Posts in category: Praful Patel
‘1.47 കോടി മലയാളികള്‍ തെറി വിളിച്ചു’; കണക്കുമായി പ്രുഫല്‍ പട്ടേല്‍, ‘കാര്യമാക്കുന്നില്ല’

ലക്ഷദ്വീപില്‍ ജനദ്രോഹ നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ തനിക്ക് നേരെ കേരളത്തില്‍നിന്ന് പ്രതിഷേധിച്ചവരുടെ കണക്കുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ രംഗത്ത്.1.47 കോടി മലയാളികളാണ് തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ വന്ന് തെറിവിളികള്‍ നടത്തിയതെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രഫുല്‍ പറഞ്ഞു.ചീത്തവിളികള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സേവ് ലക്ഷദ്വീപ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ ആറുപേരാണ് കഴിഞ്ഞദിവസം പ്രഫുല്‍ പട്ടേലിനെ കണ്ടത്. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം, പരിഷ്‌കാരങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന […]

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയില്‍; ഇന്ന് ദ്വീപിലേക്ക്, പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ വൈ കാറ്റഗറി സുരക്ഷ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചിയിലെത്തി. ലക്ഷദ്വീപിലേക്കുള്ള യാത്രമധ്യേയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. നേരത്തെ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദര്‍ശനമെങ്കിലും വന്‍ ധൂര്‍ത്ത് വാര്‍ത്തയായതോടെപ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും. എയര്‍ ഇന്ത്യ വിമാനത്തില്‍ അഗത്തിയിലേക്കും തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കവരത്തിയിലും എത്തുന്ന പ്രഫുല്‍ പട്ടേല്‍ ചില നിര്‍ണ്ണായക യോഗങ്ങളില്‍ പങ്കെടുക്കും. ഇക്കോ ടൂറിസം, മത്സ്യ ബന്ധമേഖലകളെ ബാധിക്കുന്ന ചില […]

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; എം പി മുഹമ്മദ് ഫൈസലിന്റേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എം പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങള്‍, സര്‍ക്കാര്‍ ഡയറിഫാമുകള്‍ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി തുടങ്ങിയവ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. അതിനിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ രാവിലെ കൊച്ചിയില്‍ നിന്നും […]

കോടതി ഉത്തരവ് മറികടക്കാന്‍ പുതിയ തന്ത്രം പയറ്റി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടര്‍മാരാക്കി

വീടുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിടാന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് അഡ്മിനിസ്‌ട്രേഷന്റെ തസ്തികമാറ്റ തന്ത്രം. The post കോടതി ഉത്തരവ് മറികടക്കാന്‍ പുതിയ തന്ത്രം പയറ്റി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; വീടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടര്‍മാരാക്കി appeared first on Reporter Live.

ഐഷയെ പൂട്ടാന്‍ പൊലീസ് നീക്കം; പ്രകോപിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശം

ഐഷ സുല്‍ത്താനയെ കുരുക്കാന്‍ ലക്ഷദ്വീപ് പൊലീസിനെ പ്രേരിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശമെന്ന് സൂചന. കഴിഞ്ഞദിവസം ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ കൊണ്ട് ബീഫ് ബിരിയാണി വാങ്ങിപ്പിച്ച സംഭവം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ഐഷ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ദ്വീപ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നും അതിന്റെ പ്രതികാരമായാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അവര്‍ പിടിച്ച് വച്ചതെന്നും ഐഷയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ബീഫ് ബിരിയാണി വാങ്ങിപ്പിച്ചത് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും കലക്ടര്‍ അസ്‌കര്‍ അലിയെയും പ്രകോപിപ്പിച്ചെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഐഷയെ ദ്വീപിന് പുറത്തുപോകാത്ത വിധം […]

‘അറസ്റ്റില്ല’, ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; നാലുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം കവരത്തി പൊലീസ് ഐഷയെ വിട്ടയച്ചു. അറസ്റ്റ് ഒഴിവാക്കിയെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ആവശ്യം വന്നാല്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും ഇനി ചോദ്യം ചെയ്യണമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. നാലുദിവസം ദ്വീപില്‍ തുടരാനും പൊലീസ് ഐഷ സുല്‍ത്താനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കവരത്തി സിഐയും എസ്‌ഐയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം, വായില്‍ നിന്നും അറിയാതെ […]

ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ പരിധിയില്‍ നിന്ന് മാറ്റാന്‍ പ്രഫുലിന്റെ ശുപാര്‍ശ; നീക്കം നിരവധി പരാതികള്‍ പരിഗണിക്കാനിരിക്കെ

കൊച്ചി: കേരള ഹൈക്കോടതിയുടെ പരിധിയില്‍ നിന്ന് ലക്ഷദ്വീപിനെ മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലേക്ക് വിട്ടു. കര്‍ണ്ണാടക ഹൈക്കോടതിയുടെ കീഴിലേക്ക് ദ്വീപിനെ മാറ്റാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേഷനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള നിരവധി പരാതികള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടെ കൂടിയാണ് നടപടി. ഈ വര്‍ഷം […]

ഐഷ സുല്‍ത്താന ലക്ഷദ്വീപില്‍; പൊലീസിന് മുന്നില്‍ നാളെ ഹാജരാകും

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താന ലക്ഷദ്വീപിലെത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെ കവരത്തിയിലെത്തിയതായി ഐഷ സുല്‍ത്താന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ദ്വീപില്‍ നിന്നുള്ള ആദ്യ ചിത്രം ‘ഇത് ഞങ്ങളുടെ മണ്ണ്’ എന്ന തലവാചകത്തോടെയാണ് ഐഷ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പൊലീസിന്റെ നിര്‍ദേശപ്രകാരണമാണ് ലക്ഷദ്വീപിലെത്തിയിരിക്കുന്നത്. ഐഷയ്ക്ക് ഒപ്പം അഭിഭാഷകനും ദ്വീപിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് പൊലീസിന് മുമ്പാകെ ഹാജരാവാനാണ് നിര്‍ദേശം. ചോദ്യം ചെയ്യലിന് […]

ലക്ഷദ്വീപിലെ ബിജെപി ഓഫീസുകളില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം; പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപ് വിടും

കരിഓയില്‍ ഒഴിച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. The post ലക്ഷദ്വീപിലെ ബിജെപി ഓഫീസുകളില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം; പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപ് വിടും appeared first on Reporter Live.

മലയാളം ട്രാന്‍സിലേറ്റര്‍ ഉള്‍പ്പെടെ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നു

ലക്ഷദ്വീപില്‍ ഗ്രാമ വികസന വകുപ്പിനെയും ഡിആര്‍ഡിഎയും ലയിപ്പിച്ച് സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശ നല്‍കി ലക്ഷദ്വീപ് ഭരണകൂടം. കേഡര്‍ റിവ്യൂ ചുമതലയുള്ള സെപ്ഷ്യല്‍ സെക്രട്ടറി ഒപി മിശ്രയാണ് അഡ്മിനിസ്‌ടേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പുകള്‍ ലയിപ്പിക്കുമ്പോള്‍ ചില തസ്തികകള്‍ അനിവാര്യമല്ലാതാകു. ഡിആര്‍ഡിഎയിലെ പ്രൊജക്ട് ഓഫീസര്‍മാര്‍ അടക്കം 35 ഓളം തസ്തികകള്‍ ആണ് ഒഴിവാക്കാനാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മലയാളം, മഹല്‍ ഭാഷാ ട്രാന്‍സിലേറ്റര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ വേണ്ടെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അഡ്മിനിസ്ട്രേറ്ററിന്റെ ഭരണ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരുടെ സമരംലക്ഷദ്വീപില്‍ […]