Posts in category: RJD
ആര്‍ജെഡി രണ്ടുസീറ്റുകളില്‍ മത്സരിക്കുമെന്ന് അനു ചാക്കോ; റാന്നിയില്‍ റിങ്കു ചെറിയാനെതിരെ ജോമോന്‍ ജോസഫിനെ ഇറക്കി പോരാട്ടം

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ആര്‍ജെഡി. പാര്‍ട്ടി രണ്ട് സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ അറിയിച്ചു. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് തീരുമാനമെന്നും അനു ചാക്കോ വ്യക്തമാക്കി വിനോദ് ബാഹുലേയന്‍ കുണ്ടറയിലും ജോമോന്‍ ജോസഫ് റാന്നിയിലും ആര്‍ജെഡി സ്ഥാനാര്‍ഥികളായി മത്സര രംഗത്തുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലും വലിയ സ്വാധീനമാകുവാന്‍ ആര്‍ജെഡിക്ക് കഴിഞ്ഞിരുന്നു. യുഡിഎഫിന്റെ ഭാഗമാകാനായി റാന്നി സീറ്റ് ആര്‍ജെഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന്റെ റിങ്കു ചെറിയാനാണ് യുഡിഎഫ് […]

ബംഗാളില്‍ കോണ്‍ഗ്രസിനോട് അടുക്കാതെ ആര്‍ജെഡി, ബിജെപിക്കെതിരെ പിന്തുണ മമതയ്ക്ക്; തൃണമൂലിനോടൊപ്പം നില്‍ക്കാന്‍ നിര്‍ദ്ദേശം ലാലു പ്രസാദിന്റേത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനോടൊപ്പമില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തേജസ്വിയുടെ നിര്‍ണായക പ്രഖ്യാപനം. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ തൃണമൂലിനോടൊപ്പം നില്‍ക്കുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്. ആര്‍ജെഡിയുടെ അമരക്കാരന്‍ ലാലു പ്രസാദ് യാദവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മമതയ്ക്ക് തേജസ്വിയുടെ പിന്തുണയെന്നാണ് വിവരം. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നതിനെ ചെറുക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും തേജസ്വി യാദവ് വ്യക്തമാക്കി. കൊല്‍ക്കത്തയിലെത്തിയ […]

‘നെഹ്‌റു ഭാരത് രത്‌ന അര്‍ഹിക്കുന്നുണ്ടോ?’; സച്ചിനെതിരെയുള്ള ആര്‍ജെഡി പരാമര്‍ശത്തില്‍ ബിജെപി മറുപടി

അതിനാല്‍ത്തന്നെ ബഹുമതികളെ രാഷ്ട്രീയവല്‍ക്കിരിക്കുന്നതില്‍ നിന്നും ആര്‍ജെഡി പിന്തിരിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. The post ‘നെഹ്‌റു ഭാരത് രത്‌ന അര്‍ഹിക്കുന്നുണ്ടോ?’; സച്ചിനെതിരെയുള്ള ആര്‍ജെഡി പരാമര്‍ശത്തില്‍ ബിജെപി മറുപടി appeared first on Reporter Live.

ലാലു പ്രസാദ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍; തേജസ്വിയും ബന്ധുക്കളും റാഞ്ചിയിലേക്ക് ആശുപത്രിയിലേക്ക്

പട്‌ന: ആര്‍ജെഡി അധ്യക്ഷനും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാഞ്ചിയിലെ ആര്‍ഐഎംഎസ് ആശുപത്രിയിലാണ് ലാലു പ്രസാദ് ഇപ്പോള്‍. മകള്‍ മിസ ഭാരതിയെ ആശുപത്രിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ബീഹാര്‍ രാഷ്ട്രീയത്തിന്റെ കുലപതിയായിരുന്ന ലാലു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഭാര്യ റബ്രി ദേവിയും മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും പട്‌നയില്‍നിന്നും ഉടന്‍ റാഞ്ചിയിലെത്തുമെന്നാണ് വിവരം. ശ്വാസകോശത്തിലെ അണുബാധയാണ് […]

‘ഇന്ത്യയുടെ കൊവാക്‌സിന്‍ ആദ്യം പ്രധാനമന്ത്രി എടുക്കട്ടെ’; തേജ് പ്രതാപ് യാദവ്

പട്‌ന: രാജ്യത്ത് കൊവിഡ് വാക്‌സിനില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തിനൊപ്പം ചേര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. രാജ്യത്ത് ലഭ്യമായാല്‍ കൊവാക്‌സിന്‍ സ്വീകരിക്കാന്‍ഡ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്നാണ് തേജ് പ്രതാപ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇന്ത്യയുടെ കൊവിഡ് 19 വാക്‌സിന്‍ ആദ്യം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണം. അതിന് ശേഷം മാത്രം ഞങ്ങള്‍ വാക്‌സിനെടുക്കാം’, തേജ് പ്രതാപ് യാദവ് എഎന്‍ഐയോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് […]

ബീഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ താഴെവീഴുമോ? 17 ജെഡിയു എംഎല്‍എമാര്‍ പാര്‍ട്ടിയിലെത്തുമെന്ന് ആര്‍ജെഡി, നിഷേധിച്ച് നിതീഷ് കുമാര്‍

പട്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യ സര്‍ക്കാരിന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന സൂചയുമായി ആര്‍ജെഡി. എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ജെഡിയുവിന്റെ 17 എംഎല്‍എമാര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആര്‍ജെഡി അവകാശപ്പെട്ടു. ബീഹാറില്‍ എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും ആര്‍ജെഡിയുടെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നുമുള്ള സൂചനകളിലേക്കാണ് ഇക്കാര്യം വിരല്‍ ചൂണ്ടുന്നത്. ’17 ജെഡിയു എംഎല്‍എമാര്‍ ഇതിനോടകം ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ആര്‍ജെഡിയോട് താല്‍പര്യമുണ്ടെന്ന് മാത്രമല്ല, പാര്‍ട്ടിയില്‍ ചേരാന്‍ അക്ഷമരായി കാത്തിരിക്കുകയുമാണ്. ബിജെപിയുടെ രീതികളും സമ്മര്‍ദ്ദവുമാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും അവര്‍ […]

രാജ്യസഭാ സ്ഥാനാര്‍ത്ഥി രാംവിലാസ് പാസ്വാന്റെ ഭാര്യയെങ്കില്‍ എല്‍ജെപിയെ പിന്തുണയ്ക്കുമെന്ന് മഹാസഖ്യം; എല്‍ജെപി കൈ കൊടുക്കുമോ?

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബീഹാറില്‍നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാനൊരുങ്ങി ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുശീല്‍ കുമാര്‍ മോദിക്കെതിരെ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്റെ ഭാര്യയെ ഇറക്കിയാല്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാമെന്നാണ് മഹാസഖ്യം തീരുമാനിച്ചിരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. ഡിസംബര്‍ 14ന് തെരഞ്ഞെടുപ്പ്. പാസ്വാന്റെ ഭാര്യ റീന പാസ്വാനെ മത്സരിപ്പിച്ചാല്‍ എല്‍ജെപിയെ പിന്തുണയ്ക്കുമെന്നാണ് മഹാസഖ്യം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. റീന പാസ്വാനില്‍നിന്നും പിന്തുണ […]

‘തങ്ങളുടെ എംഎല്‍എമാരെ റാഞ്ചാന്‍ ആര്‍ജെഡി ശ്രമിക്കുന്നു’; ആരോപണവുമായി മാഞ്ജിയും മുകേഷ് സാഹ്നിയും

പാറ്റ്‌ന: തന്റെ പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരെയും റാഞ്ചാന്‍ ആര്‍ജെഡി ശ്രമിക്കുകയാണെന്ന് എച്ച്എഎം അദ്ധ്യക്ഷന്‍ ജിതന്‍ റാം മാഞ്ജി. സമാന ആരോപണം തന്നെ വിഐപി അദ്ധ്യക്ഷന്‍ മുകേഷ് സാഹ്നിയും ഉന്നയിച്ചു. ആര്‍ജെഡിക്ക് അധികാരം എങ്ങനെയും കിട്ടണമെന്ന ആഗ്രഹമാണ്. അവരുടെ നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണം. അതിന് വേണ്ടിയാണവര്‍ കുതിരക്കച്ചവടം നടത്താനൊരുങ്ങു്ന്നതെന്ന് ജിതന്‍ റാം മാഞ്ജി പറഞ്ഞു. എച്ച്എംഎമ്മിന് നാല് എംഎല്‍എമാരാണുള്ളത്. തങ്ങളുടെ നാല് എംഎല്‍എമാരുമായും ബന്ധം പുലര്‍ത്തുന്നുണ്ട്. അവര്‍ക്ക് പാര്‍ട്ടിയിലും മുഖ്യമന്ത്രി നിതീഷ് കുമാറിവും വിശ്വാസമുണ്ട്. ആര്‍ജെഡി ശരിയായ […]

‘ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു’; ജയിലില്‍ ഇരുന്ന് വൃത്തികെട്ട തന്ത്രം മെനയരുതെന്ന് ബിജെപി

പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്‍ഡിഎ എംഎല്‍എമാരെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സംസ്ഥാനത്ത് മഹാസഖ്യം അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്ന് സുശില്‍കുമാര്‍ മോദി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സുശില്‍കുമാര്‍ മോദി രംഗത്തെത്തിയത്. ഒരു മൊബൈല്‍ നമ്പര്‍ കൂടി പങ്കുവെച്ചായിരുന്നു ട്വീറ്റ്. ‘ലാലു പ്രസാദ് യാദവ് റാഞ്ചിയില്‍ നിന്നും (8051216302) ഈ നമ്പര്‍ ഉപയോഗിച്ച് എന്‍ഡിഎ എംഎല്‍എമാരെ വിലക്ക് വാങ്ങാനുള്ള ശ്രമം […]

ആര്‍ജെഡിയുടെ അഴിമതി ആരോപണം കുറിക്കുകൊണ്ടു; നിതീഷ് കുമാര്‍ മന്ത്രിസഭയില്‍നിന്നും ആദ്യരാജി

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരമേറ്റ് ഒരാഴ്ച തികയുന്നതിന് പിന്നാലെ മന്ത്രിസഭയില്‍നിന്നും ആദ്യ രാജി. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ജെഡിയു നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ മേവലാല്‍ ചൗധരിയാണ് രാജി വെച്ചത്. ദേശീയ ഗാനം തെറ്റായി ആലപിക്കുന്ന മേവലാല്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് രാജി. തിങ്കളാഴ്ചയാണ് മേവലാല്‍ ബീഹാര്‍ വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ആര്‍ജെഡി ഇദ്ദേഹത്തിനഹത്തിനെതിരെയുണ്ടായിരുന്ന അഴിമതി ആരോപണങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു. ഭാഗല്‍പൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായിരിക്കെ, 2017ല്‍ മേവലാല്‍ അസിസ്റ്റന്റ് […]