Posts in category: Pinarayi Vijayan
കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍; സൈബര്‍ സഖാക്കളുടെ കുപ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ച്‌ ദേവന്‍

പിണറായി വിജയന്‍ കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് നടന്‍ ദേവന്‍. സൈബര്‍ സഖാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ അഭിപ്രായമാണിതെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. അതേസമയം തന്റെ ഒരു ഫോട്ടോ വെച്ച്‌ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ‘ കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്‍ ദേവന്‍’. ഇതാണ് അദ്ഭുതകരമായ ആ പോസ്റ്റ്. ഈ പോസ്റ്റ് പ്രചരിക്കാന്‍ തുടങ്ങിയ […]

‘മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രം, കാന്തപുരം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ട്’; സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്

അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയതായും സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. The post ‘മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രം, കാന്തപുരം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ട്’; സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത് appeared first on Reporter Live.

ശിവശങ്കറിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന നിഴല്‍ യുദ്ധമെന്ന് മാതൃഭൂമി; എന്തൊരു അബദ്ധമെന്ന് മുഖ്യമന്ത്രി; ‘അറസ്റ്റ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ല’

എം ശിവശങ്കരന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന മാതൃഭൂമി ദിനപ്പത്രത്തിലെ വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറിന്റെ അറസ്റ്റിന് കസ്റ്റംസ് നീക്കം, കേന്ദ്രവും സംസ്ഥാനവും നിഴല്‍ യുദ്ധത്തില്‍ എന്ന തലക്കെട്ടിലാണ് ആ വര്‍ത്തയുണ്ടായത്. സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണെങ്കില്‍പ്പോലും ഈ ആരോപണം എത്ര അബദ്ധമാണെന്ന് ഈ മാധ്യമത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ത്തന്നെ പരിശോധിക്കണം. അറസ്റ്റുണ്ടായാല്‍ സര്‍ക്കാരിന് വലിയ പ്രതിസന്ധിയുണ്ടാകുമെന്ന വ്യാഖ്യാനം ഈ വാര്‍ത്തയുടെ ദുരുദ്ദേശം വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കേസ് അന്വേഷണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെക്കുറിച്ച് ഏജന്‍സികളും […]

‘പ്രതിപക്ഷ സമരം പ്രതികാര രാഷ്ട്രീയത്തിന്റെ ദുരന്തമായി, ചിലര്‍ അസ്വസ്ഥര്‍’; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതിന് പകരം ചിലര്‍ അസ്വസ്തരാവുന്ന കാഴ്ച അശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ മടങ്ങിവരുമെന്നും അവരില്‍ പലരും വലിയ തോതില്‍ രോഗം ബാധിച്ച സ്ഥലങ്ങളില്‍നിന്നും എത്തിയവരായതിനാല്‍ രോഗവ്യാപനമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ എ്ണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. അത് മുന്നില്‍കണ്ട് ആരോഗ്യസംവിധാനങ്ങളെ ശാക്തീകരിക്കാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞതെന്നും […]

‘ലാവ്‌ലിന്‍ കേസിലെ സിബിഐ പിന്മാറ്റം സിപിഐഎം-ബിജെപി ഒത്തുകളിയോ?’; നടപടി ദുരൂഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെക്കണമെന്ന സിബിഐ അപേക്ഷ ദുരൂഹമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ കേസില്‍ സി.ബി.ഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 2018ന് ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവ്ലിന്‍ കേസ് 20 തവണയാണ് മാറ്റിവച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സി.ബി.ഐ ആണ് […]

ജോസ് കെ മാണി ഗ്രൂപ്പിന്റെ എല്‍ഡിഎഫിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; ‘ഇടതുപക്ഷം ശരിയെന്ന നിലപാട് കേരള കോണ്‍ഗ്രസ് സ്വീകരിച്ചു’

തിരുവനന്തപുരം: ജോസ് കെ മാണി ഗ്രൂപ്പിന്റെ എല്‍ഡിഎഫിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. ഇടതുപക്ഷം ശരിയെന്ന നിലപാട് കേരള കോണ്‍ഗ്രസ് സ്വീകരിച്ചു. ബാക്കി കാര്യങ്ങള്‍ ഇടതുമുന്നണി ചേര്‍ന്ന് ബാക്കി കാര്യങ്ങള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം ഇനി എല്‍ഡിഎഫിലാണെന്ന് ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. […]

ലൈഫ് മിഷന്‍; പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് എതിരെ ഉണ്ടായ ആരോപണങ്ങളില്‍ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്‌റ്റേ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയ്യാറാവരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ വാദം കേട്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവായി സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷനില്‍ സ്‌പോണ്‍സറില്‍ നിന്ന് നേരിട്ട് വിദേശ സംഭാവന വാങ്ങിയിട്ടില്ല എന്നതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

ഇന്ന് 8764 പേര്‍ക്ക് കൊവിഡ്; 21 മരണം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7723 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് 21 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 […]

‘സ്വപ്‌ന ക്ലിഫ്ഹൗസില്‍ വന്നോ എന്ന് ചോദിച്ചതിന് കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിച്ച എന്നെ കുടുക്കുന്നു’; പിടി തോമസ്

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നോ എന്ന് ചോദിച്ചതിനാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. അതിന്റെ പേരിലാണ് ഇടപ്പള്ളിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ച തന്നെ കുരുക്കാന്‍ സിപിഐഎം കരുക്കള്‍ നീക്കുന്നത്. സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നല്‍ സൃഷ്ടിച്ചാലും സത്യം പുറത്ത് വരുമെന്നും പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ‘സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് ആണെങ്കിലും ഭൂഷണമല്ല. പ്രിയപ്പെട്ടവരെ നമുക്ക് അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ […]

ശിവശങ്കറെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്ന; ‘കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി’

ശിവശങ്കറിന് തന്നെ അടുത്തറിയാമായിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി ആയതുമുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കി. The post ശിവശങ്കറെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്ന; ‘കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി’ appeared first on Reporter Live.