Posts in category: PK Firos
കല്യാണപ്രായം കൂട്ടരുതെന്ന് അഷ്‌റഫലിക്ക് മാനസാന്തരം; ‘ഇനിയെല്ലാം പണ്ഡിത സഭ പറയുന്നതുപോലെ’; സമസ്ത-ലീഗ് യോഗത്തിന് ശേഷം എംഎസ്എഫ് നേതാവിന്റെ യു ടേണ്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മുന്‍ നിലപാട് തിരുത്തി എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി നിശ്ചയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത തന്റെ നിലപാട് ധാരണ പിശകായിരുന്നുവെന്ന് ടിപി അഷ്റഫലി പറഞ്ഞു. മുസ്ലീം ലീഗ്-സമസ്ത നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് എംഎസ്എഫ് നേതാവിന്റെ പ്രതികരണം. നേരത്തെ വിവാഹ പ്രായം സംബന്ധമായി വിവാദം ഉയര്‍ന്നപ്പോള്‍ എന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത് തെറ്റിദ്ധാരണക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതുള്‍പ്പടെയുള്ള ചില വിഷങ്ങളിലെ ധാരണപിശകുകള്‍ […]

‘പൊന്മുണ്ടം കോണ്‍ഗ്രസ്’ ഇത്തവണയില്ല, അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറുമോ?, പികെ ഫിറോസോ താനൂരില്‍

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന്‍ ഇത്തവണ മത്സരത്തിനുണ്ടാവുമോ എന്നത് രാഷ്ട്രീയ വൃത്തങ്ങളിലെ ചൂടേറിയ ചര്‍ച്ചയാണ്. അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മത്സരിക്കാനായി മാറുമെന്നും ഗഫൂര്‍ പി ലില്ലീസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരൂരില്‍ മത്സരിക്കാനെത്തുമാണ് റിപ്പോര്‍ട്ടുകള്‍. പികെ ഫിറോസിനെയും എന്‍ ഷംസുദ്ദീനെയും ലീഗ് മണ്ഡലം പിടിച്ചെടുക്കാന്‍ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ ഞെട്ടിച്ച ഒന്നായിരുന്നു താനൂരിലെ തോല്‍വി. മൂന്നാം തവണ മത്സരത്തിനിറങ്ങിയ സിറ്റിങ് എംഎല്‍എയും ലീഗിന്റെ പ്രമുഖ നേതാവും അബ്ദുറഹ്മാന്‍ രണ്ടത്താണിയെ […]

‘വെല്‍ഫെയര്‍ സഖ്യം തെറ്റ്’: ആവര്‍ത്തിക്കരുതെന്ന് യൂത്ത് ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് തെറ്റാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നു. ഒരു രാഷ്ട്രീയ ബാന്ധവവും പാടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ പാടില്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണം. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ സിപിഐഎം ഒരുപോലെ ലാളിക്കുന്നു. റാന്നിയില്‍ ഇടത് സഹായത്തോടെ ബിജെപി ഭരിക്കുന്നു. മഞ്ചേശ്വരത്ത് ലീഗിനെ തോല്‍പിക്കാന്‍ സിപിഐഎം ബിജെപിക്ക് വോട്ട് ചെയ്തു. […]

പികെ ഫിറോസിനെതിരെ മുസാഫര്‍ അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം ആലോചന; കോഴിക്കോട് സൗത്ത് സീറ്റ് ഏറ്റെടുത്തേക്കും

കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ഐഎന്‍എല്ലില്‍ നിന്ന് സിപിഐഎം ഏറ്റെടുത്തേക്കും. ഐഎന്‍എല്ലിന് മലപ്പുറത്ത് ഏതെങ്കിലും സീറ്റ് നല്‍കാനാണ് സിപിഐഎം ശ്രമം. സിറ്റിങ് എംഎല്‍എയായ എംകെ മുനീര്‍ ഇക്കുറി കൊടുവള്ളിയില്‍ ജനവിധി തേടാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പികെ ഫിറോസ്് മത്സരിക്കും. സീറ്റ് സിപിഐഎം ഏറ്റെടുക്കുകയാണെങ്കില്‍ നിലവില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായ സിപി മുസഫര്‍ അഹമ്മദ് സ്ഥാനാര്‍ത്ഥിയായേക്കും. നിലവില്‍ മണ്ഡലത്തിലെ സജീവ ചര്‍ച്ചയാണ് പികെ ഫിറോസ്- മുസഫര്‍ അഹമ്മദ് പോരാട്ടം. 2011ല്‍ മുസഫര്‍ അഹമ്മദ് […]

കോഴിക്കോട് സൗത്തില്‍ പികെ ഫിറോസിനെ പരിഗണിക്കുന്നു; മുനീറിനെ സേഫ് സോണിലേക്ക് മാറ്റാന്‍ ആലോചന

നിയമ സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇത്തവണ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസിനെ പരിഗണിക്കുന്നു. മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ. എംകെ മുനീര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച മണ്ഡലമായിരുന്നു ഇത്. മുനീറിനെ ഇത്തവണ കൊടുവള്ളി മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ലീഗ് ആലോചന. തെരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവന്‍ പ്രചാരണത്തിനുണ്ടാവേണ്ട മുനീറിന് ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്നത് പരിഗണിച്ച് കൂടുതല്‍ സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറ്റുന്നതാണ് ഗുണകരം എന്നതും ആലോചനയ്ക്ക് പിന്നിലുണ്ട്. കഴിഞ്ഞ […]

‘പിണറായി സിപിഐഎം അടിമകളുടെ ആള്‍ദൈവം’; ഉന്‍മാദത്തിന്റെ മൂര്‍ധന്യത്തില്‍ അടിമക്കൂട്ടം പുറപ്പെടുവിക്കുന്ന ഒച്ചയാണ് ‘പിണറായി ഡാ!’: വിമര്‍ശനവുമായി പികെ ഫിറോസ്

കോഴിക്കോട്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ് മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മനോനില മാറുന്നതിനനുസരിച്ച് അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആള്‍രൂപമാണ് പിണറായി വിജയനെന്ന് ഫിറോസ് പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനങ്ങളോടുള്ള പ്രതികരണങ്ങളെ ഒരുതരം മല്ലയുദ്ധത്തിന്റെ ഭാഷയിലേക്ക് പരിവര്‍ത്തിപ്പിച്ച നേതാവാണ് പിണറായി വിജയന്‍. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹം പ്രകോപിതനാവുകയും പ്രകോപനമുണ്ടാവുമ്പോള്‍ നിയന്ത്രണം വിടുകയും ചെയ്യുന്നത് കേരളം പലതവണ കണ്ടിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം അല്‍പ്പന്റെ അഹന്ത […]

വ്യാജഫോട്ടോ പ്രചരിപ്പിച്ചു; 118 (എ) പ്രകാരം നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് പികെ ഫിറോസ്

കൊച്ചി: തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ 118 എ പ്രകാരം നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി പികെ ഫിറോസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൊലീസ് ഭേദഗതി നിയമത്തിനെതിരേയും പികെ ഫിറോസ് ശക്തമായി രംഗത്തെത്തി. പികെ ഫിറോസിന് സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആയിരുന്നു വലപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. ഫിറോസിനെ അപകീര്‍ത്തിപ്പെടുത്താന്‍ […]

‘118(എ) നടപ്പാക്കിയാല്‍ ആദ്യം അകത്താവുക കൈരളിയും ദേശാഭിമാനിയും’;പാര്‍ട്ടി ഭാവി കരുതിയെങ്കിലും നിയമം പിന്‍വലിക്കണമെന്ന് പികെ ഫിറോസ്

തിരുവനന്തപുരം: സംസ്ഥാനത്ത് 118 (എ) നടപ്പിലാക്കിയാല്‍ ആദ്യം നിയമനടപടികള്‍ നേരിടേണ്ടി വരിക ദേശാഭിമാനിയും കൈരളി ടിവിയും ആയിരിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ജയിലുകള്‍ സിപിഐഎം പ്രവര്‍ത്തകരെ കൊണ്ട് സമ്പന്നമായിരിക്കുമെന്നും സ്വന്തം പാര്‍ട്ടിയുടെ ഭാവിയെ കരുതിയെങ്കിലും പികെ ഫിറോസ് ഈ നിയമം പിന്‍വലിക്കണമെന്നും ഫിറോസ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം. വിടി ബല്‍റാം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. സെബര്‍ ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് […]

പികെ ഫിറോസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; പൊലീസ് ആക്ട് 118(എ) പ്രകാരം പരാതി

വലപ്പാട്: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് പരാതി. മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഫിറോസിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകീര്‍ത്തിപ്പെുത്തിയ പോസ്റ്റിന്റെ ലിങ്കും പരാതിക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെബര്‍ ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. […]

ഉത്തരകേരളത്തിലെ ചെങ്കോട്ടകളില്‍ നിന്ന് പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ; പികെ ഫിറോസ്

ആന്തൂര്‍ നഗരസഭയിലെ ആറ് സീറ്റുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചതില്‍ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്റെ പ്രതികരണം. പികെ ഫിറോസിന്റെ പ്രതികരണം പി ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്ന സംശയത്തിന്റെ പേരിലാണ് അരിയില്‍ ഷുക്കൂര്‍ എന്ന പത്തൊമ്പതുകാരനെ സിപിഎമ്മുകാര്‍ കൊന്നുകളഞ്ഞത്. പാര്‍ട്ടിക്കോടതി ഷുക്കൂറിനെ വിചാരണ ചെയ്തതും ഒടുവില്‍ ജീവനെടുത്തതും കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറ എന്ന പാര്‍ട്ടിഗ്രാമത്തിലായിരുന്നു. നൂറിലധികം വരുന്ന ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് വിചാരണയും വധശിക്ഷയും നടപ്പിലാക്കിയത്. ആ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ […]