തിരുവനന്തപുരം: പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപനം നടത്തി ധനമന്ത്രി തോമസ് ഐസക്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ പെന്ഷന് 3000 രൂപയാക്കി ഉയര്‍ത്തി. വിദേശത്ത് തുടരുന്നവര്‍ക്ക് 3500 രൂപയും പ്രഖ്യാപിച്ചു. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ […]
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ നിന്ന് സഹോദരി കിം യോ ജാങിനെ തരംതാഴ്ത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പിബിയില്‍ നിന്ന് ഒഴിവാക്കി ജാങിനെ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ തന്നെ നിലനിര്‍ത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പാര്‍ട്ടിയിലും ഭരണത്തിലും ശക്തികേന്ദ്രമായി ജാങ് മാറുന്നത് തന്റെ നിലനില്‍പ്പിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കിം ജോങിന്റെ നീക്കം. 2017ല്‍ കിമ്മിന്റെ പിതൃസഹോദരി കിം ക്യോങ് ഹുയ്യിക്ക് ശേഷം പാര്‍ട്ടി പിബിയില്‍ ഇടം നേടിയ നേതാവാണ് ജാങ്. അതേസമയം, ജാങിനെ […]
രണ്ടു പതിറ്റാണ്ടിലേറെയായി പരസ്പരം കാണാന്‍ കഴിയാതിരുന്ന ജൂത കുടുംബങ്ങള്‍ക്ക് ഒത്തുകൂടാന്‍ അവസരം നല്കി യുഎഇ അധികൃതര്‍. രണ്ട് രാജ്യങ്ങളിലായിപ്പോയ രണ്ട് കുടുംബങ്ങള്‍ക്കാണ് വീണ്ടും അബുദാബിയില്‍ ഒരുമിച്ച് കൂടാന്‍ അവസരം ലഭിച്ചത്. യെമനിലും യുകെയിലുമായി വേര്പെട്ടുപോയെ കുടുംബാംഗങ്ങളാണ് ഇതില്‍ ഒന്നാമത്തേത്. സൊലിമാന്‍ ഫായിസ്, ഷമ സൊലിമാന്‍ എന്നീ വൃദ്ധ ദമ്പതികളാണ് മക്കളെയും പേരക്കുട്ടികളെയും വിട്ട് വര്‍ഷങ്ങളോളം യെമനില്‍ കഴിഞ്ഞത്. 35 കാരനായ യിത്ഷക് ഫായിസ് എന്നയാള്‍ ചെറുപ്പത്തിലെപ്പോഴോ കണ്ടതായിരുന്നു ഇദ്ദേഹത്തിന്റെ ഈ മുത്തശ്ശനെയും മുത്തശ്ശിയെയും. യെമനില്‍ നിന്നും പിതാവ് […]
കാറുകളോ കാര്‍ബണ്‍ മാലിന്യങ്ങളോ തെരവുകളോ ഇല്ലാത്ത നഗര നിര്‍മാണ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. 170 കിലോമീറ്റര്‍ ദൂരത്തില്‍ വിഭാവനം ചെയ്യുന്ന പദ്ധതിക്ക് ലൈന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സൗദി വിഷന്‍ 2030 ലെ പ്രധാന പദ്ധതിയായ നിയോം നഗരത്തിന്റെ ഭാഗമാണ് പുതിയ പദ്ധതിയും. ഈ വര്‍ഷം ആദ്യപാദത്തില്‍ നിര്‍മാണം തുടങ്ങുമെന്നാണ് എംബിസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ബണ്‍ മാലിന്യത്തെ അവഗണിക്കാനായി ഭാവിയില്‍ ലോകത്തിലെ വിവിധ നഗരങ്ങള്‍ ഈ മോഡലിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒരു നഗരത്തെ ഡിജിറ്റല്‍ […]
ഖത്തറിനു മേലുള്ള ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നത് ചര്‍ച്ചയായിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഉപരോധം നീക്കണമെങ്കില്‍ അല്‍ ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നതടക്കമുള്ള 13 നിര്‍ദ്ദേശങ്ങളായിരുന്നു 2017 ല്‍ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറിനു മുന്നില്‍ വെച്ചത്. എന്നാല്‍ ഇത് ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് അന്ന് ഖത്തര്‍ ആവശ്യം തള്ളിക്കളയുകയായിരുന്നു. മൂന്നര വര്‍ഷത്തിനു ശേഷം ഉപരോധം നീക്കിയതിന് പിന്നില്‍ അല്‍ ജസീരയുടെ […]
ഷാര്‍ജയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളി റെജി കോശിയുടെ വിയോഗം വീട്ടുകാരയും നാട്ടുകാരെയുമാകെ കണ്ണീരിലാഴ്ത്തുന്നു. അഞ്ചല്‍ സ്വദേശി റെജിയുടെ മൃതദേഹത്തോടൊപ്പം വീട്ടുകാര്‍ക്ക് ലഭിച്ചത് ഒരു പെട്ടിയും കൂടിയാണ്. നിറയെ കളിപ്പാട്ടങ്ങളായിരുന്നു ആ പെട്ടിയില്‍. തനിക്കാദ്യമായി ജനിച്ച കുഞ്ഞിനായി അവധി ദിവസങ്ങളില്‍ റെജി വാങ്ങി വെച്ചതായിരുന്നു അവയോരോന്നും. ഇതുവരെയും നേരിട്ട് കാണാത്ത കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു റെജി. പ്രവാസി സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് വേദനാജനകമായ ഈ കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം, ദൈവം നിശ്ചയിച്ച […]
ഏറെക്കാലങ്ങള്‍ക്ക് ശേഷം ഖത്തറുമായുള്ള അകല്‍ച്ച മാറ്റി വെച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ജിസിസി ഉച്ചകോടിയില്‍ ഒത്തുകൂടി. ഉച്ചകോടിയില്‍ സോളിഡാരിറ്റി ആന്റ് സ്റ്റബിലിറ്റി കാരാറില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഖത്തറിനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിച്ച കുവൈറ്റിനെയും അമേരിക്കയെയും സല്മാന് രാജകുമാരന് നന്ദി അറിയിച്ചു. ഒപ്പം മേഖലയില്‍ ഒരുമിച്ച് നില്‍ക്കേണ്ട ആവശ്യകതയെ പറ്റിയും സല്മാന് രാജകുമാരന് സംസാരിച്ചു. ‘ നമ്മുടെ പ്രദേശത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ ചുറ്റുമുള്ള വെല്ലുവിളികളെ നേരിടുന്നതിനുമായി ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകത ഇന്നുണ്ട്. പ്രത്യേകിച്ചും ഇറാനിയന്‍ ഭരണകൂടത്തിന്റെ ആണവ, ബാലിസ്റ്റിക് […]
2017 ജൂണ്‍ അഞ്ച്, സൗദി അറേബ്യ, യുഎഇ, ബഹ്റിന്, ഈജിപ്ത് എന്നീ നാലു രാജ്യങ്ങള്‍ 28 ലക്ഷത്തോളം ജനസംഖ്യയുള്ള ഖത്തറിനെ അതിര്ത്തികളച്ച് പൂട്ടി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, തുര്‍ക്കി, ഇറാന്, ഒമാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നായി ഭക്ഷ്യവസ്തുക്കളുമായി കാര്‍ഗോ ഷിപ്പുകളും വിമാനങ്ങളും ഖത്തറിലേക്കെത്തി. ഉപരോധ സമയത്ത് ഭക്ഷ്യാവശ്യത്തിന് 90 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായിരുന്നു ഖത്തര്‍. നാലു അയല്‍ രാജ്യങ്ങളും അതിര്‍ത്തി അടച്ചത് ഖത്തറിന് മുമ്പില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാല്‍ എങ്ങനെ ഈ […]
മൂന്നരവര്‍ഷത്തെ ഉപരോധത്തിനു ശേഷം ഖത്തര്‍-സൗദി വ്യോമപാത തുറന്നതിനു പിന്നാലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സൗദി അറേബ്യയിലേക്ക് തിരിച്ചു. സൗദിയിലെ അല്‍ ഉലയില്‍ വെച്ച് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഖത്തര്‍ അമീര്‍ സൗദിയിലേക്ക് തിരിച്ചിരിക്കുന്നത്. ജിസിസി ഉച്ചകോടിയില്‍ വെച്ച് ഖത്തര്‍ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളില്‍ ധാരണയാവുമെന്നാണ് സൂചന. ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വ്യോമപാത, കടല്‍, കര ഗതാഗത വിലക്ക് സൗദി നീക്കിയതിനു ശേഷമാണ് ഇരു രാജ്യങ്ങളും ഒരുമിച്ച് […]
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാംസമ്മാനമായ 20 ദശലക്ഷം ദിര്‍ഹം (ഏകദേശം 40 കോടി രൂപ) കരസ്ഥമാക്കിയ മലയാളിയെ ഒടുവില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി എന്‍.വി അബ്ദുള്‍സലാം(28)ആണ് ആ ഭാഗ്യവനായ കോടിപതി. ഇന്നലെ വൈകുന്നേരമാണ് ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. 2020 ഡിസംബര്‍ 29ന് ഓണ്‍ലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ജേതാവിന്റെ പേര് എന്‍.വി അബ്ദുള്‍സലാം ആണെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് മനസിലായി. എന്നാല്‍ ആളെ ബന്ധപ്പെടാനോ തിരിച്ചറിയാനോ സാധിച്ചില്ല. […]