Posts in category: Politics
ഹാരവും ബൊക്കെയും നോട്ടുമാലയും വേണ്ട; തദ്ദേശ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ഇങ്ങനെ

ബൂത്തിന് പുറത്തും വെള്ളവും സോപ്പും കരുതണം The post ഹാരവും ബൊക്കെയും നോട്ടുമാലയും വേണ്ട; തദ്ദേശ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ഇങ്ങനെ appeared first on Reporter Live.

‘പ്രോട്ടോക്കോള്‍ ലംഘനമില്ല’; വി മുരളീധരനെതിരായ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് തീര്‍പ്പാക്കി

പരാതിയേത്തുടര്‍ന്ന് കേന്ദ്രം യുഎഇ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. The post ‘പ്രോട്ടോക്കോള്‍ ലംഘനമില്ല’; വി മുരളീധരനെതിരായ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് തീര്‍പ്പാക്കി appeared first on Reporter Live.

മോദിയുടെ അഭിസംബോധനയ്ക്ക് ഡിസ്‌ലൈക്ക് പ്രവാഹം; ഒടുവില്‍ ഓപ്ഷന്‍ എടുത്തുമാറ്റി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. പ്രധാനമന്ത്രി സംസാരിച്ച പെട്ടന്നവസാനിപ്പിച്ച വീഡിയോയ്ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്‌ലൈക്കുകളാണ് ഉണ്ടായത്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ വീഡിയോയ്ക്കായിരുന്നു ഡിസ് ലൈക്കുകള്‍. ഇതിന് പിന്നാലെ ഡിസ് ലൈക്ക് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണ് പാര്‍ട്ടി. ഇതോടെ കമന്റ് ബോക്‌സിലേക്കായി വിമര്‍ശകരുടെ പ്രവാഹം. ഡിസ്‌ലൈക്ക് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തത് എന്തിനാണെന്നാണ് പലരും ചോദ്യമുന്നയിച്ചത്. എന്നാണ് കമന്റ് ബോക്‌സ് പൂട്ടിക്കെട്ടുക എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് […]

‘നീക്കുപോക്ക് ചെന്നിത്തലയുമായി സംസാരിച്ചിട്ടുണ്ട്, ഘടകകക്ഷിയാവേണ്ട എന്ന തീരുമാനം പാര്‍ട്ടിയുടേത്’; വ്യക്തമാക്കി ഹമീദ് വാണിയമ്പലം

തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവരുമായി സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അതെല്ലാം നേതാക്കളുമായി മാത്രമുള്ള സംസാരം മാത്രമാണ്. മുന്നണികളുമായിട്ട് ഉണ്ടായിട്ടുള്ളതല്ലെന്നും ഹമീദ് വാണിയമ്പലം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വ്യത്യസ്തമായ രാഷ്ട്രീയ നിരീക്ഷണമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ഒരുപാട് വ്യത്യസ്തവുമാണത്. അതുകൊണ്ടുതന്നെ പാര്‍ട്ടി ഇപ്പോള്‍ ഒരു മുന്നണിയെക്കുറിച്ചോ സഖ്യം ചേരുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. ഘടകകക്ഷിയാവേണ്ട എന്ന […]

‘കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടായിരുന്നത് എല്‍ഡിഎഫുമായി, ചര്‍ച്ച നടത്തിയത് കോടിയേരി’; വെളിപ്പെടുത്തലുമായി വെല്‍ഫെയര്‍ പാര്‍ട്ടി

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫുമായി നീക്കുപോക്കുണ്ടായിരുന്നെന്ന് വെല്‍ഫെയര്‍പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. നീക്കുപോക്ക് നടത്താന്‍ താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു.കോടിയേരിയോട് ഞാനും റസാഖ് പാലേരിയുമാണ് സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു ഹമീദ് വാണിയമ്പലം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫുമായി നീക്കുപോക്കുണ്ടായിരുന്നു. നീക്കുപോക്ക് നടത്താന്‍ താന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയി. കോടിയേരിയോട് ഞാനും […]

‘കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നു, ഞാനും അതിന്റെ ഇര’; രാഹുല്‍ ഗാന്ധി

കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ പറയുന്നതിനെ എതിര്‍ക്കുന്നവരെും അവര്‍ക്കെതിരായ രാഷ്ട്രീയം പറയുന്നവരെയും കേന്ദ്ര ഏജന്‍സികളെക്കൊണ്ട് സമ്മര്‍ദ്ദത്തിലാക്കുന്ന പ്രവണത തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ‘ഫാറൂഖ് അബ്ദുള്ളയെ മാത്രമല്ല, ബിജെപിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെയെല്ലാം സമ്മര്‍ദ്ദത്തിലാക്കനാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത്. ഞാനും അതിന്റെ ഇരയാണ്. ആ ഏജന്‍സികളുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന വിധത്തിലാണത്’, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു. എന്നാല്‍, […]

‘രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ സികെ ശശീന്ദ്രന്‍ രാഷ്ട്രീയം കളിച്ചു’; റദ്ദാക്കലും ഒഴിവാക്കലും കരുതിക്കൂട്ടിയെന്ന് കോണ്‍ഗ്രസ്, അനുമതി എങ്ങനെയെന്ന് ശശീന്ദ്രന്‍

വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ കോവിഡ് അവലോകന യോഗം രാഷ്ട്രീയ വിവാദമാകുന്നു. യോഗത്തില്‍ തന്നെ പങ്കെടുപ്പിക്കാതിരിക്കാന്‍ അവസാന നിമിഷം കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ രാഷ്ട്രീയം കളിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെബി നസീമ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമില്ലാതെ യോഗം വിളിച്ചത് ഏതു സാഹചര്യത്തിലാണെന്നു കളക്ടര്‍ വ്യക്തമാക്കണമെന്ന് സികെ ശശീന്ദ്രനും ആവശ്യപ്പെട്ടു. ജനപ്രതിനിധികളാരും അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ദുരന്ത നിവാരണ സേനയുടെ സഹ കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ല […]

‘കോണ്‍ഗ്രസുകാര്‍ രാജി ആവശ്യപ്പെട്ട് ആദ്യം സമരം ചെയ്യേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുമുറ്റത്ത്’; തിരിച്ചടിച്ച് ജോസ് കെ മാണി വിഭാഗം

കോട്ടയം: രാജി ആവശ്യം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് ആദ്യം സമരം നടത്തേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുപടിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം. രാജിയും ധാര്‍മ്മികതയൊന്നും ഏകപക്ഷീയമല്ല. രാജ്യസഭാ സീറ്റ് ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മിന് അവകാശപ്പെട്ടതായിരുന്നെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫിലെ ആഭ്യന്തരധാരണ അനുസരിച്ച് ലഭിച്ച രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍, ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജോസ് കെ മാണി രാജിവെയ്ക്കുവാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചവര്‍ രാജിവെയ്ക്കണം […]

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയോ? തീരുമാനമായിട്ടില്ലെന്ന് മുല്ലപ്പള്ളി, യുഡിഎഫില്‍ ആശയക്കുഴപ്പം രൂക്ഷം

തദ്ദേശതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നതില്‍ യുഡിഎഫില്‍ ആശയക്കുഴപ്പമെന്ന് റിപ്പോര്‍ട്ട്. യുഡിഎഫുമായുള്ള നീക്കുപോക്കായി കഴിഞ്ഞെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമേറ്റെടുത്ത എംഎം ഹസ്സന്‍ മലപ്പുറത്ത് ജമാ അത്തെ ഇസ്‌ലാമി അമീറിനെ കണ്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. ഹസ്സന്‍ അമീറിനെ കണ്ടതില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. യുഡിഎഫ് എടുക്കാത്ത തീരുമാനം വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പ്രഖ്യാപിക്കുന്നതാണ് നേതാക്കളെ […]

‘അടിയന്തരാവസ്ഥ അറബിക്കടലില്‍’, ‘ഇന്ത്യ ഈസ് നോട്ട് ഇന്ദിര’…; ചുമരുകളില്‍ എഴുതാന്‍ ഇനി അബ്ദുള്‍ ഖാദറില്ല

അടിയന്തരാവസ്ഥ അറബിക്കടലില്‍, ഇന്ത്യ ഈസ് നോട്ട് ഇന്ദിര തുടങ്ങിയ വിപ്ലവ ചുമരെഴുത്തുകളുടെ അമരക്കാരന്‍ നങ്ങരാത്ത് അബ്ദുള്‍ ഖാദര്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളും വീഴ്ചയിലുണ്ടായ പരിക്കുംമൂലം ചികിത്സയിലായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പരിയാരം മെഡിക്കല്‍ കോളെജിന് കൈമാറി. കാദറിച്ച എന്ന വിളിപ്പേരിലായിരുന്നു അബ്ദുള്‍ഖാദര്‍ അറിയപ്പെട്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കരിവള്ളൂരിലെ ചുമരുകലില്‍ കുമ്മായം കൊണ്ട് ഇന്ദിരാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് നാട്ടുകാരുടെ ഈ കാദറിച്ചയായിരുന്നു. റോഡ്മാര്‍ഗം കടന്നുപോകുന്ന ഇന്ദിരാ ഗാന്ധിക്ക് കാണാന്‍ മാത്രം വലുപ്പത്തിലായിരുന്നു […]