മുംബൈ: പാലാ സീറ്റിനെച്ചൊല്ലി എല്‍ഡിഎഫ് മുന്നണിയുമായുള്ള എന്‍സിപി തര്‍ക്കങ്ങള്‍ തുടരവെ, പ്രശ്ന പരിഹാരത്തിന് ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക് വരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തുമെന്നാണ് വിവരം. പ്രഫുല്‍ പട്ടേലും പവാറിനൊപ്പം കേരളത്തിലെത്തും. എന്‍സിപി തര്‍ക്കം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നതിലേക്ക് വരെ എത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെത്തി വിഷയത്തില്‍ ഇടപെടുന്നത്. ടിപി പീതാംബരന് മാസ്റ്ററും മാണി സി കാപ്പനും മുംബൈയില്‍ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിനിടെയാണ് പവാറും പട്ടേലും കേരളത്തിലേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. സംസ്ഥാന […]
നിയമസഭാ തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കി നില്‍ക്കെ പാലായില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ജോസ് കെ മാണിയും മാണി സി കാപ്പനും പാലാ വിട്ടുകൊടുക്കില്ലെന്നുറച്ചിരിക്കുകയാണ്. ഇതോടെ മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തെകുറിച്ചും ചര്‍ച്ചകള്‍ ഉടലെടുത്തു. ജോസ് കെ മാണിയുടെ ഇടത് പ്രവേശനം, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം, ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ വിജയം തുടങ്ങിയ ഘടകങ്ങള്‍ പാലാ ഇടത് അനുകൂലമാണെന്ന് പ്രത്യക്ഷത്തില്‍ പറയുന്നുണ്ടെങ്കിലും ശക്തമായ മത്സരത്തിനാണ് പാലാ ഒരുങ്ങുന്നത്. കണക്കുകള്‍ ഇപ്രകാരം. […]
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ ചര്‍ച്ച ദേശീയ തലത്തില്‍ മാത്രമെന്ന് കോണ്‍ഗ്രസ്. എന്‍സിപിയുമായി സംസ്ഥാന തലത്തില്‍ ചര്‍ച്ചയുണ്ടാവില്ല.കേരളത്തില്‍ ചര്‍ച്ച നടത്തേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. അതേസമയം മാണി സി കാപ്പന് ഇടത് മുന്നണി വിട്ടാല്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടലാണ് സംസ്ഥാനത്ത്. അതേ ഇടപെടല്‍ തന്നെയാവണം കോണ്‍ഗ്രസിനെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. വിഷത്തില്‍ എന്‍സിപിയിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം […]
കോട്ടയം: പാലാ സീറ്റ് തര്‍ക്കത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും പാര്‍ട്ടി നിലപാട് എന്താണെന്ന് മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലാ സീറ്റ് എന്‍സിപി വിട്ട് കൊടുക്കില്ലായെന്ന നിലപാടില്‍ ഉറച്ചതോടെയാണ് സീറ്റിനെ ചൊല്ലി അനിശ്ചിതത്വം ഉടലെടുത്തത്. എന്നാല്‍ സീറ്റ് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്റേതെന്നും കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് […]
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ മത്സരിച്ചേക്കുമെന്ന് പി സി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടി അഞ്ചിടത്ത് മത്സരിക്കുമെന്നും മകന് ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയായി വന്നേക്കാമെന്നും എംഎല്‍എ പറഞ്ഞു. പാലാ ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ മത്സരിക്കാനാണ് ആലോചന. എട്ടിന് തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. മനോരമ ന്യസ് കൗണ്ടര്‍ പോയിന്റിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ പ്രതികരണം. ഒരു മണിക്കൂര്‍ മതിയെനിക്ക് ഒറ്റ പത്രസമ്മേളനം. ഞാന്‍ പാലായില്‍ മത്സരിക്കുന്നതിനേക്കുറിച്ച് വളരെ ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. […]
പാലാ സീറ്റിനെച്ചൊല്ലി എന്‍സിപി നേതാക്കള്‍ തമ്മില്‍ തുറന്ന വാക്പോര്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ എ കെ ശശീന്ദ്രന് നടത്തിയ പ്രതികരണവും അതിന് മാണി സി കാപ്പന് നല്കിയ മറുപടിയുമാണ് വീണ്ടും പിളര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് കാപ്പന് ഇന്നും ആവര്‍ത്തിച്ചു. വഴിയേ പോകുന്നവര്‍ക്ക് പാലാ സീറ്റ് ചോദിക്കാന്‍ എന്തവകാശമെന്ന് മാണി സി കാപ്പന് ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു നില്ക്കുന്ന ജോസ് കെ മാണിക്ക് പാലാ […]
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായക രാഷ്ട്രീയ നീക്കവുമായി എന്‍സിപി. പാര്‍ട്ടി ഇടത് മുന്നണി വിടും. പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കമാണ് എന്‍സിപിയെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. ഇടത് മുന്നണി വിടുന്നതോടെ മാണി സി കാപ്പന് പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും മുന്നണി മാറ്റം പ്രഖ്യാപിക്കുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറായിരിക്കും ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുക. മാണി സി കാപ്പന് മുന്നണി വിടുന്നതോടെ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി എത്തും. […]
കോട്ടയം: നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ്. എന്‍സിപിയായി തന്നെ മത്സരിക്കും. പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും ജോസഫ് അവകാശപ്പെട്ടു. തിങ്കളാഴ്ച പിജെ ജോസഫ് മാണി […]