Posts in category: ravichandran c
അത്ഭുതം തന്നെ! എന്തൊരു എതിർപ്പാണ് സ്ത്രീധനത്തിന് ; എന്നിട്ടും സ്ത്രീധന പീഡനത്തിന് കുറവൊന്നുമില്ല; സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ട കാര്യമുണ്ടോ? ; വ്യക്തമായ മറുപടിയുമായി രവിചന്ദ്രൻ മാഷ് !

ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ വാർത്തയാണ് ഇന്നും സമൂഹമാധ്യമങ്ങളിലെ ചർച്ച . കൂടുതൽ പോസ്റ്റുകളും ഹാഷ്ടാഗുകളും എല്ലാം തന്നെ സ്ത്രീധനത്തിന് എതിരായിട്ടുള്ളതുമാണ്. ഇന്ത്യയിൽ സ്ത്രീധനനിരിയോധന നിയമനവും നിലവിലുണ്ട്. എന്നിട്ട് എന്തുകൊണ്ട് ഈ നിയമം നോക്കുകുത്തിയായിപ്പോകുന്നു എന്നതിനെ കുറിച്ച് യുക്തിവാദി ചിന്തകനായ രവിചന്ദ്രൻ മാഷ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബന്ധം ബന്ധനമല്ല എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ടതുണ്ടോ? ഇല്ല. അത് കൊടുക്കുന്നതും വാങ്ങുന്നതും നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. പിന്നെയെന്താണ് പ്രശ്‌നം? […]