Posts in category: Politics
കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് കടുത്ത നിബന്ധനയുമായി കര്‍ണാടക; 72 മണിക്കൂറിന് മുന്‍പുള്ള ആര്‍ ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ എത്തിച്ചേരണമെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 72 മണിക്കൂര്‍ മുന്‍പ് മാത്രം നടത്തിയ പരിശോധനാസര്‍ട്ടിഫിക്കറ്റാണ് കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കര്‍ണാടക നിര്‍ബന്ധമാക്കിയിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറാണ് കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കടുത്ത നിബന്ധന വെച്ചിരിക്കുന്നത്. രണ്ടുദിവസമായി കര്‍ണാടകയില്‍ കൊവിഡ് കണക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ പാശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കടുത്ത […]

ബിഹാറില്‍ കൊവിഡ് മരണക്കണക്കില്‍ മായം ചേര്‍ത്തെന്ന് സിപിഐഎംഎല്‍; ‘കണക്കില്‍പ്പെടാത്തത് 6,420 മരണങ്ങള്‍’

ബിഹാറില്‍ 6,420 കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് സിപിഐഎംഎല്‍. ഒന്‍പത് ജില്ലകളില്‍ ഇതുസംബന്ധിച്ച് നടത്തിയ സര്‍വെ റിപ്പോര്‍ട്ട് ബിഹാര്‍ സ്പീക്കര്‍ക്ക് സിപിഐഎംഎല്‍ സമര്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ കണക്കിനേക്കാള്‍ 20% വര്‍ധനയാണ് പാര്‍ട്ടി നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. സിപിഐഎംഎല്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വേയിലാണ് 6420 കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. 1,693 ഗ്രാമങ്ങളിലാണ് പാര്‍ട്ടി കേഡര്‍മാരെ ഉപയോഗിച്ച് സിപിഐഎംഎല്‍ സര്‍വെ സംഘടിപ്പിച്ചത്. ഭോജ്പ്പൂര്‍, പാറ്റ്‌ന റൂറല്‍, രോതാസ്, സിവാന്‍, ധര്‍ബാന്‍ഗ, പടിഞ്ഞാറന്‍ […]

നാളികേര വികസന ബോര്‍ഡിലെ രാഷ്ട്രീയനിയമനം; കോര്‍പ്പറേറ്റുകളെ സഹായിക്കാനെന്ന് കെ സുധാകരന്‍

നാളികേര വികസന ബോര്‍ഡിലെ രാഷ്ട്രീയനിയമനങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. രാജ്യത്തെ കാര്‍ഷിക വിപണി മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ച് നല്‍കാനുള്ള നിയമത്തിനെതിരെ നാളുകളായി വന്‍ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങള്‍ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ഇതിനെ കോണ്‍ഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെ സുധാകരന്‍ പറഞ്ഞത്: ”കഴിഞ്ഞ […]

‘ചിക്കനും മട്ടനും മീനും വേണ്ട, ബീഫ് മതി’; പ്രോത്സാഹനവുമായി മേഘാലയയിലെ ബിജെപി മന്ത്രി

ചിക്കനേക്കാളും മട്ടനേക്കാളും മീനിനേക്കാളും കൂടുതലായി ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് ബിജെപി നേതാവും മേഘാലയ മന്ത്രിയുമായ സാന്‍ബോര്‍ ഷുള്ളൈ. കഴിഞ്ഞയാഴ്ച സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഷുള്ളൈയാണ് ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ബീഫിനെതിരെയാണ് ബിജെപിയെന്ന നിലപാടിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാണ് താന്‍ ബീഫ് കൂടുതല്‍ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ജനാധിപത്യരാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം എല്ലാവര്‍ക്കും കഴിക്കാനാകുമെന്നും ഷുള്ളെ അഭിപ്രായപ്പെട്ടു. ബിജെപി കന്നുകാലികളെ കൊല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന നിലപാടിനെ ബീഫ് കൂടുതലായും കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് മേഘാലയ മന്ത്രി […]

ഐഎന്‍എല്ലിലെ തര്‍ക്കം; മധ്യസ്ഥവുമായി കാന്തപുരം, വിട്ടുവീഴ്ച്ചയ്ക്ക് ഒരുങ്ങി കാസിം ഇരിക്കൂര്‍

ഐഎന്‍എല്ലിലെ തര്‍ക്ക പരിഹാരത്തിനായി അബ്ദുള്‍ വഹാബ് വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കാസിം ഇരിക്കൂര്‍. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് പരിഹാരം കാണാന്‍ തയ്യാറാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുകൊണ്ട് നിലപാട് സ്വീകരിക്കുമെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. കാന്തപുരം വിഭാഗവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഒത്തുതീര്‍പ്പ് നയവുമായി കാസിം ഇരിക്കൂര്‍ മുന്നോട്ടുവന്നത്. ഐഎന്‍എല്ലിലെ പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണണമെന്നും ഒറ്റ പാര്‍ട്ടിയായി മാത്രം മുന്നണിയില്‍ തുടര്‍ന്നാല്‍ മതിയെന്നും ഇടതു മുന്നണി നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇരു വിഭാഗവും അനുരഞ്ജന പാത പിന്തുടര്‍ന്നിരിക്കുന്നത്. ഇരിക്കൂര്‍ പക്ഷവുമായി […]

മിസ്സോറാമില്‍ വന്‍ സ്‌ഫോടക ശേഖരം പിടിച്ചകേസില്‍ അന്വേഷണം എന്‍ ഐ എയ്ക്ക്

അസം-മിസ്സോറം അതിര്‍ത്തി സംഘര്‍ഷത്തിനിടെ മിസ്സോറാമില്‍ കഴിഞ്ഞമാസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണത്തിന് എന്‍ ഐ എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മിസ്സോറാമില്‍ വന്‍ സ്‌ഫോടക ശേഖരം കണ്ടെടുത്ത സംഭവം എന്‍ ഐ എ അന്വേഷണത്തിന് വിട്ടത്. ജൂണ്‍ 22നാണ് അസം റൈഫിള്‍സ് മ്യാന്‍മറില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന യുദ്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ മാരകമായ സ്‌ഫോടക വസ്തു ശേഖരം കണ്ടെടുത്തത്. അസം മിസ്സോറം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പാഞ്ചാ്ത്തലത്തിലാണ് കേസ് എന്‍ ഐ എ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. മ്യാന്‍മറില്‍ […]

‘ഓക്‌സിജന്‍ ക്ഷാമത്തില്‍ ആരും മരിച്ചിട്ടില്ല’; മുന്‍ പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് ഗോവ ആരോഗ്യമന്ത്രി

ഓക്‌സിജന്‍ ക്ഷാമം കാരണം നിരവധി കൊവിഡ് രോഗികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചെന്ന മുന്‍ പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ. നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ഗോവ ആരോഗ്യമന്ത്രി ഓക്‌സിജന്‍ ക്ഷാമം കാരണം ഒരാള്‍ പോലും സംസ്ഥാനത്ത് രണ്ടാം കൊവിഡ് തരംഗത്തില്‍ മരിച്ചിട്ടില്ലെന്ന പ്രസ്താവയുമായി ഇപ്പോള്‍ രംഗത്തെത്തിയത്. രണ്ടാം കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 26രോഗികള്‍ ഓക്‌സിജന്‍ ക്ഷാമം കാരണം മരിച്ചെന്ന് റാണെ മെയ് […]