കൊച്ചി: യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കങ്ങളുമായി മുന്നോട്ടുനീങ്ങുന്ന പിസി ജോര്‍ജിന് വിലങ്ങുതടിയായി പിജെ ജോസഫ് വിഭാഗം. പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം. ഇക്കാര്യം യുഡിഎഫ് യോഗത്തില്‍ അറിയിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു. പിസി ജോര്ജ്ജിനനെയും ജനപക്ഷത്തെയും യുഡിഎഫില്‍ എടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പ് പറയുന്നത്. ഘടകകക്ഷിയായി ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കില്ല. എന്നാല്‍, പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ല. അതിനെ എതിര്‍ക്കില്ലെന്നുമാണ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പിജെ ജോസഫ് ഉന്നയിക്കുമെന്നാണ് […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പിജെ ജോസഫിന്റെ മകന്. അപു ജോണ്‍ ജോസഫ് കോഴിക്കോട്ട് നിന്നും മത്സരിച്ചേക്കും. കേരള കോണ്‍ഗ്രസ് സീറ്റായ പേരാമ്പ്ര മുസ്ലിം ലീഗിന് നല്കി തിരുവമ്പാടി വാങ്ങാനാണ് നീക്കം. മലയോര മേഖലയായ തിരുവമ്പാടിയില്‍ ക്രൈസ്തവ സഭയുടെ പിന്തുണയോടെ വിജയിക്കാമെന്നാണ് ജോസഫിന്റെ കണക്ക് കൂട്ടല്‍. മുസ്ലീം ലീഗിന് തിരുവമ്പാടി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനും പദ്ധതിയുണ്ട്. കെപിസിസി ഉപാധ്യക്ഷന്‍ ടി സിഖിന് ഈ മണ്ഡലത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കുന്ദമംഗലത്ത് നിന്നും പരാജയപ്പെട്ട ടി സിദ്ധിഖിന് ഇത്തവണ സുരക്ഷിത മണ്ഡലം നല്‍കാനാണ് […]
തിരുവനന്തപുരം: നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പിസി ജോര്‍ജ്ജും. സഭയില്‍നിന്നും പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് ഇത്രത്തോളം അഴിമതി ആരോപണങ്ങള്‍ നേരിട്ട സര്‍ക്കാര്‍ വേറെയുണ്ടാവില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍നിന്നിറങ്ങി പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം നടക്കുന്ന നിയമസഭാ ഹാളിന് മുന്നിലേക്കാണ് അദ്ദേഹം പോയത്. എന്നാല്‍ പ്രതിഷേധത്തില്‍ എംഎല്‍എമാര്‍ക്കൊപ്പം ചേരാന്‍ അദ്ദേഹം തയ്യാറായില്ല. രമേശ് ചെന്നിത്തലയോടും പിജെ ജോസഫിനോടും അദ്ദേഹം സൗഹൃദം പങ്കുവെച്ചു. എന്നാല്‍ പ്രതിഷേധ നിരയില്‍ അദ്ദേഹം ഇരുന്നില്ല. പകരം പ്രതിഷേധം നടക്കുന്നതിന് […]
കട്ടപ്പന: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ്മാണി ഗ്രൂപ്പ് മത്സരിക്കും. നിലവില്‍ പിജെ ജോസഫ് പ്രതിനീധികരിക്കുന്ന മണ്ഡലത്തില്‍ നല്ല പോരാട്ടം കാഴ്ചവെക്കണമെന്ന അഭിപ്രായമാണ് ജോസ് കെ മാണി ഗ്രൂപ്പില്‍ ഉയരുന്നത്. കേരള കോണ്‍ഗ്രസ് മാണി സംസ്ഥാന സെക്രട്ടറി കെഎ ആന്റണിയുടെ പേരാണ് പിജെ ജോസഫിന്റെ എതിരാളിയായി ഇപ്പോള്‍ പാര്‍ട്ടി സാധ്യത ചര്‍ച്ചകളില്‍ നിറഞ്ഞുനില്ക്കുന്നത്. കഴിഞ്ഞ തവണ പിജെ ജോസഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 45587 വോട്ടിനാണ് വിജയിച്ചത്. ഇടത് സ്വതന്ത്ര […]
കോട്ടയം: കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മക്കള്‍ രാഷ്ട്രീയം ഒരു അസാധാരണ സംഭവമല്ല. കെഎം മാണിയുടെ മകന് ജോസ് കെ മാണി, ടിഎം ജേക്കബ്ബിന്റെ മകന് അനൂപ് ജേക്കബ്ബ്, ബാലകൃഷ്ണപ്പിള്ളയുടെ മകന് ഗണേഷ്കുമാര്, പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, കെഎം ജോര്‍ജിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജ് എന്നിങ്ങനെ പോകുന്നു ആ നിര. ആ നിരയിലേക്ക് മറ്റൊരാള്‍ കൂടി വരുന്നു എന്നതാണ് പുതിയ രാഷ്ട്രീയ വിശേഷം. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫാണ് […]
എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പ്രസ്താവന നടത്തിയ പിജെ ജോസഫിനെ വിമര്‍ശിച്ചും പരിഹസിച്ചും ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്നും ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച് യുഡിഎഫിലേക്ക് പോയേക്കാമെന്നാണ് മാണി സി കാപ്പന് തന്നോട് പറഞ്ഞതെന്ന് പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. ജോസഫ് പറയുന്നത് എല്ലാം അബദ്ധങ്ങളാണെന്നും അതില്‍ എന്ത് ചെയ്യാനാണെന്നും പിസി ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍: ”ഞാന്‍ കാപ്പനുമായി അടുത്ത ബന്ധമുള്ളയാാളാണ്. എന്നോട് പറഞ്ഞു, ഒരു ചര്‍ച്ചയുണ്ട്. […]
നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവന തള്ളി പാലാ എംഎല്‍എ. താനും എന്‍സിപിയും എല്‍ഡിഎഫില്‍ തന്നെയാണെന്ന് മാണി സി കാപ്പന് പറഞ്ഞു. പി ജെ ജോസഫ് പറഞ്ഞതിനേക്കുറിച്ച് അറിയില്ല. പി ജെ ജോസഫ് കുടുംബ സുഹൃത്താണെന്നും എന്‍സിപി നേതാവ് പ്രതികരിച്ചു. മാണി സി കാപ്പന് പാലായില്‍ എന്‍സിപിയായി തന്നെ മത്സരിക്കുമെന്നും പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൊടുപുഴ നഗരസഭ ഭരണം ഒരു […]
എന്‍സിപി യുഡിഎഫില്‍ ചേരുമെന്ന പിജെ ജോസഫിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. പിജെ ജോസഫിന് അങ്ങനെ പറയാന്‍ അവകാശം കൊടുത്തിട്ടുണ്ടാവും എന്നാല്‍ അതാരും ഗൗരവത്തിലെടുക്കേണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍സിപിയായി തന്നെ മത്സരിക്കുമെന്നും പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ച് പിടിക്കും. യുഡിഎഫിലെ […]
കോട്ടയം: എല്‍ഡിഎഫ് വിടാന്‍ എന്‍സിപി ഒരുമാസം മുമ്പേ തീരുമാനിച്ചിട്ടുണ്ടെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. പീതാംബരന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ മുന്നണി വിട്ട് യുഡിഎഫില്‍ പോകാന്‍ ധാരണയായിട്ടുണ്ട്. ദേശീയ തലത്തില്‍ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാവും. എന്നാല്‍, ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഇടതുമുന്നണിയില്‍ തന്നെ തുടരുനെന്നും പിസി ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ നേരത്തെതന്നെ തീരുമാനമായിട്ടുണ്ടെന്നും പിജെ ജോസഫ് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലെന്ന്ും പിസി ജോര്‍ജ്ജ് പറഞ്ഞു. കേരള […]
കോട്ടയം: നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ്. എന്‍സിപിയായി തന്നെ മത്സരിക്കും. പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ച് പിടിക്കും. യുഡിഎഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും ജോസഫ് അവകാശപ്പെട്ടു. തിങ്കളാഴ്ച പിജെ ജോസഫ് മാണി […]