറെന്ന് എംപി ജോസഫ്

കോട്ടയം: എല്‍ഡിഎഫില്‍ ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ വിമര്‍ശിച്ച് കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്നും കെഎം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എംപി ജോസഫ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എംപി ജോസഫ് പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയായി വരുമെന്നാണ് കരുതുന്നത്. ജോസ് കെ മാണി അല്ലെങ്കില്‍ […]

ജോസ് കെ മാണി പോയ ഗ്യാപ്പില്‍ സീറ്റുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്; ചങ്ങനാശേരിയില്‍ കെസി ജോസഫിന്റെ പേരും

ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ ഒഴിവ് വരുന്ന സീറ്റുകളില്‍ ഒരേ പോലെ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫ് വിഭാഗവും. പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍ വരാന്‍ തയ്യാറായാല്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കോണ്‍ഗ്രസിനകത്ത് ആലോചനയുണ്ട്. അല്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണ് ആലോചന. കെപിസിസി വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ മുമ്പില്‍. ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി നിരവധി കോണ്‍ഗ്രസ് […]

പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍പ്പിച്ചിരിക്കുമെന്ന് പിജെ ജോസഫ്; പാര്‍ട്ടി മത്സരിക്കണോ വേണ്ടയോ എന്ന് നോക്കി തീരുമാനിക്കും

കോട്ടയം: പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍പ്പിച്ചിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാലായില്‍ പാര്‍ട്ടി മത്സരിക്കണോ എന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയെ നോക്കി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതീക്ഷയെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണി ഗ്രൂപ്പ് യൂഡിഎഫ് വിട്ടാല്‍ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനോടാണ് […]

‘പാല കെഎം മാണി ഉണ്ടാക്കിയെടുത്ത ഹൃദയ വികാരം, എല്ലാം സാങ്കല്‍പികം’; ജോസ് കെ മാണി

മുന്നണി തീരുമാനം രണ്ടുമൂന്ന് ദിവസത്തിനകം ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. മറ്റ് ചര്‍ച്ചകളെല്ലാം സാങ്കല്‍പികമാണ്. തങ്ങള്‍ എവിടെയും നിലപാട് അറിയിച്ചിട്ടില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞ. പാല എന്നത് ഒരു സ്ഥലത്തിനപ്പുറം ഒരു ഹൃദയ വികാരമാണ്. കെഎം മാണി സാറിന്റെ വലിയ സംഭാവനയാണത് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാട് അറിയച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയിക്കുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് […]