വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്റിന്റെ പച്ചക്കൊടി. The post ‘ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും’; എ കെ ആന്റണി പ്രചാരണത്തില്‍ സജീവമാകുമെന്ന് ഹൈക്കമാന്‍ഡ് appeared first on Reporter Live.
കോണ്‍ഗ്രസില്‍ നേതൃപ്രശ്നമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ക്ലോസ് എന്‍കൗണ്ടറിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നോ എന്ന ചോദ്യത്തിന് യുഡിഎഫ് അധികാരത്തില്‍ വരിക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഞാന്‍ രണ്ട് വര്‍ഷം മുഖ്യമന്ത്രിയായ ആളാണ്. എനിക്ക് 50 വര്‍ഷം എംഎല്‍എ ആകാന്‍ പാര്‍ട്ടി അവസരം തന്നിട്ടുള്ളതാണ്. ഈ അവസരത്തില്‍ ഒരു പരിപാടിയും പദ്ധതിയോടെയല്ല. ഒരു കാര്യം ഞാന്‍ പറയാം, കേരളത്തില്‍ നേതൃപ്രശ്നം സംബന്ധിച്ച് ഒരു […]
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കിടുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരമേറ്റാല്‍ ഒരു ടേം ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കുമെന്ന പ്രചരണം തള്ളിയ ചെന്നിത്തല അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തില്‍ ചര്‍ച്ചകളില്‍ നടന്നിട്ടില്ലെന്നും പറഞ്ഞു. അന്തരീക്ഷത്തിലുള്ളത് മാധ്യമങ്ങള്‍ അടിച്ചുവിടുന്ന വ്യാജവാര്‍ത്തകളാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഡല്‍ഹിയിലെത്തിയത് തെരഞ്ഞെടുപ്പ് മുന്നൊരുക്ക ചര്‍ച്ചയ്ക്കാണ്. യുഡിഎഫ് അധികാരമേല്ക്കുകയാണ് ദൗത്യമെന്നും ചെന്നിത്തല പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന എംപിമാരെ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ […]
കോണ്‍ഗ്രസ്: കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരുക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ആദ്യ ടേമില്‍ ഉമ്മന്‍ ചാണ്ടിക്കും രണ്ടാം ടേമില്‍ ചെന്നിത്തലയ്ക്കും വീതംവെച്ച് നല്കുന്ന കാര്യമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുള്ളത്. എന്നാല്‍, ഇതിനോട് ഹൈക്കമാന്‍ഡ് […]
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെയാണ് ദില്ലിക്ക് വിളിച്ചിരിക്കുന്നത്. ദില്ലിയില്‍ ജനുവരി 18ന് ഹൈക്കമാന്‍ഡുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ഉത്തരവാദപ്പെടുത്താനാണ് കൂടിക്കാഴ്ചയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. യുഡിഎഫ് ചെയര്മാന് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചേക്കും. ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിക്കണമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം […]
തിരുവനന്തപുരം: മദ്യവില വര്‍ധനയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് 14 ശതമാനം വില വര്‍ധിപ്പിച്ചു. 120 കോടിയുടെ അധിക വരുമാനം ഡിസ്റ്റിലറികള്ക്കുണ്ടായി. സംഭവത്തില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് കണ്ടെത്താനുള്ള നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു. വിലവര്‍ധനവ് സംബന്ധിച്ച് എകെജി സെന്ററില്‍ വച്ച് ചര്‍ച്ച നടന്നോ, മുഖ്യമന്ത്രിക്ക് അറിവുണ്ടോ […]
സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരികടത്ത് കേസുകളില്‍ നിയമത്തിലെ പോരായ്മ തിരിച്ചടിയാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ചോദ്യോത്തരവേളയില്‍ പറഞ്ഞു. അതിനിടെ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട പരാമര്‍ശം സഭയില്‍ ബഹളം സൃഷ്ടിച്ചു. സംസ്ഥാനത്ത് സ്കൂള്‍ കുട്ടികളിലടക്കം ലഹരി ഉപയോഗം വല്ലാതെ വര്‍ധിച്ചെന്നും ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് […]
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഭരണപക്ഷത്തിനെതിരേയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില്‍ കാട്ടി കമ്മ്യൂണിസ്റ്റ് കാരെ പേടിപ്പിക്കേണ്ട നേരത്തെ പലരും അതിന് ശ്രമിച്ചതാണ്, നട്ടെല്ലൊടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരുടെ മുന്നിലും തലകുനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് രൂക്ഷഭാഷയിലായിരുന്നു ചെന്നിത്തലയുടെ മറുപടി. രമേശ് ചെന്നിത്തലയുടെ പ്രതികരണം ഞങ്ങളാരുടേയും നട്ടെല്ല് തകര്‍ക്കാനൊന്നും വന്നിട്ടില്ല. ആരുടേയും നട്ടെല്ല് തകര്‍ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. ആരുടേയും കഴുത്ത തകര്‍ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. കൊലപാതകത്തിന്റെ രാഷ്ടീയം ഞങ്ങള്‍ക്കില്ല.ഞങ്ങളാരേയും കൊന്നിട്ടില്ല, രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സ്വഭാവമില്ല. […]
തിരുവന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിെേര ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി സ്വയം പറയേണ്ടിയിരുന്നില്ല. പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു. ഇത് വലിയ തള്ളായിപ്പോയെന്നും മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും വിഎസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ‘മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞാനൊരു ഭയങ്ക സംഭവമാണ് എന്ന് സ്വയം പറയുന്നതിനേക്കാള്‍ നല്ലത് പുറകില്‍നിന്ന് ആരെ കൊണ്ടെങ്കിലും […]
കിഫ്ബി രണ്ടാം ഘട്ടത്തേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി അക്ഷയ ഖനിയല്ലെന്ന് ധനമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പറഞ്ഞു. കിഫ്ബി സര്‍ക്കാരിന് മേല്‍ ഒരു അമിതസാമ്പത്തികഭാരവും ഉണ്ടാക്കില്ല. കിഫ്ബിക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. ഒരു ഭരണഘടന സ്ഥാപനം ചെയ്യാന്‍ പാടില്ലാത്തതാണ് സി എ ജി ചെയ്യുന്നതെന്നും ധനമന്ത്രി പ്രതികരിച്ചു. സിഎജി യ്ക്ക് കിഫ്ബി മുഴുവന്‍ രേഖകളും പരിശോധിക്കാം. യുഡിഎഫ് സര്‍ക്കാര്‍ എടുത്തിട്ടുള്ള നിലപാട് തന്നെയാണ് ഈ സര്‍ക്കാരും എടുത്തിട്ടുള്ളത്. തോമസ് ഐസക്ക് ഓഡിറ്റിന്റെ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത […]