Posts in category: rajanikanth
കൊറോണ വൈറസ് രണ്ടാം തരംഗത്തില്‍ തിരിച്ചുവരുമെന്ന് രജനീകാന്ത് അന്നേ പറഞ്ഞു; മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഈ അവസരത്തില്‍ നടന്‍ രജനികാന്ത് മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഒരു കത്താണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എഴുതിയ കത്തിൽ അദ്ദേഹം നൽകിയ കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള മുന്നറിയിപ്പായിരുന്നു അത്. ‘അന്‍ട്രേ സൊന്നാ രജനി’ എന്ന ഹാഷ്ടാഗോടെയാണ് കത്തുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. രജനികാന്ത് ഒരു പ്രവാചകനാണെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. രാഷ്ട്രീയത്തിലേക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് കത്തിന്റെ ആദ്യഭാഗത്തിലുള്ളത്. രണ്ടാം ഭാഗത്തില്‍ കോവിഡ് തരംഗത്തെക്കുറിച്ചാണ്. കൊറോണ […]

രജനികാന്ത് ചിത്രത്തിന് രാത്രിയിലും കര്‍ഫ്യൂവിനിടയിലും ഷൂട്ടിംഗിന് അനുമതി

ഹൈദരാബാദില്‍ പുരോഗമിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിംഗിന് രാത്രിയിലും അനുമതി. കര്‍ഫ്യൂവിനിടയിലും രാത്രികാലങ്ങളിലും ചിത്രീകരണം നടത്തുവാനായി തെലുങ്കാന സര്‍ക്കാരിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെന്നാണ് വിവരം. ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശിവയാണ്. രജനികാന്ത് നയന്‍താര ജോഡി ഒരിക്കല്‍ കൂടിഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ‘അണ്ണാത്തെ”യ്ക്കുണ്ട്. രാതികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍ നിന്ന് ടീം പ്രത്യേക അനുമതി വാങ്ങിയത്. പൊലീസിന്റെ നിയന്ത്രണത്തി ലാകും ഷൂട്ടിംഗ്. […]

കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തി കമല്‍ഹസന്‍, രജനികാന്തും വോട്ട് രേഖപ്പെടുത്തി

തമിഴ്നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ അജിത്ത്, ശാലിനി, സൂര്യ, വിജയ്, ശിവ കാര്‍ത്തികേയന്‍, രജനികാന്ത്, കമല്‍ഹാസന്‍ എന്നീ മുന്‍ നിര താരങ്ങള്‍ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ല മേരിസ് കോളേജിലാണ് രജനികാന്ത് വോട്ട് ചെയ്യാനെത്തിയത്. മക്കളായ ശ്രുതി ഹസന്‍, അക്ഷര ഹസന്‍ എന്നിവര്‍ക്കൊപ്പമാണ് മക്കള്‍ നീതിമയ്യം നേതാവ് കമല്‍ഹാസന്‍ വോട്ട് ചെയ്യാനെത്തിയത്. എല്‍ദാംസ് റോഡിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലാണ് കമല്‍ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. സൂര്യ, കാര്‍ത്തി ഇവരുടെ പിതാവ് ശിവകുമാര്‍ എന്നിവരും രാവിലെ […]

രജനിയെ കെട്ടിപിടിച്ച് നില്‍ക്കുന്ന ഈ സൂപ്പര്‍ താരം ആരാണെന്ന് മനസ്സിലായോ?

ദാദാ സാഹേബ് പുരസ്‌കാരത്തിന് അര്‍ഹനായ രജനികാന്തിന് ആശംസാപ്രവാഹമാണ് സിനിമാ ലോകത്ത് നിന്നും എത്തുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ”ഏറ്റവും പ്രിയപ്പെട്ട രജിനികാന്ത് സാര്‍… നിങ്ങളുടെ വ്യക്തിത്വവും പ്രഭാവലയും പ്രശസ്തമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം അര്‍ഹിക്കുന്നതാണ്. നിങ്ങളെന്ന ഇതിഹാസത്തെ ആഘോഷിക്കാന്‍ മറ്റൊരു കാരണം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഒരുപാട് സ്നേഹവും ആദരവും” എന്നാണ് ഒരു പഴയകാല ചിത്രം പങ്കുവച്ച് ഹൃത്വിക് കുറിച്ചത്. ഹൃത്വിക് രജനിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന […]

സിനിമയിലേക്കുള്ള നിങ്ങളുടെ സംഭാവന സമാനതകളില്ലാത്തതാണെന്ന് മഹേഷ് ബാബു,രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമെന്ന് ചിരഞ്‍ജീവി… ആശംസകളുമായി താരങ്ങൾ

അമ്പത് വര്‍ഷത്തെ ചലച്ചിത്ര സംഭാവനകള്‍ക്കാണ് പരമോന്നത പുരസ്‍കാരമാണ് നടൻ രജനീകാന്തിന് ലഭിച്ചത് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ്‍ ജാവദേകറാണ് ഇക്കാര്യം അറിയിച്ചത്. രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാഷാഭേദമന്യേ എല്ലാ താരങ്ങളും. രജനികാന്ത് അവാര്‍ഡിന് അര്‍ഹനാണ് എന്ന് എല്ലാവരും പറയുന്നു. സിനിമാ രംഗത്തെ രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമാണെന്ന് ചിരഞ്‍ജീവി പറയുന്നു. രജനികാന്ത് സര്‍ ദാദാ സാഹേബ് പുരസ്‍കാരത്തില്‍ അംഗീകരിക്കപ്പെട്ടു. സിനിമയിലേക്കുള്ള നിങ്ങളുടെ സംഭാവന സമാനതകളില്ലാത്തതാണ്. ശരിക്കും രജനികാന്ത് പ്രചോദനമാണെന്ന് മഹേഷ് ബാബു പറയുന്നു. എന്റെ […]

ലോകമെമ്പാടുമുള്ള ആരാധകർക്കായി ഈ അവാർഡ് സമർപ്പിക്കുന്നു; രജനീകാന്ത്

ദാദാസാഹേബ് പുരസ്‌കാരത്തിന് അര്‍ഹനായതില്‍ നന്ദി അറിയിച്ച് നടന്‍ രജനികാന്ത്. തമിഴിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും, തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്കും, ഉപ മുഖ്യമന്ത്രി പനീർസെൽവത്തിനും, ഡിഎംകെ നേതാവ് സ്റ്റാലിനും, കമൽ ഹാസനും നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകർക്കായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ താരം അറിയിച്ചു. അതെ സമയം തന്നെ രജനികാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുമെത്തിയിരുന്നു. തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച, കുറച്ച് പേർക്ക് മാത്രം കഴിയുന്ന, വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും, അതാണ് ശ്രീ […]

‘പ്രിയപ്പെട്ട മോദി ജീക്കും പ്രകാശ് ജാവേദ്ക്കറിനും നന്ദി’; പുരസ്‌കാര നിറവില്‍ സന്തോഷമറിയിച്ച് രജനികാന്ത്

ദാദാസാഹേബ് പുരസ്‌കാരത്തിന് അര്‍ഹനായതില്‍ നന്ദി അറിയിച്ച് നടന്‍ രജനികാന്ത്. തന്റെ ട്വിറ്ററിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ എന്നിവര്‍ക്ക് രജനികാന്ത് നന്ദി അറിയിച്ചു. തന്റെ അഭിനയ ജീവിതത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നും രജനികാന്ത് ട്വീറ്ററില്‍ പറയുന്നു. ‘കേന്ദ്ര സര്‍ക്കാരിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, പ്രകാശ് ജാവേദ്ക്കറിനും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അതോടൊപ്പം എന്നെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത ദാദാസഹേബ് ഫാല്‍ക്കേ […]

വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും; അതാണ് ശ്രീ രജനികാന്ത്; രജനികാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനാണ് ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്. തമിഴ്‍നാട്ടിലേക്ക് ഇത് മൂന്നാം തവണയാണ് ദാദാ സാഹേബ് ഫാല്‍കെ […]

സ്റ്റൈൽ മന്നൻ രജനികാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം! പരമോന്നത നേട്ടം…

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും മികച്ചനടന്മാരില്‍ ഒരാളായ രജനികാന്തിന് ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം നല്‍കുന്നത് സന്തോഷത്തോട് കൂടി നിങ്ങളെ അറിയിക്കുകയാണ്. നല്ലൊരു നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രി പറയുന്നു. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. […]

രജനീകാന്തിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം

50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. മെയ് മാസം പുരസ്‌കാരം നൽകും. The post രജനീകാന്തിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം appeared first on Reporter Live.