Posts in category: ramya haridas
കൊന്നുകളയുമെന്ന് ഒരുത്തന്‍ ഭീഷണിപ്പെടുത്തിയെന്ന് പാളയം പ്രദീപ്; ഭീഷണി രമ്യാ ഹരിദാസ് വിഷയത്തിന് പിന്നാലെ

പാലക്കാട് ഹോട്ടലിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ കെപിസിസി അംഗം പാളയം പ്രദീപിന് നേരെ വധഭീഷണി. ഒരാള്‍ ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയതെന്ന് പ്രദീപ് പറഞ്ഞു. ഭീഷണിയെക്കുറിച്ച് പ്രദീപ് പറഞ്ഞത് ഇങ്ങനെ: ഇന്ന് ഒരുത്തന്റെ വക ഫോണില്‍ വധഭീഷണി കൊന്നുകളയുമത്രേ..ആരെയാ ഇവര്‍ പേടിപ്പിക്കുന്നത്..ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി കുഞ്ഞുനാളു മുതലേ കയ്യിലേന്തി തുടങ്ങിയതാണ് ഈ മൂവര്‍ണക്കൊടി.തടയാനും താറടിക്കാനും തല്ലി ഒതുക്കാനും പലരും ശ്രമിച്ചിട്ടുണ്ട്.സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ വീട്ടിലെ വണ്ടി കത്തിച്ചിട്ടുണ്ട്. മറഞ്ഞിരുഞ്ഞു അടിച്ചൊതുക്കാന്‍ നോക്കിയിട്ടുണ്ട്. ധിക്കാരവും നെറികേടും എവിടെ കണ്ടാലും […]

രമ്യ ഹരിദാസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സനൂഫ്; ‘ഹോട്ടലില്‍വച്ച് തന്നെ അപമാനിച്ചു’

രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പരാതിക്കാരന്‍ സനൂഫ്. നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തന്റെ ഫോൺ തട്ടിപ്പറിക്കാൻ നിർദ്ദേശം നല്‍കിയതും രമ്യ ഹരിദാസായിരുന്നു എന്നും സനൂഫ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയിട്ടും എംപിക്കെതിരെ കേസ് എടുത്തില്ലെന്ന് സനൂഫ് പറയുന്നു. ഈ പശ്ചാത്തലത്തില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. അതേസമയം, രമ്യ ഹരിദാസ് എംപി തനിക്കെതിരെ ഉന്നയിച്ചത് വ്യാജആരോപണങ്ങളാണെന്ന് യുവാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. […]

‘രമ്യയും ബലറാമും കാണിച്ചത് തെമ്മാടിത്തരം, ഇത്തരം ബോർഡുകൾ അതിനേക്കാൾ വലിയ തെമ്മാടിത്തരം’; ഇടതുപക്ഷ വിരുദ്ധമെന്ന് ഹരീഷ് പേരടി

ഇത്തരം പ്രവർത്തി തീർത്തും സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ് എന്ന ഹരീഷ് പേരടി പറയുന്നത്. The post ‘രമ്യയും ബലറാമും കാണിച്ചത് തെമ്മാടിത്തരം, ഇത്തരം ബോർഡുകൾ അതിനേക്കാൾ വലിയ തെമ്മാടിത്തരം’; ഇടതുപക്ഷ വിരുദ്ധമെന്ന് ഹരീഷ് പേരടി appeared first on Reporter Live.

സിപിഐഎമ്മിനോട് സുധാകരന്‍; ‘രമ്യ ഹരിദാസ് ആലത്തൂരിന്റെ ജനകീയ എം.പി’; ‘വീഡിയോ ചിത്രീകരിച്ച സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും’

ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രമ്യ ഹരിദാസ് എംപിയെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ദിരാ ഗാന്ധിയുടെ പിന്‍മുറക്കാരിയാണ് ആലത്തൂരിന്റെ ജനകീയ എം.പി. രമ്യ ഹരിദാസ് എന്നും ഒരുപാട് മഹാന്‍മാരുടെ രക്തം പുരണ്ടു തന്നെ വാനിലുയര്‍ന്ന, ഭാരതത്തിന്റെ ജീവവായുവായ മൂവര്‍ണ്ണക്കൊടിയാണ് ആ കൈകളിലേന്തുന്നതെന്നും രമ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സുധാകരന്‍ പറഞ്ഞു. രമ്യ ഹരിദാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം സ്ത്രീയുടെ സ്വകാര്യതയില്‍ ക്യാമറയുമായി അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധര്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ […]

‘ബല്‍റാമിന്‍റെ വായില്‍ പച്ചരി, പച്ചക്കള്ളം പറഞ്ഞത് എകെജി അല്ലാത്തതിനാല്‍ മിണ്ടിയിട്ടില്ല’; ഇരുവരും ഇതുവരെ പറഞ്ഞതിന്‍റെ നിജസ്ഥിതി ഊഹിക്കാമെന്ന് സുദീപ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമും ഹോട്ടലിലിരുന്ന സംഭവത്തില്‍ പ്രതികരണവുമായി മുന്‍ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ്. രമ്യയും ബൽറാമും സംഘവും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഹോട്ടലിൽ ഇരുന്നത്. ആ നിയമലംഘനത്തെ മാന്യമായാണ് ആ യുവാവ് ചോദ്യം ചെയ്തത്. തുടർന്ന് രമ്യ-ബൽറാം സംഘത്തിൻ്റെ കൂട്ടാളികൾ ആ യുവാവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതെല്ലാം വീഡിയോയിൽ നിന്ന് പകൽ പോലെ വ്യക്തമാണെന്നിരിക്കെ രമ്യ ഹരിദാസ് പച്ചക്കള്ളം പറയുകയാണെന്നും അതിന് വിടി […]

‘വാഴയിലയില്‍ ബിരിയാണി’ പരാമര്‍ശം; എംഎല്‍എ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; മറുപടിയുമായി അന്‍വര്‍

വാഴയിലയില്‍ ബിരിയാണി പരാമര്‍ശത്തില്‍ എംഎല്‍എ പദവിയുടെ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആവശ്യത്തിന് മറുപടിയുമായി പിവി അന്‍വര്‍. കള്ളപ്പരാതി കൊടുക്കും മുന്‍പ് എംപിയുടെ നിലവാരം കാണിക്കണമെന്ന് രമ്യ ഹരിദാസിനോട് ആദ്യം പോയി പറയൂ, എന്നിട്ട് തന്റെ അടുക്കല്‍ വരൂയെന്നാണ് അന്‍വര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയ മറുപടി. രമ്യ ഹരിദാസിനെയും വിടി ബല്‍റാമിനെയും പരോക്ഷമായി പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പിവി അന്‍വര്‍- കോണ്‍ഗ്രസ് വാക്‌പോരുകള്‍ക്ക് കാരണമായത്. പിവി അന്‍വറിന്റെ പോസ്റ്റ് ഇങ്ങനെ: ”ഈ കോവിഡ് കാലത്ത് പ്രത്യേകതരം ‘വാഴയെ […]

‘എല്ലാം വീഡിയോയില്‍ വ്യക്തം; എന്നിട്ടും കയറി പിടിച്ചെന്ന വാദം’; പ്രതികരിച്ച യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന രമ്യ ഹരിദാസിനെതിരെ സോഷ്യല്‍മീഡിയ

താന്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പുറത്തുവിട്ട യുവാവിനെ രമ്യ ഹരിദാസ് എംപി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. കോളേജ് വിദ്യാര്‍ഥിയായ യുവാവ് പൊതുയിടത്തില്‍, അതും പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുറ്റും നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരു എംപിയെ കയറി പിടിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. പുറത്തുവന്ന വീഡിയോ ലോകം മുഴുവന്‍ കണ്ടു, എന്നിട്ടും യുവാവ് തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചെന്ന നുണ എന്തിനാണ് രമ്യ പറയുന്നതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു. സിന്ധു ജയകുമാര്‍ […]

‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’; ഇന്നലെ പച്ചരിയെങ്കില്‍ ഇന്ന് സൈബറിടം നിറച്ച് ബിരിയാണി ട്രോളുകള്‍

അതേസമയം ലോക്ക്ഡൗണ്‍ ലംഘനം ചര്‍ച്ചയാക്കിയ ഡെലിവറി ബോയ്‌ക്കെതിരെയും വ്യാപകമായി ട്രോളുകള്‍ സൈബര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇത്തരം ട്രോളുകളാണ് പ്രചാരം നേടുന്നത്. The post ‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’; ഇന്നലെ പച്ചരിയെങ്കില്‍ ഇന്ന് സൈബറിടം നിറച്ച് ബിരിയാണി ട്രോളുകള്‍ appeared first on Reporter Live.

‘തനി ഗുണ്ടായിസം, അപായപ്പെടുത്തുമെന്ന് ഭീഷണി, പേടിയുണ്ട് ; എംപിക്കും കൂട്ടര്‍ക്കുമെന്തേ വേറെ നിയമങ്ങള്‍’; വീഡിയോ പകര്‍ത്തിയ യുവാക്കള്‍

രമ്യാ ഹരിദാസ് എംപിയുടെ ലോക്ഡൗണ്‍ ലംഘനങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന എംപി തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശരിയല്ലെന്നും അതാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും യുവാക്കളിലൊരാള്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടതിന് പിന്നാലെ തങ്ങളെ അപായപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും കാണിച്ചു തരാമെന്ന് പറഞ്ഞ് തന്റെ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് നിന്ന് പോയതെന്നും യുവവ് പറഞ്ഞു. […]

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും; ഹോട്ടലിനുള്ളില്‍ ഭക്ഷണം; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് നേരെ കയ്യേറ്റശ്രമം

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് നല്‍കുന്ന വിശദീകരണം. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നെന്നും രമ്യ […]