സയിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തില്‍ വേഗമേറിയ നാലാമത്തെ അതിവേഗ സെഞ്ച്വറി. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സ്ഥിര സാന്നിദ്ധ്യം. വീരേന്ദ്ര സെവാഗിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിച്ച കാസര്‍ഗോഡിന്റെ സ്വന്തം വെടിക്കെട്ട് ബാറ്റ്സ്മാന്. ഒറ്റ ഇന്നിംഗ്സുകൊണ്ട് മലയാളികള്‍ക്ക് സുപരിചതനായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീന് റിപ്പോര്‍ട്ട് ലൈവിനോട് സംസാരിക്കുന്നു. ഐപിഎല്‍ താരലേലം ആരംഭിക്കാനിരിക്കുകയാണ് എന്തൊക്കെയാണ് പ്രതീക്ഷകള്‍? ഐപിഎല്ലില്‍ എത്തിച്ചേരുകയെന്നാല് വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഎല്‍ വലിയ വേദിയാണ്. നിരവധി പരിചയ സമ്പന്നരായി അന്താരാഷ്ട്ര […]
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരികെയെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ച് മലയാളി പേസ് ബൗളര്‍ എസ്. ശ്രീശാന്ത്. അടുത്ത മാസം 18ന് നടക്കുന്ന താര ലേലത്തിന് രജിസ്റ്റര്‍ ചെയ്യാനാണ് ശ്രീയുടെ തീരുമാനം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഐപിഎല്ലിലെത്തുന്നത്. നേരത്തെ സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി ശ്രീ പന്തെറിഞ്ഞിരുന്നു. അതേസമയം 37കാരനായി ശ്രീശാന്തിന് ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല. മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന നിരവധി യുവതാരങ്ങള്‍ ഇപ്പോഴുണ്ട്. ടി20 ഫോര്‍മാറ്റിന് വേണ്ടി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും […]
സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തോല്‍വിക്ക് കാരണം ബൗളര്‍മാരുടെ മോശം പ്രകടനം. മുന്‍നിര ബൗളര്‍മാരായ ശ്രീശാന്ത്, എം.ഡി നിതീഷ്, കെ.എം ആസിഫ് എന്നിവരെല്ലാം കണക്കിന് തല്ലുവാങ്ങി. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി 2 വിക്കറ്റെടുത്ത സച്ചിന് ബേബി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പാര്‍ട് ടൈം ബൗളര്‍ അക്ഷയ് ചന്ദ്രനും 12.00 ശരാശരിയില്‍ റണ്‍ വിട്ടുനല്‍കി. സീനിയര്‍ താരം ശ്രീശാന്തില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു അദ്ഭുത പ്രകടനമൊന്നും ശ്രീയില്‍ നിന്നുണ്ടായില്ല. […]
സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നാളെ കേരളം ഹരിയാനയെ നേരിടും. ക്വാര്‍ട്ടറിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ഹരിയാനയെ മികച്ച റണ്‍റേറ്റിന് പരാജയപ്പെടുത്തണം. ശക്തരായ ഹരിയാനയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമുകളും വിജയിച്ച് കഴിഞ്ഞു. 0.995ആണ് ഹരിയാനയുടെ റണ്‍നിരക്ക്. 0.617 റണ്‍നിരക്കാണ് രണ്ടാം സ്ഥാനക്കാരായ കേരളത്തിനുള്ളത്. വലിയ മാര്‍ജിന്‍ ഹരിയാനയെ വീഴ്ത്തിയാല്‍ കാര്യങ്ങള്‍ അനുകൂലമാവും. നായകന് സഞ്ജു സാംസണും മുതിര്‍ന്ന താരം എസ് ശ്രീശാന്തിന്റെയും പ്രകടനം നിര്‍ണായകമാണ്. ആന്ധ്രക്കെതിരായ മത്സരത്തില്‍ […]
മുംബൈക്കെതിരായ മത്സരത്തിനിടെ കേരളാ നായകന് സഞ്ജു സാംസണിന്റെ രസകരമായ ആഹ്ലാദ പ്രകടനം പിടിച്ചെടുത്ത് സ്റ്റംമ്പ് മൈക്ക്. എസ് ശ്രീശാന്ത് എറിഞ്ഞ പന്ത്രാണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. ശ്രീ എറിഞ്ഞ മൂന്നാമത്തെ പന്ത് കളിക്കാന്‍ ശ്രമിച്ച നിധീഷ് റാണയക്ക് പിഴച്ചു ഉയര്‍ന്ന് പൊങ്ങിയ പന്ത് 30-യാര്‍ഡ് സര്‍ക്കിളില്‍ നിലയുറപ്പിച്ച് എസ് നിസാറിനെ നേരെ ഉയര്‍ന്നു. പന്ത് പൊങ്ങിയ ഉടന്‍ വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജുവിന്റെ ആക്രോശം സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്തു. ‘എട്രാ മോനെ, എട്രാ’ എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. ക്യാച്ച് […]
സയിദ് മുഷ്താഖലി ടി20 ട്രോഫിയില്‍ കേരളം നാളെ ആന്ധ്ര്യയെ നേരിടും. ശരത് പവാര്‍ ക്രിക്കറ്റ് അക്കാദമി മൈതാനത്ത് ഉച്ചയ്ക്ക് 12.00നാണ് മത്സരം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മിന്നും വിജയം നേടിയ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. മികച്ച ഫോമില്‍ കളിക്കുന്ന ബാറ്റിംഗ് നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ. പുതുച്ചേരി, ഡല്‍ഹി, മുംബൈ എന്നീ വമ്പന്‍ ടീമുകള്‍ കേരളത്തിന് മുന്നില്‍ കീഴടങ്ങി കഴിഞ്ഞു. ഇനി ആന്ധ്രയും ശക്തരായ ഹരിയാനയുമാണ് മുന്നിലുള്ളത്. തോല്‍വിയറിയാതെ മുന്നേറുന്ന ഹരിയാനയായിരിക്കും കേരളത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. […]
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്. ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നത്. സയിദ് മുഷ്താഖലി ട്രോഫിയില്‍ കേരളത്തിനായി മൂന്ന് ടി20 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. മൂന്ന് വിക്കറ്റുകളും താരം നേടി. ശ്രീയുടെ പ്രകടനം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്കിടെ ഇന്ന് നടന്ന ഡല്‍ഹിക്കെതിരായ മത്സരത്തില്‍ താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരിന്നു. കൈയ്യില്‍ വ്യത്യസ്ഥ നിറങ്ങളിലുള്ള ചരടുകളുമായി ബൗള്‍ ചെയ്യാനെത്തുന്ന ശ്രീശാന്തിനെ ആരാധകര്‍ മറക്കാന്‍ സാധ്യതയില്ല. ദൈവ വിശ്വാസിയായ ശ്രീശാന്തിന്റെ കൈകളില്‍ മന്ത്ര ചരടാണെന്ന് അക്കാലത്ത് ആരാധകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തിരികെയെത്തുമ്പോള്‍ താരത്തിന്റെ […]
ഡല്‍ഹിക്കെതിരായ മുഷ്താഖ് അലി ടി20 മത്സരത്തില്‍ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി എസ്. ശ്രീശാന്ത്. ഡല്‍ഹി നായകനും ടോപ് സ്കോറുറുമായ ശിഖര്‍ ധവാന്, ഐപിഎല്‍ സ്റ്റാര്‍ നിധീഷ് റാണ എന്നിവരെയാണ് ശ്രീശാന്ത് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഇത്തവണ റണ്‍ വിട്ടുകൊടുക്കുന്നതിലും താരം മെച്ചപ്പെട്ടു. നാല് ഓവറില്‍ 11.50 ഇക്കണോമിയില്‍ 46 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്. മുംബൈക്കെതിരായ രണ്ടാം മത്സരത്തിന് ശേഷം ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. 4 ഓവറില്‍ 47 റണ്‍സാണ് മുംബൈക്കെതിരെ ശ്രീ വഴങ്ങിയത്. […]
ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ പതിവുരീതിയാണ്. പ്രകോപനത്തിലൂടെ മാനസിക മുന്‍തൂക്കം നേടി വിക്കറ്റെടുക്കുന്ന രീതിയില്‍ ഏറെക്കുറെ വിജയിക്കുന്ന വ്യക്തി കൂടിയാണ് താരം. എന്നാല്‍ പതിവ് രീതി ഇത്തവണ മടങ്ങി വരവില്‍ ശ്രീശാന്തിന് ഗുണകരമായില്ല. സയിദ് മുഷ്താഖലി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവതാരം ജൈസ്വാളിനെതിരായ ശ്രീശാന്തിന്റെ സ്ലഡ്ജാണ് പാളിപ്പോയത്. ആറാമത്തെ ഓവര്‍ എറിയാന്‍ ശ്രീശാന്തെത്തുന്നു. ആദ്യ പന്ത് ക്രീസില്‍ നിന്ന് മുന്നോട്ട് കയറി അടിക്കാന്‍ ജൈസ്വാളിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് സഞ്ജുവിന്റെ കൈകളില്‍ സുരക്ഷിതം. […]
മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ കേരളത്തിന് ഇന്ന് മുംബൈ കടമ്പ. വൈകീട്ട് 7.30നാണ് മത്സരം. ആദ്യ കളിയില്‍ പുതുച്ചേരിക്കെതിരെ നേടിയ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് സഞ്ജു സാംസണും കൂട്ടരുമിറങ്ങുക. അതേസമയം ഡല്‍ഹിയോട് വമ്പന്‍ പരാജയം വഴങ്ങിയതിന്റെ ക്ഷീണം മാറ്റാനാവും മുംബൈയുടെ ശ്രമം. മുംബൈ, പുതുച്ചേരി എന്നിവരെ കൂടാതെ ഹരിയാന, ഡല്‍ഹി ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം തിരികെയെത്തിയ ശ്രീശാന്തിലായിരിക്കും ഇന്നും ആരാധകരുടെ കണ്ണുകള്‍. ആദ്യ മത്സരത്തില്‍ ശ്രീശാന്തിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു. […]