Posts in category: Palakkad
പാലക്കാട് അമ്പലപ്പാറയില്‍ ഫാക്ടറിയില്‍ തീപിടുത്തം; 26 പേര്‍ക്ക് പരുക്ക്, അഞ്ചു പേരുടെ നില ഗുരുതരം

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കോഴിവേസ്റ്റില്‍ നിന്നും ഓയില്‍ ഉണ്ടാക്കുന്ന ഫാക്ടറിയില്‍ തീപിടുത്തം. തോട്ടുകാട് മലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത്തോടെയാണ് നാട്ടുകാര്‍ക്ക് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായന്ന് മനസ്സിലായത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി തീയണക്കാന്‍ ശ്രമിച്ചു. പിന്നാലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണത്തിലായ സമയത്താണ് ഫാക്ടറിയില്‍ ഓയില്‍ സംഭരിച്ചിരുന്ന ടാങ്ക് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആറ് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 26 പേര്‍ക്ക് പൊള്ളലേറ്റു. അതില്‍ അഞ്ചു […]

രമ്യ ഹരിദാസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സനൂഫ്; ‘ഹോട്ടലില്‍വച്ച് തന്നെ അപമാനിച്ചു’

രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പരാതിക്കാരന്‍ സനൂഫ്. നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തന്റെ ഫോൺ തട്ടിപ്പറിക്കാൻ നിർദ്ദേശം നല്‍കിയതും രമ്യ ഹരിദാസായിരുന്നു എന്നും സനൂഫ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയിട്ടും എംപിക്കെതിരെ കേസ് എടുത്തില്ലെന്ന് സനൂഫ് പറയുന്നു. ഈ പശ്ചാത്തലത്തില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. അതേസമയം, രമ്യ ഹരിദാസ് എംപി തനിക്കെതിരെ ഉന്നയിച്ചത് വ്യാജആരോപണങ്ങളാണെന്ന് യുവാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. […]

പാലക്കാട് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

പാലക്കാട് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. എസ്ഡിപിഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീര്‍ ഹുസൈന്‍ ആണ് വെട്ടേറ്റത്.സക്കീര്‍ ഹുസൈന്റ കൈപ്പത്തി അറ്റ നിലയിലാണുള്ളത്. തലയ്ക്കും പരുക്കേറ്റു. ഇയാളെ വിദഗ്ദ ചികില്‍സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. The post പാലക്കാട് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു appeared first on Reporter Live.

വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണി; പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടി (56)യാണ് മരിച്ചത്. വീടിന്റെ ഉമ്മറത്ത് ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയിലാണ് കണ്ണന്‍കുട്ടിയെ കണ്ടത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യെദ്യൂരപ്പ പുറത്തേക്ക്; പൊട്ടികരഞ്ഞുകൊണ്ട് രാജി ജില്ലയില്‍ നേരത്തേയും പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. പറലോടി സ്വദേശിയായ കര്‍ഷകന്‍ വേലുകുട്ടിയായിരുന്നു ജീവനൊടുക്കിയത്. ട്രെയിനിന് മുന്നില്‍ ചാടിയായിരുന്നു വേലുകുട്ടി ജീവനൊടുക്കിയത്. പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു […]

പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. പാലക്കാട് പറലോടി സ്വദേശിയായ കര്‍ഷകന്‍ വേലുകുട്ടിയാണ് ജീവനൊടുക്കിയത്. ട്രെയിനിന് മുന്നില്‍ ചാടിയായിരുന്നു വേലുകുട്ടി ജീവനൊടുക്കിയത്. പലിശക്കാരുടെ ഭീഷണിയാണ് കര്‍ഷകന്റെ മരണത്തിന് പിന്നിലെന്നാണ് ആരോപണം. വേലുകുട്ടിയെ പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് മകന്‍ വിഷ്ണു ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാനത്ത് സാധാരണക്കാര്‍ ജീവനൊടുക്കുന്ന സംഭവം ആവര്‍ത്തിക്കുന്നതിനിടെയാണ് പാലക്കാട്ടെ സംഭവം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വ്യാപാരി ജീവനൊടുക്കിയിരുന്നു. തച്ചോട്ട് കാവ് സ്വദേശി വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷനറി […]

കടുത്ത ജാതി വിവേചനം, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; ഭര്‍തൃവീട്ടിലെ അനുഭവം തുറന്ന് പറഞ്ഞ് ശ്രുതി

ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്തതിനാല്‍ യുവതിയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും ഒരാഴ്ച്ചയോളമായി ഭര്‍തൃവീട്ടിന്റെ പുറത്ത് കഴിയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശ്രുതി എന്ന് യുവതിയാണ് ഭര്‍ത്താവ് മനുകൃഷ്ണയുടെ വീടിന് മുന്നില്‍ ഒരാഴ്ച്ചയായി കഴിയുന്നത്. എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് പുറമേ തനിക്ക് ഭര്‍തൃവീട്ടില്‍ ജാതി വിവേചനവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. രണ്ട് സമുദായക്കാരായതിനാല്‍ തന്നെ തനിക്ക് പ്രത്യേകം പ്ലേറ്റിലും ഗ്ലാസിലുമാണ് ഭക്ഷണം നല്‍കിയിരുന്നത് എന്നും തന്റെ അച്ഛനും അമ്മയും വരുമ്പോഴും ഇതേ […]

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു, സുഹൃത്തിനായി തിരച്ചില്‍

പാലക്കാട് മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീന്‍ ആണ് മരിച്ചത്. 24 കാരനായ സജീറിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തിനായി തിരച്ചില്‍ ആരംഭിച്ചു. മഹേഷ് എന്നയാളെയാണ് പൊലീസ് തിരയുന്നത്. The post മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ചു, സുഹൃത്തിനായി തിരച്ചില്‍ appeared first on Reporter Live.

തൃത്താല പീഡനം; പ്രതി അഭിലാഷിനെതിരെ വെളിപ്പെടുത്തല്‍; അഭിലാഷ് ലഹരിക്കടത്തിനായി മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ചു

പാലക്കാട് തൃത്താലയില്‍ പെണ്‍കുട്ടിയെ ലഹരിമരുന്നിനടിമയാക്കി പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളാ അഭിലാഷിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. അഭിലാഷിന്റെ ഒരു സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ അഭിലാഷ് ലഹരി കടത്തിയിരുന്നു. കോളേജ് വിദ്യാര്‍ത്ഥികളെയാണ് ലഹരിക്കടത്തിന് പ്രധാനമായും അഭിലാഷ് ഉപയോഗിക്കുന്നത്. ചങ്കരമംഗലത്തുള്ള ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ അഭിലാഷ് വരുതിയിലാക്കിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അഭിലാഷ് ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്ന കാര്യം അറിയാമെന്നുമാണ് സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ഉന്നത ബന്ധമുള്ള അഭിലാഷ് മുമ്പൊരിക്കല്‍ എറണാകുളത്ത് വെച്ച് കഞ്ചാവ് കേസില്‍ പിടിയിലായിരുന്നു. എന്നാല്‍ തന്റെ സ്വാധീനം […]

ലഹരിക്ക് അടിമയാക്കി പീഡനം: പിന്നില്‍ വന്‍ ലഹരി മരുന്ന് സെക്‌സ് റാക്കറ്റെന്ന് നിഗമനം; രണ്ട് പേര്‍ കസറ്റഡിയില്‍

പാലക്കാട് തൃത്താല കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് നിഗമനം. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലും മാരക മയക്കുമരുന്ന് നല്‍കിയ സാഹചര്യവുമാണ് പൊലീസിനെ ഇത്തരം ഒരു നിഗമനത്തിലേക്ക് നയിക്കുന്നത്. അതിനിടെ പ്രതികളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിലാഷ്, നൗഫല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തയിട്ടില്ല. അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. പ്രതികളുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് […]

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി പീഢിപ്പിച്ചു; മുഖ്യമന്ത്രിക്ക് പരാതിയുമായി അമ്മ

മയക്കുമരുന്ന് നല്‍കി അതിന് അടിമയാക്കിയശേഷം നഗ്‌നചിത്രങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതി കുട്ടിയ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. The post പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി പീഢിപ്പിച്ചു; മുഖ്യമന്ത്രിക്ക് പരാതിയുമായി അമ്മ appeared first on Reporter Live.