Posts in category: rahul gandhi
‘പ്രധാനമന്ത്രി ഫോണില്‍ ഒരായുധമാണ് സ്ഥാപിച്ചത്’ ; പെഗസസില്‍ മോദി ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍

തങ്ങളുടെ ഫോണില്‍ പ്രധാനമന്ത്രി ഒരായുധം സ്ഥാപിച്ചത് രാജ്യദ്രോഹപരവും ദേശവിരുദ്ധവുമായ പ്രവൃത്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനാധിപത്യത്തിന് മേലെയാണ് ആഞ്ഞടിച്ചതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. പെഗസസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ എടുക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച സംയുക്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷമാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ പ്രസ്താവന ഇറക്കിയത് മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇവിടെയുണെന്ന് പ്രഖ്യാപിച്ച രാഹുല്‍ […]

‘കര്‍ഷകര്‍ ഭൂമി വില്‍ക്കാന്‍ നിര്‍ബന്ധിതരായാല്‍ ഈ ട്രാക്ടര്‍ ഞാന്‍ പാര്‍ലമെന്റിലേക്ക് കയറ്റും’; താക്കീത് നല്‍കി രാഹുല്‍ഗാന്ധി

കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ ദില്ലിയിലൂടെ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് നിന്നും ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റിലേക്ക് എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുലിന്റെ നീക്കങ്ങള്‍. അതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല. യെദ്യൂരപ്പ പുറത്തേക്ക്; പൊട്ടികരഞ്ഞുകൊണ്ട് രാജി ‘കേന്ദ്രസര്‍ക്കാര്‍ കര്‍ഷക ശബ്ദം അടിച്ചമര്‍ത്തുന്നു. പാര്‍ലമെന്റില്‍ അത് ചര്‍ച്ചക്കെടുക്കുന്നില്ല. ഈ കരി […]

‘പെഗാസസ് എന്ന ആയുധം സര്‍ക്കാര്‍ രാജ്യത്തിനെതിരെ ഉപയോഗിച്ചു’; തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് സ്ഥിരീകരിച്ച് രാഹുല്‍ ഗാന്ധി

പെഗാസസ് ചാര സോഫ്റ്റ് വെയറിനെ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കി ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചാര സോഫ്റ്റ വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടേതുള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആദ്യമായി നടത്തിയ പ്രതികരണത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. തന്റെ എല്ലാ ഫോണുകളും ചോര്‍ത്തിയിരുന്നു എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം പക്ഷേ താനായിരുന്നില്ല ചോര്‍ത്തലിന്റെ മുഖ്യ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി. ‘ഞാന്‍ ഒരു ‘മുഖ്യ ലക്ഷ്യമായിരുന്നില്ല’. എന്റെ ഫോണുകളും ടാപ്പുചെയ്തു, അത് വ്യക്തമാണ്, പക്ഷേ എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് […]

ആര്‍എസ്എസ് മനോഭാവമുള്ളവര്‍ വിട്ടാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരെന്ന് മുഖ്യമന്ത്രി; മറുപടി നല്‍കി വി ഡി

ആര്‍എസ്എസ് മനോഭാവമുള്ളവര്‍ കോണ്‍ഗ്രസ് വിട്ടുപോകണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പാലിച്ചാല്‍ കോണ്‍ഗ്രസില്‍ ബാക്കി ആരുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറാായി വിജയന്‍. കേരളത്തിലും ഇത് വലിയ പ്രശ്‌നമാകുമെന്ന് പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു. നിയമസഭാ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊടകര കേസില്‍ സുരേന്ദ്രനും ബിജെപി നേതാക്കളും സാക്ഷികള്‍; മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രം ‘രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മുന്‍നിര്‍ത്തി എന്റെ മനസില്‍ ഒരു സംശയം ഉണരുകയാണ്. ആര്‍എസ്എസ് മനോഭാവം ഉള്ളവര്‍ കോണ്‍ഗ്രസ് വിട്ടുപോവുകയെന്നാണ് അദ്ദേഹം പറഞ്ഞത്. […]

രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയാല്‍ കോണ്‍ഗ്രസ് വൈകാരികമായി പ്രതികരിക്കുമെന്ന് സുധാകരന്‍; ‘അമിത് ഷായ്‌ക്കെതിരെ നടപടി വേണം’

രാജ്യത്തിന്റെ സുരക്ഷിതത്വവും സ്വകാര്യതയും പിച്ചിച്ചീന്തിയ ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. കൊവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങള്‍ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളാണ് ചോര്‍ത്തിയത്. രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയാല്‍ കോണ്‍ഗ്രസ് വൈകാരികമായി തന്നെ പ്രതികരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി […]

രാഷ്ട്രീയത്തിന് പുറത്തും രാഹുലിന് മേല്‍ പെഗാസസിന്റെ ‘ചാരകണ്ണുകള്‍’; അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ ചോര്‍ത്തി

പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഒമ്പതുപേരുടെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നതായി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് ബന്ധമുള്ള അലങ്കാര്‍ സവായി, സച്ചിന്‍ റാവു എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ ബന്ധമില്ലാത്ത രാഹുലിന്റെ അഞ്ചു സുഹൃത്തുക്കളുടെയും ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന 2019 കാലഘട്ടത്തിലാണ് ഇവരുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായ സച്ചിന്‍ റാവു നിലവില്‍ […]

‘ഏത് തീവ്രവാദം തടയാനാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത്’; മോദി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നെന്ന് കോണ്‍ഗ്രസ്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച കോണ്‍ഗ്രസ്. ജനങ്ങളുടെ സ്വകാര്യതയിലേക്ക് മോദി ഒളിഞ്ഞു നോക്കുന്നെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെത് ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്താസമ്മേളനം. ഏത് തീവ്രവാദം തടയാനാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത് എന്ന ചോദ്യമുള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്. രാജ്യത്തെ സുരക്ഷാ തലവവന്‍മാരുടെ ഫോണുകള്‍ പോലും വെറുതെ വിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ […]

രാഹുല്‍, പ്രിയങ്ക, പ്രശാന്ത് കിഷോര്‍, പ്രതിപക്ഷത്തെ സുപ്രധാന നേതാക്കളുടെ ഫോണ്‍ പെഗാസസ് ചോര്‍ത്തി

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷത്തെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളെ പെഗാസസ് പ്രത്യേകം ലക്ഷ്യം വെച്ചിരുന്നതായിട്ടാണ് വിവരം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാക്കളുടെ നിരയില്‍ നിന്ന് കൂടുതല്‍ പേരുകള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ ബന്ധമില്ലാത്ത രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രയേല്‍ സ്‌പൈ വൈറസ് ഉപയോഗപ്പെടുത്തി ശേഖരിച്ചുവെന്ന് വയര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 2019 വരെ പെഗാസസിന്റെ നിരീക്ഷണ […]

‘നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുകയാണ്’; പെഗാസസ് ചോര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം കനത്തിരിക്കെ പ്രധാനമന്ത്രിക്കെതിരെ പരോക്ഷ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുകയാണെന്ന ഒറ്റ വരിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പെഗാസസ് വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദി സര്‍ക്കാരിലെ നിലവിലെ രണ്ട് മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, ഒരു സുപ്രീം കോടതി ജഡ്ജി, നാല്‍പ്പത് മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ വിവരങ്ങള്‍ പെഗാസസ് സ്‌പൈ വെയര്‍ […]

‘ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ട’; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണം. ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു. ഭയമില്ലാത്ത നിരവധി പേര്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി. The post ‘ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ട’; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി appeared first on Reporter Live.