Posts in category: PT Thomas
‘നിങ്ങള്‍ക്ക് പിണറായിയെ മനസിലായിട്ടില്ല, ഞങ്ങളൊരു പ്രത്യേക ജനുസില്‍ പെട്ടതായതുകൊണ്ടാണ് ഞെളിഞ്ഞ് നടക്കുന്നത്’; പി.ടി തോമസിനോട് പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭയില്‍ പിടി തോമസിന്റെ ആരോപണങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ പി ടി തോമസിന് ഇതുവരെ മനസിലായിട്ടില്ല. ജയില്‍ കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കരുതെന്നും പിണറായി പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെ ഒരു ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ല. മകളുടെ കല്യാണത്തിന് സ്വപ്‌ന വീട്ടില്‍ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ‘എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്. ലാവ്‌ലിന്‍ കേസില്‍ പ്രതിയാക്കാന്‍ കുറേ ശ്രമിച്ചതല്ലേ. എല്ലാവരുടെയും നേരെ വലവീശിയില്ലേ? ഒരു പരല്‍മീനിനെപ്പോലും ലഭിച്ചില്ലല്ലോ. എന്റെ […]

പിണറായി കമ്മ്യൂണിസ്റ്റാണോ എന്ന് പിടി തോമസ്; ‘പുത്രവാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പിണറായിക്ക് പുത്രീവാത്സല്യം’; സഭയില്‍ വാക്‌പോര്

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പിടി തോമസ് എംഎല്‍എയുടെയും വാക്‌പോര്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പിടി തോമസ് സഭയില്‍ ഉന്നയിച്ചത്. ഇതിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രിയും രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു പിടി തോമസ്. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ എന്ന് പിടി തോമസ് ചോദിച്ചു. പിണറായി കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും കൂട്ടുനില്‍ക്കുകാണ്. ലാവ്‌ലിന്‍ കാലത്തെ ബന്ധമാണ് ശിവശങ്കരനുമായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ സ്വപ്‌ന സുരേഷ് പങ്കെടുത്തിരുന്നോ സ്വര്‍ണക്കടത്ത് അന്വേഷണ […]

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ബാലാവകാശ കമ്മീഷന്‍ എത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്‌നിശമനസേന എത്തുന്ന വേഗത്തില്‍: പിടി തോമസ്

കൊച്ചി: സിപിഐഎം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന ആരോപണവുമായി പിടി തോമസ് എംഎല്‍എ. നിയമസഭാ സ്പീക്കര്‍ ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തികെട്ടരുതെന്നും പിടി തോമസ് എംഎല്‍എ വിമര്‍ശിച്ചു. ബെംഗ്‌ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയിഡിന് പിന്നാലെയുണ്ടായ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനേയും നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നടപടിയേയും ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പിടി തോമസ് എംഎല്‍എയുടെ പ്രതികരണം. ‘വാളയാര്‍ കേസിലോ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പിഞ്ചുകുഞ്ഞിനെ […]

പിടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് എംഎല്‍എ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പിടി തോമസ് എംഎല്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇടപ്പള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് ഉത്തരവിട്ടിരിക്കുന്നത്. ഇടപ്പള്ളി ഭൂമി ഇടപാട് വിവാദത്തിലെ കള്ളപ്പണമിടപാട് സംബന്ധിച്ചാണ് അന്വേഷണം. പിടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ പിടി തോമസിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതികളിലാണ് വിജിലന്‍സ് ഉത്തരവിറക്കിയത്. പിടി തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് നേരത്തെ സ്പീക്കറും അനുമതി നല്‍കിയിരുന്നു. അതേസമയം വിജിലന്‍സ് അന്വേഷണത്തിലൂടെ സര്‍ക്കാര്‍ തന്നെ […]

ആഷിഖ് അബുവിന് 500 രൂപ നഷ്ടപ്പെട്ടു എന്നതാണ് ഈ കഥയിലെ ഗുണപാഠം; ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ പിടി തോമസ്

ജോസ് കെ മാണി ഗ്രൂപ്പിന്റെ എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. സ്വന്തം പിതാവിനെ അഴിമതിയുടെ ആള്‍ രൂപമായും നോട്ട് എണ്ണുന്ന യന്ത്ര ജന്മിയായും വിശേഷിപ്പിക്കുക മാത്രമല്ല വന്ദ്യവായോധികനായ അദ്ദേഹത്തെ കായികമായി നേരിടുവാനും പുതിയ കൂട്ടുകാര്‍ ശ്രമിച്ച കാര്യം ഓര്‍മ്മിച്ചു കൊണ്ട് കാലുമാറാം, അത് ജന്മവകാശം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പിടി തോമസിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം കുറുമാറാനുള്ള ജോസ് കെ മാണിയുടെ അവകാശം ജന്മവകാശം തന്നെയാണ് അതിനെ കുറ്റപ്പെടുത്തുന്നില്ല.സ്വന്തം പിതാവിനെ അഴിമതിയുടെ ആള്‍ രൂപമായും […]

‘ബ്രിട്ടോ നിന്നെ ആരെങ്കിലും കൊല്ലും, സൂക്ഷിച്ചോളൂ, പിടി തോമസ് അന്ന് പറഞ്ഞു’, മൂന്നാം ദിവസം കുത്തേറ്റു; സൈമണ്‍ ബ്രിട്ടോ ഓര്‍മ്മകളില്‍ സീന ഭാസ്‌കര്‍

സിപിഐഎം നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയ്ക്ക് നേരെ ആക്രണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതാവ് പിടി തോമസ് നല്‍കിയിരുന്നെന്ന് ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. മുന്നറിയിപ്പ് നല്‍കി മൂന്നാം ദിവസം ബ്രിട്ടോയ്ക്ക് കുത്തേറ്റു. എന്നാല്‍ ബ്രിട്ടോയ്ക്ക് ആരോടും പരിഭവമുണ്ടായിരുന്നില്ലെന്നും സീന പറഞ്ഞു. സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റതിന്റെ 37ാം വര്‍ഷം അദ്ദേഹം അതിജീവിച്ചതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കവെയാണ് സീന ഭാസ്‌കര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബ്രിട്ടോയ്ക്ക് എന്താണ് സംഭവിച്ചത് എന്ന തലക്കെട്ടോടെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് സീന ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബ്രിട്ടോ നിന്നെ ആരെങ്കിലും […]

‘സ്വപ്‌ന ക്ലിഫ്ഹൗസില്‍ വന്നോ എന്ന് ചോദിച്ചതിന് കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിച്ച എന്നെ കുടുക്കുന്നു’; പിടി തോമസ്

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നോ എന്ന് ചോദിച്ചതിനാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. അതിന്റെ പേരിലാണ് ഇടപ്പള്ളിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ച തന്നെ കുരുക്കാന്‍ സിപിഐഎം കരുക്കള്‍ നീക്കുന്നത്. സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നല്‍ സൃഷ്ടിച്ചാലും സത്യം പുറത്ത് വരുമെന്നും പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ‘സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് ആണെങ്കിലും ഭൂഷണമല്ല. പ്രിയപ്പെട്ടവരെ നമുക്ക് അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ […]

കളളപ്പണവിവാദം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി; ‘സര്‍വ്വകലാശാല നിയമനം അക്കാദമിക് മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം’

പിടി തോമസ് എംഎല്‍എ ഉള്‍പ്പെട്ട കള്ളപ്പണ വിവാദം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തയില്‍ കണ്ടത് ഗൗരവമേറിയ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ഗൗരവമേറിയ വിവരങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് സ്വാഭാവികമായും ഗൗരവമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൃക്കാക്കര എംഎല്‍എയ്ക്കെതിരെ സിപിഐഎം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിനേക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയേക്കുറിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടത്തിയ ആരോപണം ആശ്ചര്യകരമാണ്. നമ്മുടെ സംസ്ഥാനത്ത് ആരോപണവും അഭിപ്രായവും പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അക്കാദമിക് മികവും […]

‘ഇടപ്പള്ളിയിലെ വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി പറഞ്ഞിട്ട്’; സിപിഐഎമ്മിനെ വെട്ടിലാക്കി ബ്രാഞ്ച് സെക്രട്ടറിയുടെ പ്രതികരണം

എറണാകുളത്ത് വസ്തു ഇടപാടില്‍ രേഖകളില്ലാതെ 80 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍. വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി ഘടകത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഗിരിജന്‍ പറഞ്ഞു. പിടി തോമസിനെതിരെ സിപിഐഎം രൂക്ഷ വിമര്‍ശനം നടത്തവേയാണ് പ്രതിരോധത്തിലാഴ്ത്തി ബ്രാഞ്ച് സെക്രട്ടറിയുടെ പ്രതികരണം. കുടികിടപ്പ് അവകാശത്തിന്റെ പേരിലുള്ള വസ്തു തര്‍ക്കം തീര്‍ക്കുന്നതിനിടെയായിരുന്നു കള്ളപ്പണം പിടിച്ചെടുത്തത്. സംഭവത്തില്‍ മധ്യസ്ഥതക്കെത്തിയ പിടി തോമസിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. കൈമാറിയത് കള്ളപ്പണമാണോ എന്നറിയില്ലെന്നും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലാണ് ഒത്തുതീര്‍പ്പ് നടന്നതെന്നും […]

‘തലയില്‍ മുണ്ടിട്ട് നടക്കുന്ന ആളല്ല, ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോകും’; പിടി തോമസ്

ഇടപ്പള്ളിയില്‍ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തില്‍ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ താന്‍ പോകുമെന്ന് പിടി തോമസ് എംഎല്‍എ. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലയില്‍ മുണ്ടിട്ട് നടക്കുന്ന ആളല്ല, ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോകുമെന്നാണ് പിടി തോമസ് പറഞ്ഞത്. കള്ളപ്പണ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെതിരെയും പിടി തോമസ് പ്രതികരിച്ചു.പിടി തോമസിന് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. […]