Posts in category: Palarivattam Bridge
ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ്; ജില്ല വിട്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി

കേസിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാനാകില്ല എന്ന് കോടതി നിരീക്ഷിച്ചു. The post ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ്; ജില്ല വിട്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി appeared first on Reporter Live.

‘പാലാരിവട്ടം പാലം കേസിൽ ഭീഷണി മുഴക്കിയെന്ന് ആരോപണം, ഇന്ന് ആശംസ’; പി രാജീവിന് എറണാകുളത്തെ വികസന നേട്ടങ്ങളിൽ പങ്കുവഹിക്കാൻ കഴിയട്ടെന്ന് ഹൈബി ഈഡൻ

സിപിഐഎം പ്രഖ്യാപിച്ച പുതുമുഖ മന്ത്രിസഭയിലെ നിർണായക സാന്നിദ്ധ്യമാണ് പി രാജീവിനെതിരെ ​ഗുരുതര ആരോപണവുമായി മുൻപ് ഹൈബി ഈഡൻ രം​ഗത്തുവന്നിരുന്നു. The post ‘പാലാരിവട്ടം പാലം കേസിൽ ഭീഷണി മുഴക്കിയെന്ന് ആരോപണം, ഇന്ന് ആശംസ’; പി രാജീവിന് എറണാകുളത്തെ വികസന നേട്ടങ്ങളിൽ പങ്കുവഹിക്കാൻ കഴിയട്ടെന്ന് ഹൈബി ഈഡൻ appeared first on Reporter Live.

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി തള്ളി

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി വികെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തളളി. തിരുവനന്തപുരത്ത് പോവാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മുപ്പതാം തിയ്യതി തിരുവനന്തപുരത്ത് നിയമസഭാ അഷുറന്‍സ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കണം, തനിക്ക് അനുവദിച്ച ക്വാട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കണം, രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടു രേഖപ്പെടുത്തണം. ഈ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹര്‍ജി നല്‍കിയത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ ക്വാട്ടേഴ്‌സ് […]

കളമശ്ശേരിയില്‍ പ്രചാരണത്തിന് പഞ്ചവടിപ്പാലം സിനിമാ പോസ്റ്ററുകളും

കളമശ്ശേരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടം നേടി 35 വര്‍ഷം മുമ്പ് റിലീസായ പഞ്ചവടിപ്പാലം സിനിമയുടെ പോസ്റ്ററുകളും. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പഞ്ചവടിപ്പാലം സിനിമാ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യം വെച്ചാണ് പ്രചാരണമെന്ന് വ്യക്തമാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സിനിമാ പോസ്റ്ററിനോടൊപ്പമില്ല. പുതിയ സിനിമാ പോസ്റ്ററുകള്‍ക്കൊപ്പം അസ്വാഭാവിത തോന്നാത്ത തരത്തിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘ പഞ്ചവടിപ്പാലത്തിന്റെ അപകടസ്ഥിതി ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കിയ ജഹാംഗീര്‍ താത്തയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് […]

‘കുഞ്ഞും വേണ്ട മകനും വേണ്ട’; എതിര്‍പ്പുമായി മുസ്ലീം ലീഗ് കളമശ്ശേരി മണ്ഡലം കമ്മിറ്റിയും എറണാകുളം ജില്ലാ കമ്മിറ്റിയും

കളമശ്ശേരി സിറ്റിങ്ങ് എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞിന്റേയും മകന്റേയും സ്ഥാനാര്‍ഥിത്വ നീക്കങ്ങള്‍ക്കെതിരെ മുസ്ലീം ലീഗില്‍ കടുത്ത എതിര്‍പ്പ്. ഇബ്രാഹിം കുഞ്ഞിനോയോ മകന്‍ അബ്ദുള്‍ ഗഫൂറിനെയോ മത്സരിപ്പിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റിയു കളമശ്ശേരി മണ്ഡളം കമ്മിറ്റിയും രംഗത്തെത്തി. ഇവര്‍ മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യത കുറവാണെന്ന് നേതാക്കള്‍ ലീഗ് യോഗത്തില്‍ പറഞ്ഞു. വികെ ഇബ്രാഹിംകുഞ്ഞിന്റേയും മകന്റേയും സ്ഥാനാര്‍ഥിത്വം മറ്റ് മണ്ഡലങ്ങളിലും ബാധിക്കുമെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗിനു […]

പാലാരിവട്ടം പാലം നാളെ തുറക്കും

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാരപരിശോധനയും പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഘോഷപരിപാടികളില്ലാതെയാണ് പാലം തുറക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ പാലം ഗതാഗതത്തിനായി തുറക്കും. തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിക്കും. പഴയപാലത്തിന്റെ മുകള്‍ഭാഗം 57 ദിവസം കൊണ്ടാണ് പൊളിച്ചുമാറ്റിയത്. 19 സ്പാനുകളില്‍ 17 എണ്ണവും അവയിലെ 102 ഗാര്‍ഡറുകളുമാണ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിതത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28 നാണ് പുനര്‍നിര്‍മാണം […]

22 കോടി അധികചെലവ്; അഞ്ചരമാസത്തെ ഗതാഗതദുരിതം; ഒടുവില്‍ ആഘോഷങ്ങളില്ലാതെ പാലാരിവട്ടം പാലം തുറക്കുന്നു; രണ്ടര മാസം മുന്‍പ് തീര്‍ത്തതില്‍ അഭിമാനമെന്ന് സുധാകരന്‍

പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നും പൂര്‍ത്തിയായ പാലം ഞായറാഴ്ച മന്ത്രിയും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക […]

ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച ശ്രീധരനെ തള്ളി സുരേന്ദ്രന്‍; ‘അഴിമതി നടത്തുന്നവരെന്ന് അദ്ദേഹത്തിന് അറിവില്ലായിരിക്കാം’

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും ഊരാളുങ്കല്‍ സൊസൈറ്റിയോട് പ്രത്യേക നന്ദിയുണ്ടെന്നും ശ്രീധരന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. The post ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച ശ്രീധരനെ തള്ളി സുരേന്ദ്രന്‍; ‘അഴിമതി നടത്തുന്നവരെന്ന് അദ്ദേഹത്തിന് അറിവില്ലായിരിക്കാം’ appeared first on Reporter Live.

ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ സുരേന്ദ്രന്‍; ‘പിണറായിയുടെ പാലാരിവട്ടം പാലം ഒന്നരക്കൊല്ലംകൊണ്ട് പൊളിഞ്ഞു, അഞ്ച് മാസം കൊണ്ട് ശരിയാക്കിയത് ഞങ്ങളുടെ മെട്രോമാന്‍’

തിരുവല്ല: മെട്രോമാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇ ശ്രീധരനായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര തിരുവല്ലയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘പാലാരിവട്ടം പാലത്തിന്റെ കാര്യം എല്ലാവരും അറിഞ്ഞിട്ടുണ്ടാവും. ബ്രിട്ടീഷുകാര്‍ മൂന്നൂറുകൊല്ലം മുമ്പ് കെട്ടിയ നല്ല ഒന്നാന്തരം പാലങ്ങള്‍ നല്ല ഉറപ്പോടെ നില്‍ക്കുന്നുണ്ട്. പക്ഷേ, നമ്മുടെ സര്‍ക്കാരുകള്‍ നിര്‍മ്മിച്ച പാലങ്ങള്‍ പൊളിഞ്ഞുവീഴുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും പിന്നീട് പിണറായിയുടെ സര്‍ക്കാരും ചേര്‍ന്ന് കെട്ടിയ പാലാരിവട്ടം പാലം ഒന്നരക്കൊല്ലം […]

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന പൂര്‍ത്തിയായി; റിപ്പോര്‍ട്ട് ഉടന്‍ കൈമാറും; ഇത് സന്തോഷ മുഹൂര്‍ത്തമെന്ന് ഇ ശ്രീധരന്‍

ശനിയാഴ്ച്ച മുതല്‍ പാലം ഗതാഗതത്തിനായി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് ഡിഎംആര്‍സിയുടെ വിലയിരുത്തല്‍. The post പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന പൂര്‍ത്തിയായി; റിപ്പോര്‍ട്ട് ഉടന്‍ കൈമാറും; ഇത് സന്തോഷ മുഹൂര്‍ത്തമെന്ന് ഇ ശ്രീധരന്‍ appeared first on Reporter Live.