Posts in category: popular front of india
ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ‘ഹാത്രസ് കുടുംബത്തിന് 100 കോടി നല്‍കിയിട്ടില്ല’, വ്യാജം

ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹാത്രസില്‍ കലാപം നടത്താനായി എത്തിച്ച 100 കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജമാണെന്നും ഇഡി അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ സമയത്താണ് ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നത്. ഹാത്രസില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മി അടക്കമുള്ള ചിലര്‍ ശ്രമിക്കുന്നെന്ന യുപി ഡിജിപി ബ്രിജ് ലാലിന്റെ പ്രസാതാവനയ്ക്ക് പിന്നാലെയാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. […]

ഹാത്രസില്‍ ജാതിലഹളയ്ക്ക് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടെന്ന് ബിജെപി; 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ്; നിഷേധിച്ച് സംഘടന

ന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് വക്താക്കള്‍ പ്രതികരിച്ചു. The post ഹാത്രസില്‍ ജാതിലഹളയ്ക്ക് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടെന്ന് ബിജെപി; 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ്; നിഷേധിച്ച് സംഘടന appeared first on Reporter Live.

അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവം ഭീകര പ്രവർത്തനം ആയിരുന്നെന്ന് എൻഐഎ ഹൈക്കോടതിയില്‍

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ സംഭവം ഭീകര പ്രവർത്തനം ആയിരുന്നെന്ന് എൻഐഎ ഹൈക്കോടതിയെ അറിയിച്ചു.സംഭവത്തിന് അന്തർദേശീയ ബന്ധമുണ്ട്. വിപുലമായ ഗൂഢാലോചനക്ക് ശേഷമാണ് കൃത്യം നിർവഹിച്ചത്. ശിക്ഷാകാലയളവിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് എൻഐഎ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസില്‍ യുഎപിഎ നിയമം ചുമത്തിയെങ്കിലും 18 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്‌ടെന്നു വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും കോടതി ഇവ പരിഗണിച്ചില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കി. കേസിൽ പിടികിട്ടാനുള്ള ആറ് […]

കൈവെട്ട് കേസ് ശിക്ഷാവിധിക്കെതിരേ എന്‍ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി

കൊച്ചി: കൈവെട്ട് കേസിലെ ശിക്ഷാവിധിക്കെതിരേ എന്‍ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ വിചാരണക്കോടതി പ്രഖ്യാപിച്ച വിധി റദ്ദാക്കി പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്കണമെന്നാണ് അപ്പീലില്‍ എന്‍ഐഎ ആവശ്യപ്പെടുന്നത്. ശിക്ഷാവിധി കുറഞ്ഞു പോയതും ആറുപേരെ വെറുതെ വിട്ടതും പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ ഗുരുതര സ്വഭാവവും തെളിവുകളും വിചാരണക്കോടതി പരിഗണിച്ചില്ലെന്നും എന്‍ഐഎ അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമവിധിയില്‍, കേസില്‍ നിന്ന് […]

പോപ്പുലര്‍ ഫ്രണ്ട് – ആര്‍എസ്എസ് പ്രവര്‍ത്തകരെ അണ്‍ഫ്രണ്ട് ചെയ്യാന്‍ യൂത്ത് ലീഗ് നിര്‍ദ്ദേശം

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയേയും ബഹിഷ്‌ക്കരിക്കാന്‍ നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ സംഘടനകളുമായി ബന്ധമുള്ളവരുമായി ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കരുതെന്നും പൊതുപരിപാടികളിലും സഹകരിക്കരുതെന്നും യൂത്ത് ലീഗ് അണികള്‍ക്ക് നിര്‍ദേശം നല്‍കി. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയതായി സംസ്ഥാന പ്രസിഡന്‍റ് പിഎം സാദിഖലി പറഞ്ഞു. പോപ്പുലര്‍‌ ഫ്രണ്ടിനോട് യൂത്ത് ലീഗ് സ്വീകരിച്ചു വന്ന നിലപാടാണ് ജനറല്‍‌ സെക്രട്ടറി […]

കൈവെട്ട് കേസ് ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

കൊച്ചി:മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ അധ്യാപകൻ പ്രഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് പ്രഖ്യാപിക്കും. 13 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. 10 പ്രതികൾക്കെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ മതനിന്ദയക്ക് ഇടയാക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രഫ. ടി.ജെ. ജോസഫിനെ ആക്രമിച്ചത് . തീവ്രവാദ സ്വഭാവമുള്ള കേസ് […]

കൈവെട്ട് കേസിന് സമാനമായ വിനേഷ് വധശ്രമക്കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാവുന്നു

കൊല്ലം: അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ എന്‍ഐഎ കോടതി അന്തിമ വിധി പ്രസ്താവിക്കാന്‍‌ ഒരുങ്ങുമ്പോഴും സമാനമായ രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കൊല്ലത്തെ കേസ് എങ്ങുമെത്തിയില്ല. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകനായ വിനേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രധാന പ്രതികളെ പിടിക്കാന്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടു കേരളാ പൊലീസിന് കഴിഞ്ഞിട്ടില്ല.ഇതോടെ കേസ് കേന്ദ്ര ഏജന്‍സിയ്ക്ക് വിടമണമെന്ന ആവശ്യവും ശക്തമാവുകയാണ് 2013 ഡിസംബര്‍ 26 ന് രാത്രി 8 മണിയോടെയാണ് കല്ലുംതാഴം ജംഗ്ഷനില്‍ വച്ചാണ് കരിക്കോട് സ്വദേശിയും […]