Posts in category: Poornima Indrajith
ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ; ‘കോബാള്‍ട്ട് ബ്ലൂ’, ഹിന്ദി-ഇംഗ്ലീഷ് ചിത്രത്തില്‍; ചിത്രീകരണം കൊച്ചിയിൽ

ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ‘കൊബാള്‍ട്ട് ബ്ലൂ’വില്‍ പ്രധാന കഥാപാത്രമായിട്ടാണ് പൂര്‍ണിമ ഇന്ദ്രജിത്ത് എത്തുന്നത്. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ സച്ചിന്‍ കുന്ദല്‍ക്കറിന്റെ ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. കൊച്ചിയിലാണ് ചിത്രീകരണം. ലൊക്കേഷനിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ണിമ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു പ്രതീക് ബബ്ബര്‍ ആണ് ചിത്രത്തിലെ നായകന്‍. നീലയ്, അഞ്ജലി ശിവരാമന്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരാണ മറ്റ് താരങ്ങള്‍. തനയ്, അനുജ എന്ന സഹോദരിമാരുടെ […]

‘കൊബാള്‍ട്ട് ബ്ലൂ’; പേർളി മാണിക്ക് പിന്നാലെ പൂർണ്ണിമയും ബോളിവുഡ്ഡിലേക്ക്

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമയില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്തും. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് പൂര്‍ണ്ണിമ അവതരിപ്പിക്കുന്നത്. ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന സച്ചിന്‍ കുന്ദല്‍ക്കറിന്റെ പ്രശ്‌സ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. The post ‘കൊബാള്‍ട്ട് ബ്ലൂ’; പേർളി മാണിക്ക് പിന്നാലെ പൂർണ്ണിമയും ബോളിവുഡ്ഡിലേക്ക് appeared first on Reporter Live.

ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമാണ്;’എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്‍

മലയാള നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേരുകയാണ് മകന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകള്‍ പൂര്‍ണിമയും ജീവിതത്തിലെ ‘എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്‍. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ എന്നാണ് പൂര്‍ണിമ കുറിച്ചത്. ജീവിതത്തിലെ റോള്‍ മോഡലാണ് തനിക്ക് മല്ലിക സുകുമാരന്‍ എന്ന് മുന്‍പൊരിക്കല്‍ പൂര്‍ണിമ പറഞ്ഞിരുന്നു. പൂര്‍ണിമയ്ക്ക് മാത്രമാല്ല, ഇന്ദ്രജിത്തിനും പൃഥിരാജിനും സുപ്രിയയ്ക്കുമൊക്കെ റോള്‍ മോഡല്‍ തന്നെയാണ് മല്ലിക […]

പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാന രംഗത്തേക്ക്; ‘ അധികം വൈകില്ല’

പൃഥ്വിരാജിന് പിന്നാലെ സംവിധായകനാവാന്‍ ഇന്ദ്രജിത്തും ഒരുങ്ങുന്നു. തന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. കൊവിഡിന്റെ ഈ ഒരു കാലഘട്ടം കഴിയുമ്പോള്‍ അടുത്ത വര്‍ഷം അവസാനത്തോടെ തന്നെ തന്റെ സംവിധാനത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജിത്ത് വ്യക്തമാക്കി. ഒപ്പം അഭിനയ രംഗത്തേക്ക് പൂര്‍ണിമയുടെ മടങ്ങി വരവ്‌ ഉണ്ടായേക്കാമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ലൂസിഫറില്‍ പൃഥ്വിരാജ് ഇന്ദ്രജിത്തിന് വേഷം നല്‍കിയത് പോലെ തന്റെ സിനിമയില്‍ പൃത്വിക്ക് വേഷം നല്‍കുമോ എന്ന ചോദ്യത്തിന് […]

ഈ കൊച്ചുപിള്ളേരെ ചീത്ത പാത കാണിച്ചു കൊടുക്കുന്ന നിങ്ങൾ നല്ലൊരു അച്ഛനല്ല.. ഇന്ദ്രജിത്തിന്റെയും മക്കളുടെയും ചിത്രത്തിന് താഴെ സദാചാരവാദവുമായി സ്ത്രീകൾ !

ഇന്ദ്രജിത്തിന്ന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം..ഇന്ദ്രജിത്ത് പങ്കുവെച്ച് ഒരു ചിത്രത്തിനാണ് കമന്റുകളുമായി സദാചാര വാദികൾ എത്തിയത്. ഇന്ദ്രജിത്തും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. സദാചാരവാദികൾ ഇതിനു താഴെ കമന്റുകളും ആയി എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മകൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ് സദാചാരവാദികൾ കമന്റുകളുമായി എത്തിയത്. പെൺകുട്ടികളാണ് മാന്യമായി വസ്ത്രം ധരിപ്പിച്ചാൽ കൊള്ളാം, മക്കളുടെ വസ്ത്രങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നൊക്കെയാണ് സദാചാരവാദികളുടെ ഉപദേശങ്ങൾ. മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ […]

മുത്തച്ഛന്റെ 26-ാം ചരമവാർഷികദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുചിത്ര നായർ

കൗമാരക്കാലത്തെ ഓർമ്മ പങ്കുവെച്ച് നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. മുത്തച്ഛന്റെ 26-ാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിനൊപ്പമുള്ള ഒരു ചിത്രവും കുറിപ്പുമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. “താത്ത (മുത്തശ്ശൻ), എന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം നിൽക്കുന്നത് പതിമൂന്നു വയസുകാരിയായ ഞാനാണ്. 26 വർഷമായി അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്, എന്നെന്നും ഓർക്കാനുള്ള ഓർമകൾ… വളരെ വികൃതിയായ കുട്ടിയായിരുന്നു ഞാൻ, അദ്ദേഹമായിരുന്നു എന്റെ വികൃതികൾക്ക് കൂട്ട്. എന്റെ കുട്ടിക്കാലമെനിക്ക് മിസ് ചെയ്യുന്നു, അദ്ദേഹത്തെ മിസ് ചെയ്യുന്നു,” പൂർണിമ […]

അദ്ദേഹവും അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്…അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട്!

നടൻ സുകുമാരന്റെ 23-ാം ചരമവാർഷികത്തിൽ പ്രിയപ്പെട്ട അച്ഛനെ ഓർക്കുകയാണ് മക്കളും മരുമക്കളും. നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ എഴുതിയ വാചകങ്ങളാണ് ഇതിൽ ശ്രദ്ധേയം. “അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ […]

ഡെനിം കൊണ്ടുള്ള​ വസ്ത്രമണിഞ്ഞ് പൂര്‍ണിമ;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!

മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. പ്രാണ എന്ന ബ്രാന്റിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്.ഇപ്പോള്‍ ഡെനിം കൊണ്ടുള്ള​ വസ്ത്രമണിഞ്ഞാണ പൂര്‍ണിമ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. ഡെനിമും ഞാനും ഞങ്ങളുടെ പ്രണയകഥയും എന്ന അടിക്കുറിപ്പും നിരവധി ഹാഷ്ടാഗുകളും […]

ഒറ്റമുണ്ടുടുത്ത് പൂർണ്ണിമ; നെഞ്ചത്ത് കൈവെച്ച് ഇന്ദ്രജിത്ത്; ട്രോളുകളുടെ പൂരം

അഭിനയത്തെക്കാള്‍ ഫാഷന്‍ ഡിസൈനിംഗ് ഇഷ്ടപ്പെടുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലൂടെയും പൂര്‍ണിമ ഫാഷന്‍ ലോകത്ത് വേറിട്ട് നില്‍ക്കുന്നു. കഴിഞ്ഞ ദിവസം പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയുന്നു. ‘മുണ്ടുടുത്ത ഞാന്‍’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ ഖാദി കൊണ്ടുള്ള ഡ്രസ്സാണ് പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടു വന്ന രസകരമായൊരു ട്രോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഭാര്യയുടെ പുതിയ ഡിസൈന്‍ കണ്ട ഇന്ദ്രജിത്ത് നെഞ്ചത്ത് […]

മുണ്ടുടുത്ത് ഫാഷനിൽ പുതിയ പരീക്ഷണവുമായി പൂർണിമ

ഫാഷനിൽ നടി പൂർണ്ണിമ ഇന്ദ്രജിത്തിനെ തോല്പിക്കാവില്ല. വേറിട്ട ഫാഷൻ രീതികളുമായാണ് പൂർണ്ണിമ എത്താറുള്ളത്. ഇക്കുറി മുണ്ട് ഉടുത്താണ് പൂർണ്ണിമ എത്തിയത്. ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുണ്ടുടുത്ത ഞാൻ’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമാരംഗത്തും ടെലിവിഷന്‍ പരമ്പരകളും നിറഞ്ഞുനിന്നിരുന്ന സമയത്തായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണ്ണിമയുടെ പ്രാണ എന്ന ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു. […]