സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണെന്നും സ്വപ്ന സുരേഷിനെ അടക്കമുള്ളവരെ അവര്‍ ഉപയോഗിക്കുകയായിരുന്നെന്നും പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. പിസി ജോര്‍ജ് പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍: കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചത്. കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണ്. സ്വപ്ന സുരേഷ് അടക്കമുള്ളവരെ മുസ്ലീം തീവ്രവാദികള്‍ ഉപയോഗിക്കുകയായിരുന്നു. അതിന് യുഎഇ കോണ്‍സുലേറ്റിന് ബന്ധമുണ്ട്. നിക്ഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ എല്ലാവരും അകത്തുപോകും. മുഖ്യമന്ത്രിയുടെ […]
കൊച്ചി: യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കങ്ങളുമായി മുന്നോട്ടുനീങ്ങുന്ന പിസി ജോര്‍ജിന് വിലങ്ങുതടിയായി പിജെ ജോസഫ് വിഭാഗം. പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം. ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ അറിയിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു. പിസി ജോര്ജ്ജിനനെയും ജനപക്ഷത്തെയും യുഡിഎഫില്‍ എടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പ് പറയുന്നത്. ഘടകകക്ഷിയായി ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കില്ല. എന്നാല്‍, പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ല. അതിനെ എതിര്‍ക്കില്ലെന്നുമാണ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പിജെ ജോസഫ് ഉന്നയിക്കുമെന്നാണ് […]
കോട്ടയം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനൊപ്പം ബാഡ്മിന്റണ്‍ പോരാട്ടവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും. കുളത്തുങ്കലിനെതിരെ പോരാട്ടവീര്യത്തോടെ ഇരുവരും കളിച്ചെങ്കിലും ഒടുവില്‍ പരാജയപ്പെട്ടു. എന്നാല്‍ താന്‍ തോറ്റ് കൊടുത്തതാണെന്നും അടുത്ത ‘തെരഞ്ഞെടുപ്പ്’കളിയില്‍ തനിക്ക് സെബാസ്റ്റിയനെ തോല്‍പ്പിക്കേണ്ടതാണെന്നും മത്സരശേഷം പിസി ജോര്‍ജ് പറഞ്ഞു. എതിരാളികള്‍ ജയിക്കണമെന്നാണ് ആഗ്രഹിച്ചത്. വേണമെങ്കില്‍ വിജയിക്കാമായിരുന്നു. തോറ്റ് കൊടുത്തത് മനപൂര്‍വ്വമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കുളത്തുങ്കലിനെ തോല്‍പ്പിക്കാനുള്ളതാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചോട്ടയെന്ന് വിചാരിച്ചെന്നും പിസി പറഞ്ഞു. എന്നാല്‍ പിസിയുടെ […]
ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിനെതിരെ താന്‍ മുമ്പ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് പി സി ജോര്‍ജ്ജ് എംഎല്‍എ. തന്റെ പരാമര്‍ശം പെട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. മുതിര്‍ന്ന പൊതു പ്രവര്‍ത്തകനായ ഞാന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ പാടില്ലാത്തതായിരുന്നു. എന്റെ വാക്കുകള്‍ മുസ്ലിം സമുദായത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. എ്ല്ലാവരേയും വേദനിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ല. അത് ഈരാറ്റുപേട്ടയില്‍ മാത്രമുണ്ടായ പ്രശ്നമാണ്. ഖേദം പ്രകടിപ്പിക്കുകയല്ല പരസ്യമായി മാപ്പു ചോദിക്കുകയാണെന്നും പി സി ജോര്‍ജ് കോട്ടയം […]
നിയമസഭാ തെരഞ്ഞെടുപ്പിന് ഏത് മുന്നണിക്കൊപ്പം ചേരുമെന്ന കാര്യത്തില്‍ 11-ാം തീയതി നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനമുണ്ടാകുമെന്ന് പിസി ജോര്‍ജ്്. യുഡിഎഫ് പ്രവേശനത്തില്‍ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും അത് അവഗണിക്കുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ ഇനിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും അതിന് തനിക്ക് ആരെടെയും ഔദാര്യം വേണ്ടെന്നും പിസി ജോര്‍ജ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. പിസി ജോര്‍ജിന്റെ വാക്കുകള്‍: ”11ന് യുഡിഎഫ് യോഗമുണ്ട്. അതുകഴിഞ്ഞു ഏത് മുന്നണിക്കൊപ്പമെന്ന തീരുമാനം പറയും. തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങള്‍ ആവശ്യപ്പെടും.പൂഞ്ഞാറില്‍ […]
പിസി ജോര്‍ജ് എംഎല്‍എയുടെ യുഡിഎഫ് മുന്നണി പ്രവേശനത്തിനെതിരെ കടുത്ത നിലപാടുമായി ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ തന്നോടൊപ്പം ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും ഭാരവാഹിത്വം രാജിവെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും മുന്‍ നഗരസഭാ അധ്യക്ഷനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി അറിയിച്ചു. പി സി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ,ഒരു ജനാധിപത്യ രാജ്യത്തെ ഒരു നേതാവും ഒരു സമൂദായത്തെ പറ്റി സംസാരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് […]
തിരുവനന്തപുരം: നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പിസി ജോര്‍ജ്ജും. സഭയില്‍നിന്നും പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് ഇത്രത്തോളം അഴിമതി ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാര്‍ വേറെയുണ്ടാവില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍നിന്നിറങ്ങി പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം നടക്കുന്ന നിയമസഭാ ഹാളിന് മുന്നിലേക്കാണ് അദ്ദേഹം പോയത്. എന്നാല്‍ പ്രതിഷേധത്തില്‍ എംഎല്‍എമാര്‍ക്കൊപ്പം ചേരാന്‍ അദ്ദേഹം തയ്യാറായില്ല. രമേശ് ചെന്നിത്തലയോടും പിജെ ജോസഫിനോടും അദ്ദേഹം സൗഹൃദം പങ്കുവെച്ചു. എന്നാല്‍ പ്രതിഷേധ നിരയില്‍ അദ്ദേഹം ഇരുന്നില്ല. പകരം പ്രതിഷേധം നടക്കുന്നതിന് […]
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും മുന്നണി മാറ്റ നീക്കങ്ങളുമെല്ലാം ശക്തമാണ്. നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും വിട്ടു നില്ക്കുന്ന പിസി തോമസും എന്‍ഡിഎ വിട്ട് ഒരു മുന്നണിയുടേയും ഭാഗമല്ലാത്ത പിസി ജോര്‍ജിന്റെ ജനപക്ഷവും യുഡിഎഫുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ഇവരെ തള്ളാനും കൊള്ളാനും കഴിയാച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ്. പിസി തോമസിന്റേയും പിസി ജോര്‍ജിന്റേയും കാര്യം 11 ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. ഇരുവരുടേയും മുന്നണി പ്രവേശനം പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന ഘടകങ്ങള്‍ ഇവയൊക്കെയാണ്. തദ്ദേശ […]
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരിക്കുവാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പരിഗണിക്കുന്നത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലയിലെ പ്രമുഖ നേതാവുമായ സെബാസ്റ്റിയന് കളത്തിങ്കലിനെ. പിസി ജോര്‍ജോ മകന് ഷോണ്‍ ജോര്‍ജോ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് കുട്ടി ആഗസ്തിയാണ് പൂഞ്ഞാറില്‍ മത്സരിച്ചത്. അന്ന് യുഡിഎഫിലായിരുന്നു മാണി ഗ്രൂപ്പ്. ജോര്‍ജ് കുട്ടി ആഗസ്തി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍ഡിഎഫ് […]
കോട്ടയം: പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡണ്ടാണെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ താന്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. താന്‍ ഇപ്പോഴും യുഡിഎഫ് നേതൃനിരയിലുണ്ട്. എന്‍സിപി മുന്നണിമാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയാല്‍ മാധ്യമങ്ങള്‍ അറിയുമല്ലോയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായി തിരക്കിട്ട ചര്‍ച്ചകളിലാണ് പിസി ജോര്‍ജ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് പി സി ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ […]