Posts in category: Parvathy Thiruvoth
ബിജു മേനോനും പാര്‍വ്വതിയും; ആഷിഖ് അബുവും സന്തോഷ് കുരുവിളയും നിര്‍മ്മാണം, സാനു ജോണ്‍ വര്‍ഗീസ് സംവിധാനം

പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബിജു മേനോനും പാര്‍വതിയുമാണ് ചിത്രത്തിലെ മുഖ്യ ക്ഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബുവിന്റെ ഓപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫറഫുദ്ദീന്‍, സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. യാക്്‌സണ്‍ പെരേര, നേഹാ നായര്‍ എന്നിവരാണ് […]

സ്ത്രീകള്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ സിനിമകളുടെ ഭാഗമാകുന്നത് അഭിമാനം; പാര്‍വ്വതിയെ ഏറെ ഇഷ്ടമെന്നും സാമന്ത

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ പരസ്പരം പിന്തുണയ്ക്കുന്നതില്‍ സന്തോഷം അറിയിച്ച് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. മുന്‍പ് സിനിമ പ്രൊജക്ടുകളുടെ പേര് പറയുമ്പോള്‍ നടിമാരെ കുറിച്ച് ആരും പറയില്ലാരുന്നു, എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നുകൊണ്ടിരിക്കുകയാണ് എന്നും സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. കൂടാതെ ഇന്ന് മുന്‍നിര നായികമാര്‍ക്ക് വളരെയധികം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്, നടന്‍മാരുടെ അഭിനയത്തിലും കൂടുതല്‍ നടിമാരുടെ അഭിനയമാണ് താന്‍ ശ്രദ്ധിക്കുന്നത്- സാമന്ത പറഞ്ഞു. മലയാളത്തില്‍ ഇഷ്ടടമുളള നടി ആരാണെന്നുളള ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നാണ് […]

‘പുരുഷാധിപത്യത്തിന്റെ സമാധാന കാലം സ്ത്രീകള്‍ക്കെതിരായ യുദ്ധമാണ്’; പദ്മപ്രിയയുടെയും രേവതിയുടെയും അമ്മക്കുള്ള കത്തിന്റെ പൂര്‍ണ രൂപം

എഎംഎംഎ അംഗത്വത്തില്‍നിന്നും രാജിവെക്കാനുള്ള പാര്‍വതിയുടെ തീരുമാനം ഞങ്ങളെ 2018ല്‍ ആക്രമിക്കപ്പെട്ട നടി രാജി വെച്ചതുമുതല്‍ തുടങ്ങിയ ഒരു യാത്രയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. ഒരേസമയെ വലിയ വേദനയോടെയും എന്നാല്‍, സിനിമ രംഗത്ത് അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗുണപരമായ അവബോധം സൃഷ്ടിക്കും എന്ന പ്രതീക്ഷയോടെയുമായിരുന്നു ആ യാത്ര. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തില്‍ പൊതു ഇടങ്ങളില്‍ ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ പ്രയത്‌നങ്ങള്‍ കാരണമായി. ഇതിനിടയില്‍ സംഭവിക്കാതിരുന്ന ഒരു കാര്യം എഎംഎംഎ നേതൃത്വത്തില്‍നിന്നും ക്രിയാത്മകമായ തീരുമാനങ്ങളോ നടപടികളോ ഉണ്ടായില്ല എന്നതാണ്. […]

‘ചിലര്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുുകള്‍ കരുതിയാല്‍ മോശമല്ലേ?’; പാര്‍വതിക്കെതിരെ ഒളിയമ്പുമായി ഗണേഷ് കുമാര്‍

താര സംഘടനയായ അമ്മയില്‍നിന്നും രാജി വെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കൊറോണ കാലമായതിനാല്‍ ചിലര്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ. അതു കൊണ്ട് ഇടയ്ക്കിടയക്ക് നിങ്ങളുടെ ഒക്കെ മുന്നില്‍ ചിലര്‍ വന്നുനോക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നടി പാര്‍വതി അമ്മയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടന്‍ കൂടിയായ ഗണേഷ് കുമാറിന്റെ മറുപടി. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് ഗണേഷ് […]

‘ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്’; പാര്‍വ്വതിയുടെ രാജിയില്‍ അഭിന്ദനവുമായി ശ്രീകുമാരന്‍ തമ്പി

തല്‍പ്പരകക്ഷികളുടെ എതിര്‍പ്പു മൂലം നഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്നിരിക്കുമ്പോഴും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വത്തെക്കുറിച്ച നമ്മുടെ സിനിമാരംഗത്തെ മറ്റുള്ളവര്‍ തിരിച്ചറിയേണ്ടത് The post ‘ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്’; പാര്‍വ്വതിയുടെ രാജിയില്‍ അഭിന്ദനവുമായി ശ്രീകുമാരന്‍ തമ്പി appeared first on Reporter Live.

‘തന്റേടത്തോടെ നിലപാടെടുക്കാന്‍ കഴിയുന്ന പെണ്‍കുട്ടികളെയാണ് നമുക്ക് ആവശ്യം’; പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി രാഷ്ടീയരംഗത്തെ പ്രമുഖര്‍

നടി ഭാവനയെ മരിച്ചവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രാജി വച്ച പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ The post ‘തന്റേടത്തോടെ നിലപാടെടുക്കാന്‍ കഴിയുന്ന പെണ്‍കുട്ടികളെയാണ് നമുക്ക് ആവശ്യം’; പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി രാഷ്ടീയരംഗത്തെ പ്രമുഖര്‍ appeared first on Reporter Live.

‘ഇടവേളബാബു പറഞ്ഞത് അസംബന്ധം’: മോഹന്‍ലാലിന്റെ പ്രതികരണത്തിനായി സാംസ്‌കാരികകേരളം കാത്തിരിക്കുന്നുവെന്ന് വിധുവിന്‍സെന്റ്

“അദ്ദേഹത്തിന് ഇനി പരമാവധി ചെയ്യാനാകുന്നത് എന്റെ നാക്കിന് പറ്റിയ പിഴയാണ് എന്ന് പറഞ്ഞുകൊണ്ട് സാംസ്‌കാരിക കേരളത്തോട് അദ്ദേഹം മാപ്പുപറയുക മാത്രമാണ്” The post ‘ഇടവേളബാബു പറഞ്ഞത് അസംബന്ധം’: മോഹന്‍ലാലിന്റെ പ്രതികരണത്തിനായി സാംസ്‌കാരികകേരളം കാത്തിരിക്കുന്നുവെന്ന് വിധുവിന്‍സെന്റ് appeared first on Reporter Live.

ഇടവേള ബാബുവിന്റെ വിചിത്ര വിശദീകരണം; ’20ട്വന്റ്വിയില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് ഉദ്ദേശിച്ചത്’, പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ല

നടി ഭാവനയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിന്റെ തീരുമാനകത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റ്വിട്വന്റ്വി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് എഡിറ്റേഴ്‌സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ […]

പാര്‍വതി അമ്മയില്‍നിന്നും രാജി വെച്ചു; തീരുമാനം ഭാവനയെ മരിച്ചവരോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്; മീറ്റ് ദ എഡിറ്റേഴ്‌സ് ഇംപാക്ട്

താര സംഘടനയായ അമ്മയില്‍ നിന്നും രാജി വെക്കുകയാണെന്ന് പാര്‍വതി തിരുവോത്ത്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് പാര്‍വതിയുടെ രാജി. രാജി വ്യക്തമാക്കി പാര്‍വതി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. രാജിക്കത്ത് പാര്‍വതി അമ്മ സംഘടനാ ഭാരവാഹികള്‍ക്ക് അയച്ചു. ‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ […]

മീറ്റ് ദ ഫൂള്‍; വെറുപ്പും ലജ്ജയും, ഇടവേള ബാബുവിനെ പരിഹസിച്ച് പാര്‍വതി തിരുവോത്ത്

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ പരിഹസിച്ച് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് പാര്‍വതിയുടെ പരിഹാസം. വെറുപ്പുളവാക്കുന്നതും ലജ്ജയില്ലാത്തതുമെന്നുമാണ് ഇടവേള ബാബുവിന്റെ വീഡിയോ ഷെയര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പാര്‍വതി കുറിച്ചത്. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ എന്നുമായിരുന്നു ഇടവേള ബാബുവിന്റെ പരാമര്‍ശം. അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം […]