Posts in category: prithiviraj
അവസാന ദിവസത്തെ ഷൂട്ടിന് ശേഷവും പരിശോധന നടത്തി നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവ്; ലക്ഷണങ്ങളില്ല, സുഖമായിരിക്കുന്നുവെന്ന് പൃഥ്വിരാജ്

നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥീകരിച്ചെന്നുള്ള വാർത്ത ഞെട്ടലോടെയാണ് സിനിമ പ്രേമികൾ കേട്ടത് ജനഗണമന സിനിമയുടെ സെറ്റില്‍ വെച്ച്‌ കോവിഡ് ബാധിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു. ഒക്ടോബര്‍ 7 മുതല്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിന് ശേഷം പരിശോധനകള്‍ നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം താരം പറയുന്നത്. പൃഥ്വിരാജിന്റെ കുറിപ്പ്: ഒക്ടോബര്‍ 7 […]

എന്റെ… മകളെ നെഞ്ചോട് ചേർത്ത് പൃഥ്വിരാജ്; വൈറലായി ചിത്രം

പ്രേക്ഷകരുടെ ഇഷ്ട്ട താരകുടുംബമാണ് മല്ലിക സുകുമാരനെത്. ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താൽപര്യകൂടുതലുണ്ട്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമായാണ് പൃഥ്വിരാജ് എത്താറുള്ളത് ഇപ്പോഴിതാ, മകള്‍ക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. മകളെ നെഞ്ചോടു ചേര്‍ക്കുന്ന ചിത്രത്തിന് ‘എന്റെ’ എന്നാണ് പൃഥ്വി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിനു താഴെ ‘എന്റേതും’ എന്ന തിരുത്തുമായി സുപ്രിയയും എത്തിയിട്ടുണ്ട്. ആലിയെ മിസ് ചെയ്യുന്നുവെന്ന കമന്റുമായാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ഥന എത്തിയത്. പതിവുപോലെ ചിത്രത്തില്‍ ആലിയുടെ മുഖം […]

ട്രോളുകള്‍ വരട്ടെ, അവയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു

നടനായും സംവിധായകനായും , നിർമ്മാതാ വെന്ന നിലയിലും സിനിമയിൽ തനെറ്തായ ഇടം നേടിയെടുത്ത നടനാണ് പൃഥ്വിരാജ്. അഭിനയത്തിന്റെ തുടക്കകാലത്ത് സീനിയര്‍ താരങ്ങളെ എടാ എന്നുവിളിക്കേണ്ടി വന്ന അനുഭവത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് പൃഥ്വിരാജ് പണ്ട് അഭിനയത്തിന്റെ തുടക്കകാലത്ത് അച്ഛന്‍ സുകുമാരനൊപ്പം ഉണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പമായിരുന്നു അഭിനയം. തന്റെ സുഹൃത്തിന്റെ വേഷം ചെയ്ത ജഗദീഷേട്ടനെ ഒക്കെ എടാ എന്ന് സിനിമയില്‍ വിളിക്കേണ്ട വന്നിട്ടുണ്ട്. ചക്രം എന്ന സിനിമയില്‍ ശ്രീഹരി എന്ന നടന്‍ തന്നെ ചന്ദ്രേട്ടാ എന്ന് വിളിച്ചിരുന്നു. തന്റെ ഇരട്ടി […]

നീ കൂടെയുള്ളപ്പോൾ എനിക്ക് ഒരു പ്രശ്നവും വലുതല്ല; പങ്കാളിയ്ക്ക് ജന്മദിന ആശംസയുമായി പൃഥ്വി

മലയാള സിനിമയുടെ തന്നെ ‘പവര്‍ കപ്പിള്‍’ എന്ന സ്ഥാനം പിടിച്ചടക്കിയവരാണ് പൃഥിയും ഭാര്യ സുപ്രിയയും. പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ പ്രിത്വി തന്റെ ഭാര്യയ്ക്കായി എഴുതിയ വാക്കുകളാണ് നവമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. “എന്റെ പങ്കാളിക്ക് സന്തോഷം നിറഞ്ഞ ജന്മദിനം. നീ കൂടെയുള്ളപ്പോൾ എനിക്ക് ഒരു പ്രശ്നവും വലുതല്ല,” എന്നാണ് പൃഥ്വി കുറിച്ചത്. മരുമകൾക്ക് ആശംസകളുമായി മല്ലിക സുകുമാരനും എത്തി. “ജന്മദിനാശംസകൾ മോളു. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് മല്ലിക കുറിച്ചത്.കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും […]

വീട്ടിലെത്തിയ പൃഥ്വിരാജിന് സമ്മാനമായി മധുരപലഹാരങ്ങൾ; ചിത്രം പങ്കുവെച്ച് സുപ്രിയ

ആടുജീവിതം’ പൂര്‍ത്തിയാക്കി നാട്ടിലെത്തിയ പൃഥ്വിരാജ് നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. തന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ കാലം അവസാനിക്കുകയാണെന്ന് പൃഥ്വി തന്നെയാണ് അറിയിച്ചത് പൃഥ്വിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത് മധുര പലഹാരപ്പെട്ടിയാണ് ഇപ്പോൾ സുപ്രിയ പങ്കുവെച്ചത്. മൈസൂര്‍ പാക്കും, കുരുമുളകിട്ട് വറുത്ത കശുവണ്ടിയും മറ്റു ചില മധുര പലഹാരങ്ങളും ഈ പെട്ടിയില്‍ കാണാം. ശ്രീകൃഷ്ണ സ്വീറ്റ്‌സില്‍ നിന്നും ലഭിച്ച സമ്മാനത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴ് ദിവസത്തെ എന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈൻ ഇന്ന് […]

പുതിയ മേക്കോവറിൽ പൃഥ്വി; നിങ്ങള്‍ നജീബിനെ അവതരിപ്പിക്കാന്‍ പോയില്ലേയെന്ന് സുപ്രിയ; കിടിലൻ മറുപടിയുമായി താരം

ബ്ലെസി സംവിധാനം നിർവഹിക്കുന്ന ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് എടുത്ത മേക്കോവർ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. നജീബായിമാറാൻ ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്ന് പൃഥ്വിരാജ് പറയുന്നു നജീബ് എന്ന കഥാപാത്രത്തിനായി അപകടകരമാം വിധം ശരീരഭാരം കുറച്ചിരുന്നതായി താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പടുത്തി. ഒരു മാസത്തെ പരിശീലനത്തിന്റെയും വിശ്രമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പശ്ചാത്തലത്തിൽ ശരീരഭാരം സുരക്ഷിതമായ അവസ്ഥയിലെത്തി എന്നും നടൻ ഒരു കുറിപ്പിലൂടെ പറഞ്ഞിരുന്നു. ഇന്നിതാ ഭക്ഷണനിയന്ത്രണമില്ലാത്ത, വര്‍ക്കൗട്ടും ആവശ്യത്തിന് വിശ്രമവും എടുക്കുന്ന തന്‍റെ ശരീരത്തിന്‍റെ പുതിയ […]

പൃഥ്വിരാജും സംഘവും മടങ്ങിയെത്തി; ഇനി ഫോർട്ട് കൊച്ചിയിലെ ക്വാറന്റൈനിൽ

ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തി. 8.59 ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്. എയർ ഇന്ത്യ ഫ്ളെെറ്റ് നമ്പർ: 1902 ൽ ആണ് പൃഥ്വിരാജും സംഘവും എത്തിയത്. ഡൽഹിയിൽ നിന്ന് രാവിലെ 7.15 നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമാനിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോർദാനിൽ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാർ ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് ക്വാറന്റെെനിൽ കഴിയണം. ഓൾഡ് ഹാർബർ ഹോട്ടലിലാണ് പൃഥ്വിരാജ് താമസിക്കുക. […]

ഡാഡാ ഇന്ന് വരുമോയെന്ന് അല്ലി മോൾ ; ഞാനും മോളും പൃഥ്വിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിലെത്തിയ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെട്ട സംഘം ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിൽ വരാനാകാതെ അവിടെത്തനെ തുടരുകയാണ്. പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ്താനെന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ഇപ്പോൾ ഇതാ ലോക്ഡൗൺ എന്നു തീരുമെന്ന ചിന്തയിലാണ് മകൾ അല്ലിയെന്ന് സുപ്രിയ പൃഥ്വിരാജ്. പൃഥ്വിരാജും അല്ലിയുമൊത്തുള്ള കുടുംബചിത്രം പങ്കുവച്ചായിരുന്നു സുപ്രിയയുടെ കുറിപ്പ്. പൃഥ്വിയെ മിസ് ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് നാട്ടിലെത്തട്ടെയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുപ്രിയ പറയുന്നു. എല്ലാ ദിവസം എന്റെ മകൾ […]

എന്തിനുള്ള പുറപ്പാടാണാവോ! വീണ്ടും ആഡംബര കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്..

ആഡംബര കാര്‍ സ്വന്തമാക്കി വീണ്ടും പൃഥ്വിരാജ് . മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ആഡംബര കാര്‍ സ്വന്തമാക്കുകയാണ് നടൻ പൃഥ്വിരാജ്. ബിഎംഡബ്‌ള്യൂവിന്റെ എം 760 മോഡലാണ് താരം ഇപ്പോൾ സ്വാന്തമാക്കിയത് . കഴിഞ്ഞ ദിവസം താരത്തിന്റെ കാറിനെ കുറിച്ചായിരുന്നു മാധ്യമങ്ങളിൽ ചർച്ചാ വിഷയം. കാറിന്റെ വിലയൊന്ന് കുറച്ചു കാണിച്ചതോടെ ഒടുവിൽ പണി കിട്ടുകയായിരുന്നു. താരത്തിന്റെ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. കാറിന്റെ രജിസ്ട്രേഷനു […]