Posts in category: rescue
കൊങ്കണ്‍ തീരത്ത് കുടുങ്ങിയ ഭീമന്‍ നീലത്തിമിംഗലത്തെ രക്ഷപ്പെടുത്തി-വീഡിയോ കാണാം

മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് അകപ്പെട്ട 47 അടി നീളമുള്ള ഭീമന്‍ നീലത്തിമിംഗലത്തെ രക്ഷപെടുത്തി. രത്‌നഗിരി ജില്ലയിലെ ജയ്ത്പുര്‍ ഊര്‍ജ്ജ പ്ലാന്റിന് സമീപമുള്ള ആഴം കുറഞ്ഞ കടല്‍ മേഖലയിലേക്ക് ഭീമന്‍ നീലത്തിമിംഗലം എത്തിപ്പെടുകയായിരുന്നു. The post കൊങ്കണ്‍ തീരത്ത് കുടുങ്ങിയ ഭീമന്‍ നീലത്തിമിംഗലത്തെ രക്ഷപ്പെടുത്തി-വീഡിയോ കാണാം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

യെമനില്‍ നിന്ന് 325 ഇന്ത്യാക്കാര്‍ കൂടി നാളെ എത്തും

യെമനിലെ സനായില്‍ നിന്ന് 325 ഇന്ത്യാക്കാരെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് ജിബൂട്ടിയില്‍ എത്തിച്ചു. ഇവരെ വ്യോമസേന വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. അതേസമയം കലാപം രൂക്ഷമായ മുക്കല്ലയില്‍ നിന്ന് നാലു മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യാക്കാര്‍ പാകിസ്ഥാന്‍ കപ്പലില്‍ അഭയം പ്രാപിച്ചു. ചൊവാഴ്ച ഈ കപ്പല്‍ കറാച്ചിയില്‍ എത്തും. എംബസിയുടെ അനുമതിയോടു കൂടിയാണ് ഇന്ത്യക്കാര്‍ പാക് കപ്പലില്‍ യാത്ര ചെയ്യുന്നത്. യെമനിലെ പെട്രോ മസീന എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന ദീപക്, ജയരാജ്, രാജേഷ്, ദിലീപ് എന്നീ മലയാളികള്‍ […]

യമനിൽ നിന്നും 146 മലയാളികൾ കൂടി മടങ്ങിയെത്തി

യമനിൽ കുടുങ്ങി കിടന്ന 146 മലയാളികൾ കൂടി കഴിഞ്ഞ ദിവസം കേരളത്തിൽ മടങ്ങിയെത്തി. രക്ഷാ പ്രവർത്തനം കൂടുതൽ ദുഷ്കരമാകുകയാണെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. പാസ്പോർട്ട് അടക്കമുള്ള രേഖകളും ശമ്പള കുടിശ്ശികയും നൽകാൻ ആശുപത്രി അധികൃതർ തയാറാകാത്തത് മൂലം നിരവധി മലയാളി നഴ്സുമാർ യമനിൽ കുടുങ്ങികിടക്കുന്നുണ്ടെന്ന് മടങ്ങിയെത്തിയവർ അറിയിച്ചു. അതേസമയം, സനാ വിമാനത്താവളം വഴിയുള്ള രക്ഷാ പ്രവർത്തനം ഇന്നും തുടരും. പ്രാദേശിക സമയം രാവിലെ 10.30ന് ജിബൂട്ടിയിൽ നിന്ന് രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ സനായിൽ ഇറങ്ങി […]

യമനില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതം; 350 ഇന്ത്യക്കാരെ ജിബൂട്ടിയിലെത്തിച്ചു

സനാ: സനായിലെ 351 ഇന്ത്യക്കാരെ ജിബൂട്ടിയില്‍ എത്തിച്ചു. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായാണ് ഇവരെ യമനില്‍നിന്ന് രക്ഷ പെടുത്തിയത്. എന്നാല്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള വൈകുന്നേരത്തെ രണ്ടാം ഘട്ട രക്ഷാ പ്രവര്‍ത്തനത്തിന് സൗദി അറേബ്യ അനുമതി നിഷേധിച്ചു. വ്യോമാക്രമണം പുനരാരംഭിക്കുന്നതിനാല്‍ ഇനി നാളെ രാവിലെ മാത്രമേ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സനായില്‍ ഇറങ്ങാന്‍ കഴിയൂ. കേന്ദ്ര സഹമന്ത്രി വി കെ സിങ്ങ് സനായില്‍ ക്യാമ്പ് ചെയ്താണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് അതേസമയം രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി […]

ഇന്ത്യക്കാരുടെ സുരക്ഷ: പ്രധാനമന്ത്രി സൗദി രാജാവിന്റെ സഹായം തേടി

ആഭ്യന്തര യുദ്ധം ശക്തമായ യമനിൽ കുടുങ്ങികിടക്കുന്ന 4000ത്തോളം വരുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ സഹായം തേടി. ഇരുവരും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിലാണ് പ്രധാന മന്ത്രി സഹായം അഭ്യർഥിച്ചത്. ഇന്ത്യയുടെ പുനരധിവാസ പദ്ധതിയുടെ വിശദാശംങ്ങളെ പറ്റി പ്രധാനമന്ത്രി സൗദി രാജാവിനെ ധരിപ്പിച്ചു. യമനിൽ നിന്ന് ഇന്ത്യക്കാരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ സഹായവും സൗദി രാജാവ് പ്രധാനമന്ത്രിക്ക് വാഗ്ദാനം ചെയ്തു.