ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന് സന്തോഷ് പണ്ഡിറ്റ്. തന്റെ പേര് സേര്‍ച്ച് ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് കാട്ടി സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം മക്കളേ… ദേ ..ഒരു അത്ഭുതം .. “Best actor in the Universe” എന്ന് നിങ്ങൾ google സെർച്ച് ചെയ്തു നോക്ക് . എന്റെ പേര് വരുന്നു .. പലരും ഈ വിഷയം ശ്രദ്ധയിൽ […]
നെയ്യാറ്റിന് കരയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ മറ്റോ സംഭവിച്ചെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നുവെന്നും പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ: നെയ്യാറ്റിന്‍കരയില്‍ മൂന്ന് സെന്റില്‍ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയില്‍ ഒരു പാവപ്പെട്ടവനും ഭാര്യയും ദാരുണമായ് മരിച്ച വാര്‍ത്ത വായിച്ച് വേദനയുണ്ട്. അവരുടെ മക്കളുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയും തോന്നുന്നു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് കൊണ്ട് മാത്രം പലരും […]
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് നിരാശപ്പെടേണ്ട കാര്യമില്ലെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് ഇത്തരം തിരഞ്ഞെടുപ്പില്‍ പാ൪ട്ടി നോക്കിയല്ല, വ്യക്തികളെ നോക്കിയും, പ്രാദേശികമായ വിഷയങ്ങളും പരിഗണിച്ചാണ് പലരും വോട്ടു ചെയ്യുന്നതെന്നും പലപ്പോഴും വിമതരുടെ ശല്യവും ഉണ്ടാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം തദ്ദേശ തിരഞ്ഞെടുപ്പ് 2020 ലെ ഫലം പുറത്തു വന്നു.. മൊത്തം വാ൪ഡുകളിലെ ഫലം . ബ്രാക്കറ്റില്‍ കഴിഞ്ഞ വ൪ഷത്തെ ഫലം. സീറ്റില്‍ […]
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടികാണിക്കാത്ത താരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നടന് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയും ഓവൈസിയുടെ പാര്‍ട്ടിയും സഖ്യം ആകുന്നുവെന്ന വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനു താരത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനു കമന്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ സമരം രാഷ്ട്രീയ നാടകമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് […]
സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു…അത് അഭിനയമാണെന്ന് നടന് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരത്തിന്റെ നിരീക്ഷണം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൻെറ പൂർണ്ണ രൂപം പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും.. സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാർത്ഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരു പേരേയുള്ളു..അഭിനയം പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കുമ്പോഴും ആഗ്രഹിക്കുന്നവര്‍ക്ക് കൊടു ക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് . കാലില്‍ ഒരു മുള്ള് കൊണ്ട ഒരു കുഞ്ഞു പക്ഷി വേദനകൊണ്ട് പുളയുന്നു.. […]
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ വ്യക്തിപരമായ പ്രതികരണം നടത്തിയത് കുറിപ്പിലൂടെയാണ് യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ കുറിച്ചുളള പ്രതികരണവുമായി നടന് എത്തിയത്. അമേരിക്കയിൽ കുടിയേറിയ ഇന്ത്യ൯ വംശജയായ കമലാ ദേവി ഹാരിസ് ജിയുടെ വിജയവും ഇന്ത്യാക്കാ൪ക്ക് അഭിമാനിക്കാവുന്നതാണ് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. പണ്ഡിറ്റിന്ടെ അമേരിക്ക൯ നിരീക്ഷണം അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന് ജിക്കും വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കമലാ […]
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ കിരീടജേതാക്കളെ പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. കപ്പ് ഇക്കുറി മുംബൈ എടുക്കുമെന്നാണ് കടുത്ത ക്രിക്കറ്റ് പ്രേമിയായ സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം. ഹൈദരാബാദിനെതിരെയുള്ള ബാംഗ്ലൂരിന്റെ പരാജയം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതേസമയം കോലിയുടെ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. നാളെ നടക്കാനിരിക്കുന്ന സണ്‍ റൈസേഴ്സിന്റെ ഡല്‍ഹി പരീക്ഷ ഇന്നലത്തേതുപോലെ എളുപ്പമാവില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു. നാളത്തെ മത്സരത്തില്‍ ഹൈദരാബാദിന് വിജയാശംസകള്‍ നേരുമ്പോള്‍ത്തന്നെ കപ്പ് ‘മുംബൈയുടെ […]
കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയാണ്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് മലയാള സിനിമ. ഈ സമയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒന്നാണ് താരങ്ങളുടെ പ്രതിഫലം. ഇപ്പോൾ ഇതാ ‘ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരങ്ങൾ പ്രതിഫലം കുറക്കരുതെന്ന സന്തോഷ് പണ്ഡിറ്റ് ‘അയ്യോ അല്ല, താരങ്ങള്‍ കുറക്കരുത്. ഒരു നിര്‍മാതാവ് ഒരു താരത്തെ സമീപിക്കുമ്ബോള്‍ താരം തന്റെ പ്രതിഫലം പറയുക. അത് തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക. സാറ്റലൈറ്റ് […]
സെലിബ്രിറ്റികളുടെ എല്ലാ കാര്യങ്ങളും വാര്‍ത്തയാക്കുന്ന ഇന്നത്തെ മാധ്യമ സംസ്കാരത്തെ കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് നടന് സന്തോഷ് പണ്ഡിറ്റ്.സെലിബ്രിറ്റികള്‍ക്ക് പിന്നാലെ പോയി അവരുടെ വസ്ത്രത്തിന്റെ വിലയും പുതിയ ലുക്കിന്റെ കാര്യവും പ്രസവവും വീടുപണിയും നോക്കി നടക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ പല ചാനലുകാരും വളരെയേറെ അധപതിച്ചു എന്നാണ് തനിക്ക് തോന്നുന്നതെന്ന് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം,പല ചാനലുകളിലേയും പ്രധാന വാര്‍ത്ത നോക്കു.ഏതോ നടന് 5 കോടിയുടെ കാറ് ഈ മാസവും വാങ്ങിയത്രേ,മറ്റൊരു […]
സിനിമാ പ്രവർത്തകനും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് കുറിപ്പുമായി എത്തിയിരിക്കുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്. മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളും നമുക്ക് ഒഴിവാക്കാമെന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്. പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും,മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളും (രാഷ്ട്രിയം,മതം,സിനിമ,etc)നമുക്ക് ഒഴിവാക്കാം,മനുഷ്യമനസ്സുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങള്‍ ഒട്ടുമിക്കപോഴും ചെയ്യുക.വിവരമുള്ളവര്‍ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും,പക്ഷെ വിവരം കെട്ടവര്‍ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക..തര്‍ക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ചു […]