Posts in category: Saudi Arabia
പുണ്യഭൂമിയില്‍ നാളെ അറഫാ സംഗമം

കൊവിഡ് എന്ന മഹാമാരി വന്നതിനുശേഷമുള്ള രണ്ടാമത്തെ ഹജ്ജ് ലേക്ക് കടക്കുകയാണ് ഇസ്ലാം മത വിശ്വാസികള്‍ കര്‍ശന ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 തീര്‍ഥാടകരാണ് മിനായില്‍ എത്തിയത്. എഴുപതോളം മലയാളികളടക്കം വിവിധ ദേശക്കാരായ വിശ്വാസികള്‍ ലോകത്തെ എല്ലാ ഇസ്ലാം മത വിശ്വാസികളെയും പ്രതിനിധീകരിച്ച് ഹജ്ജില്‍ പങ്കുചേരുന്നു.ഇന്ന് മിനായില്‍ രാപാര്‍ത്ത ശേഷം ദുല്‍ഹജ് 9 നാളെ പ്രഭാത നമസ്‌കാരത്തോടെ ഹാജിമാര്‍ അറഫയിലേയ്ക്ക് നീങ്ങും. ഇന്ന് രാത്രിയോടെ മിനാ തല്‍ബിയത്ത് മന്ത്രങ്ങളാല്‍ മുഖരിതമാകും. […]

സൗദിയില്‍ ഇനി നമസ്‌കാര സമയങ്ങളിലും കടകള്‍ തുറക്കാം; ഉത്തരവിറക്കി

സൗദി അറേബ്യയില്‍ ഇനി ദിവസേനയുള്ള അഞ്ച് നമസ്‌കാര സമയങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ഭരണകൂടം. ഫെഡറേഷന്‍ ഓഫ് സൗദി ചേംബറാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. കൊവിഡ് വ്യാപനം തടയാനായി കടകള്‍ക്ക് മുമ്പിലെ ആള്‍ത്തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു ഭേദഗതി എന്നാണ് ഔദ്യോഗിക വിശദീകരണം. 2019 ല്‍ 24 മണിക്കൂറും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് പുറത്തു വന്നിരുന്നു. എന്നാല്‍ ഇതില്‍ അഞ്ച് നേരത്തെ പ്രാര്‍ത്ഥനാ സമയവും ഉള്‍പ്പെടുമോ എന്നതില്‍ അന്ന് പരക്കെ സംശയമുയര്‍ന്നിരുന്നു. ദിവസേന […]

എണ്ണയില്‍ തുടങ്ങിയിരിക്കുന്ന ഉടക്ക്; ‘ഈ വിള്ളല്‍ വളര്‍ന്നേക്കാം’

എണ്ണ ഉല്‍പാദന ചട്ടങ്ങളുമായി ബന്ധപ്പെട്ട് പരസ്യമായി അഭിപ്രായ വ്യതാസങ്ങള്‍ പ്രകടമാക്കി യുഎഇയും സൗദി അറേബ്യയും. ലേകത്തിലെ എണ്ണ ഉല്‍പാദന വമ്പന്‍മാരായ സൗദിയും യുഎഇയും തമ്മിലുള്ള തര്‍ക്കം എണ്ണ വിപണിയെ അനിശ്ചിത്വത്തിലാക്കിയിരിക്കുകയാണ്. ആറു വര്‍ഷത്തിനിടയിലെ ഏറ്റവംു ഉയര്‍ന്ന നിരക്കിലാണ് എണ്ണവില നിലവില്‍ ആഗോള തലത്തില്‍. ഉല്‍പാദനം സംബന്ധിച്ച ഒപെക് ചര്‍ച്ചയും നടക്കാതെ പോയി. കഴിഞ്ഞയാഴ്ചയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായ സംഭവങ്ങള്‍ നടന്നത്. അടുത്ത എട്ട് മാസത്തേക്കും കൂടി എണ്ണ ഉല്‍പാദനത്തിനുള്ള നിയന്ത്രണങ്ങള്‍ ഒപെക് രാജ്യങ്ങള്‍ തുടരണെന്ന റഷ്യയുടെയും സൗദിയുടെയും […]

സൗദി അറേബ്യയില്‍ രണ്ടാമത്തെ ദേശീയ എയര്‍ലൈന്‍ വരുന്നു

സൗദി അറേബ്യയില്‍ രണ്ടാമതൊരു ദേശീയ എയര്‍ലൈന്‍ കമ്പനി കൂടി വരുന്നു. സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതിന്റെ പ്രാഥമിക പ്രഖ്യാപനം നടത്തിയത്. മറ്റൊരു ഫഌഗ് ക്യാരിയര്‍ കൂടി വരുന്നത് എയര്‍ ട്രാന്‍സിറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ആഗോള തലത്തില്‍ സൗദിയുടെ സ്ഥാനം അഞ്ചാം റാങ്കിലേക്ക് ഉയര്‍ത്തുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സൗദിയ എന്ന ദേശീയ എയര്‍ലൈനാണ് രാജ്യത്തുള്ളത്. ആഗോളതലത്തില്‍ ലോജിസ്റ്റിക് ഹബ് ആയി വളര്‍ന്നു വരാനുള്ള സൗദിയുടെ പദ്ധതി പ്രകാരമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ഇതിന്റെ […]

ഹജ്ജിന് ഇത്തവണയും വിദേശികള്‍ക്ക് അനുമതിയില്ല; അവസരം സൗദി പൗരന്‍മാരും പ്രവാസികളുമായ 60,000 പേര്‍ക്കുമാത്രം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിന്നും വിദേശികള്‍ക്ക് വിലക്ക്. ഇപ്പോള്‍ രാജ്യത്തുള്ള സൗദി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുകയെന്നാണ് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും സമാനമായ നിയന്ത്രണങ്ങളോടെയായിരുന്നു ഹജ്ജ് തീര്‍ത്ഥാടനം പുര്‍ത്തിയാക്കിയത്. ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ട്. 60,000 പേര്‍രെ മാത്രമായിരിക്കും ഇത്തവണ ഹജ്ജ് ചെയ്യാന്‍ അനുവദിക്കുക. ഇതിനായി മാര്‍ഗ്ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ച 18നും […]

‘സ്ത്രീകള്‍ക്ക് തനിച്ച് താമസിക്കാം, പുരുഷ രക്ഷിതാവിന്റെ അനുമതി വേണ്ട’; പുതിയ ഭേദഗതിയുമായി സൗദി

സൗദി അറേബ്യയില്‍ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ്യില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ് രാജ്യത്തെ പുതിയ നിയമഭേദഗതി. ശരിഅത്ത് കോടതി നിയമങ്ങളിലെ 169ാം അനുച്ഛേദത്തിലാണ് ഭേദഗതി വകരുത്തിയിരിക്കുന്നത്. നേരത്തെ ഈ അനുച്ഛേദത്തിലെ ഒമ്പതാമത്തെ ഖണ്ഡികയില്‍ പ്രായപൂര്‍ത്തിയായതോ, വിവാഹ മോചനം നേടിയതോ, വിധവയായതോയ ആയ സ്ത്രീ പുരുഷ രക്ഷിതാവിന്റെ സംരക്ഷണയിലായിക്കണമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിത് മാറ്റി പ്രായപൂര്‍ത്തിയായ സ്ത്രീക്ക് എവിടെ ജീവിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള […]

സൗദിയില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു; വി മുരളീധരനും നോര്‍ക്ക റൂട്ട്‌സും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു

കൊച്ചി:സൗദി അറേബ്യയിലെ നജ്‌റാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സുമാരായ അശ്വതി വിജയന്റെയും ഷിന്‍സി ഫിലിപ്പിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വേഗത്തിലാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. വി മുരളീധരന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെട്ടിട്ടുണ്ട്. സൗദി വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥരും നജ്‌റാനിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നിലവില്‍ നജ്‌റാനിലെ പ്രധാന ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ മറ്റ് മലയാളികളുടെ ചികില്‍സയടക്കമുള്ള കാര്യങ്ങള്‍ […]

വാക്‌സിനെടുത്തവര്‍ സൗദിയിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

റിയാദ്: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് സൗദി അറേബ്യ. ഇവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ല. വിലക്ക് മാറിയതിന് ശേഷം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരച്ചുട്ടള്ളവര്‍ക്ക് സൗദിയിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതായി വരില്ല. സൗദിയിലെത്തുന്ന വാക്‌സിന്‍ എടുക്കാത്തവരായ വിദേശികള്‍ രാജ്യത്തെത്തി ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ALSO READ: ലക്ഷദ്വീപില്‍ നിന്ന് […]

പള്ളികളിലെ ഉച്ചഭാഷണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി; ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതിയെന്ന് നിര്‍ദേശം

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി സൗദി. നമസ്‌കാര വേളയില്‍ പള്ളിക്ക് പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപയോഗിക്കുന്ന പക്ഷം ശബ്ദം കുറക്കണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. പള്ളികളില്‍ നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് പരിസരത്തെ വീടുകളിലും മറ്റ് കെട്ടിടങ്ങളിലും കഴിയുന്ന പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും പ്രയാസമുണ്ടാക്കുകയും നമസ്‌കാര സമയത്തെ ഇമാമുമാരുടെ ശബ്ദം വീടുകളില്‍ വെച്ച് നമസ്‌കരിക്കുന്നവര്‍ക്ക് പ്രാര്‍ഥനയ്ക്ക് തടസമുണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇമാമിന്റെ ശബ്ദം […]

മദീനയിലേക്കുള്ള വഴികളില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ നീക്കം ചെയ്ത് സൗദി

സൗദി അറേബ്യയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ അല്‍ മദീന അല്‍ മുനവറ പള്ളിയിലേക്കുള്ള വഴികളിലെ ബോര്‍ഡുകളില്‍ മാറ്റം. മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡ് അധികൃതര്‍ മാറ്റി. പകരം ഹറാം ഏരിയ എന്നെഴുതിയ ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. മതപരമായ കര്‍ശന ചട്ടങ്ങളില്‍ നിന്നും സൗദി മാറി വരുന്നതിന്റെ ഒടുവിലത്തെ സൂചനയാണിതെന്നാണ ഉയരുന്ന അഭിപ്രായം. സൗദി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍. സൗദിയില്‍ […]