Posts in category: Pinarayi Govt
ബാര്‍കോഴ: ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഴിമതി നിയമന നിരോധന നിയമ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കെതിരെ നടത്തുന്ന അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കെ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടാണ് ഏറ്റവും നിര്‍ണായകമാകുക. കേസിന്റെ നാള്‍ വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പുതിയ […]

‘പൊലീസ് നിയമഭേദഗതി എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കും ബാധകം’; സൈബര്‍ മീഡിയ എന്ന് പറയാതെ സര്‍ക്കാര്‍ വിജ്ഞാപനം

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സൈബര്‍ ക്രൈം ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. വിജ്ഞാപനത്തില്‍ സൈബര്‍ മീഡിയ എന്ന് പ്രത്യേകം പറയുന്നില്ല. ഇതോടെ പൊലീസ് നിയമഭേദഗതി എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വ്യക്തമായി. ഏത് വിനിമയോപാധിയിലൂടേയുമുള്ള ഉള്ള ‘അപകീര്‍ത്തികരവും’ ‘വ്യാജവുമായുള്ള’ പ്രചരണങ്ങളും കുറ്റകരമാണ്. മൂന്ന് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കിട്ടാവുന്ന ശിക്ഷയാണ് നല്‍കുക. സൈബര്‍ ക്രൈം എന്ന പേരില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ക്രിയാത്മക വിമര്‍ശനങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനുള്ള ശ്രമം […]

‘ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കുന്നത് നിയമപരമായി നില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ട്’; ഉമ്മന്‍ ചാണ്ടി

ബാര്‍ കോഴക്കേസ് സംസ്ഥാന സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ക്കടത്ത് കേസിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാര്‍ ഒന്നിന് പുറകെ ഒന്നായി പ്രതിക്കൂട്ടിലേക്ക് കയറുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് ബാര്‍ കോഴക്കേസ് കൊണ്ടുവന്നിരിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അഞ്ചു വര്‍ഷം സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനില്‍പിന്റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കില്‍ നേരത്തേ കേസ് എടുക്കുമായിരുന്നു. ഉമ്മന്‍ ചാണ്ടി ബാര്‍ കോഴക്കേസ് ഇപ്പോള്‍ ഹൈക്കോടതിയുടേയും […]

‘ഇ ഡിക്ക് മറുപടി നല്‍കാന്‍ അന്വേഷണം നടത്തണം’; കത്ത് ഡിജിപിക്ക് കൈമാറി ഋഷിരാജ് സിങ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ശബ്ദരേഖ സംബന്ധിച്ച് ഇഡിയ്ക്ക് മറുപടി നല്‍കാന്‍ അന്വേഷണം നടത്തണമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്. ശബ്ദത്തിന്റെ ഉറവിടം ഉള്‍പ്പെടെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണത്തിനായി ഇഡിയുടെ കത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. ശബ്ദരേഖയും ഇഡിയുടെ പ്രതികരണവും വിവാദമായ സാഹചര്യത്തിലാണ് തങ്ങള്‍ അന്വേഷണത്തിനില്ലെന്ന ജയില്‍ വകുപ്പിന്റെ നിലപാട്. കഴിഞ്ഞ ദിവസമാണ് ജയില്‍ സൂപ്രണ്ട് ഋഷിരാജ് സിംഗിന് ഇഢി കത്ത് നല്‍കിയത്. ശബ്ദരേഖയെ കുറിച്ച് അന്വേഷണം വേണ്ടന്ന നിലപാടിലായിരുന്നു പൊലീസ്. സ്വര്‍ണക്കടത്ത് […]

‘വഴിയോര വിശ്രമകേന്ദ്രത്തിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേട്’; പൊതുമേഖലയിലെ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നെന്ന് ചെന്നിത്തല

‘കമ്പനിയില്‍ 76% ഷെയറും സ്വകാര്യ വ്യക്തികള്‍ക്കാണ്.’ The post ‘വഴിയോര വിശ്രമകേന്ദ്രത്തിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേട്’; പൊതുമേഖലയിലെ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നെന്ന് ചെന്നിത്തല appeared first on Reporter Live.

മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം നഷ്ട്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല; കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വരുതിയില്‍ നിര്‍ത്തി ആര്‍എസ്എസ് അജണ്ഡ നടപ്പിലാക്കുന്നു

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വാരാപുഴയിലെ ശ്രീജിത്തിന്റേതടക്കം ആറ് കസ്റ്റഡിമരണങ്ങള്‍ നടന്നു. സംസ്ഥാന ഭരണകൂട ഭീകരതയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ചെന്നിത്തല. The post മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം നഷ്ട്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല; കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വരുതിയില്‍ നിര്‍ത്തി ആര്‍എസ്എസ് അജണ്ഡ നടപ്പിലാക്കുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.