Posts in category: Palarivattom Flyover Case
ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണ്ട; വിജിലന്‍സ് ആശുപത്രിയിലെത്തി ചോദ്യം ചെയ്യട്ടെയെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് സ്വകാര്യ ആശുപത്രിയില്‍ തുടരാമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം കോടതി തള്ളി. വിജിലന്‍സിന് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെയുള്ള ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയത്. നാലുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇബ്രാഹിം കുഞ്ഞ് അര്‍ബുദ്ധ ചികിത്സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ […]

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും; കേസ് ചൊവ്വാഴ്ച്ച പരിഗണനയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അഞ്ചാം പ്രതിയായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് നാളെ സമര്‍പ്പിക്കും. നാളെ രാവിലെ ഒന്‍പത് മണിക്കാണ് മെഡിക്കല്‍ ബോര്‍ഡ് അന്തിമ യോഗം ചേരുന്നത്. ഇതിന് ശേഷമാകും എറണാകുളം ഡിഎംഒക്ക് റിപ്പോര്‍ട്ട് കൈമാറുക. ഡിഎംഒ ഈ റിപ്പോര്‍ട്ട് കോടതിയില്‍ നാളെ സമര്‍പ്പിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ […]

പാലാരിവട്ടം അഴിമതിക്കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ ഇഡി ചോദ്യം ചെയ്യും

മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ സ്രോതസുള്‍പ്പടെയുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് ഇഡിയൊരുങ്ങുന്നത്. മുന്‍പ് ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിശദീകരണം തേടിയിരുന്നെങ്കിലും ഇനി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ അപേക്ഷ ഉടന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ദിവസം ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് പ്രഥമിക ചോദ്യം ചെയ്യല്‍ മാത്രമേ നടന്നുളളു. തന്റെ […]

‘ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണം’; വിജിലന്‍സ് കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മാനസിക ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് നിര്‍ദ്ദേശം. ആരോഗ്യാവസ്ഥയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുമ്പായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ബോര്‍ഡ് എത്രയും വേഗം രൂപീകരിക്കണമെന്നും എറണാകുളം ഡിഎംഒയ്ക്കാണ് ചുമതലയെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതി അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ ചികിത്സയിലായിരുന്ന ഇബ്രാംഹിം കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായി അറിയാനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍, പരിശോധനകള്‍ എന്നിവയെക്കുറിച്ചായിരിക്കും കോടതി […]

പാലാരിവട്ടം പാലം രൂപ കല്‍പ്പന ചെയ്ത വിവി നാഗേഷിനെ അറസ്റ്റ് ചെയ്ത് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇന്ബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാലം രൂപകല്‍പന ചെയ്ത വിവി നാഗേഷിനെയും അറസ്റ്റ് ചെയ്ത് വിജിലന്‍സ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഉടമസ്ഥതയില്‍ ഉള്ള നാഗേഷ് കണ്‍സള്‍ട്ടന്‍സിയായിരുന്നു പാലം രൂപകല്‍പ്പന നടത്തിയത്. കോട്ടയം വിജിലന്‍സ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അതേസമയം, അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും സര്‍ക്കാരിന് […]