Posts in category: sayid mushtaq ali trophy
കേരളത്തെ ക്വാര്‍ട്ടറിലെത്തിക്കാന്‍ ശ്രീശാന്തിനും സഞ്ജുവിനും കഴിയുമോ? എതിരാളികള്‍ ശക്തരായ ഹരിയാന

സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നാളെ കേരളം ഹരിയാനയെ നേരിടും. ക്വാര്‍ട്ടറിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ഹരിയാനയെ മികച്ച റണ്‍റേറ്റിന് പരാജയപ്പെടുത്തണം. ശക്തരായ ഹരിയാനയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമുകളും വിജയിച്ച് കഴിഞ്ഞു. 0.995ആണ് ഹരിയാനയുടെ റണ്‍നിരക്ക്. 0.617 റണ്‍നിരക്കാണ് രണ്ടാം സ്ഥാനക്കാരായ കേരളത്തിനുള്ളത്. വലിയ മാര്‍ജിന് ഹരിയാനയെ വീഴ്ത്തിയാല്‍ കാര്യങ്ങള്‍ അനുകൂലമാവും. നായകന്‍ സഞ്ജു സാംസണും മുതിര്‍ന്ന താരം എസ് ശ്രീശാന്തിന്റെയും പ്രകടനം നിര്‍ണായകമാണ്. ആന്ധ്രക്കെതിരായ മത്സരത്തില്‍ […]

തുടര്‍ച്ചയായ പരാജയങ്ങള്‍; വെടിക്കെട്ടുകള്‍ പിറക്കേണ്ട സഞ്ജുവിന്റെ ബാറ്റിനെന്തുപറ്റി?

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പ്രകടനം ആരാധക പ്രീതി പിടിച്ചുപറ്റി കഴിഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, ജലജ് സക്‌സേന തുടങ്ങിയവരുടെ പ്രകടനം ഏറെ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുംബൈക്കെതിരായ മത്സരത്തില്‍ അദ്ഭുത പ്രകടനം കാഴ്ച്ചവെച്ച അസഹ്‌റുദ്ദീനെ തേടി ഐപിഎല്‍ ടീമുകളെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളാ നായകന്‍ സഞ്ജുവിന്റെ പ്രകടനം ആശങ്കകള്‍ സൃഷ്ടിക്കുകയാണ്. ‘പൊരുതാന്‍ വാലറ്റത്ത് പുതിയ പിള്ളേരുണ്ട്’; കംഗാരുക്കളെ വലച്ച താക്കൂറിനും സുന്ദറിനും അഭിനന്ദന പ്രവാഹം ഐപിഎല്ലിന്റെ തുടക്കത്തില്‍ മിന്നും […]

ആന്ധ്രക്കെതിരെ തോല്‍വി രുചിച്ച് കേരളം; വീണ്ടും നിരാശപ്പെടുത്തി സഞ്ജു, ശ്രീശാന്തിന് ഒരു വിക്കറ്റ്

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ആദ്യ തോല്‍വി. ആന്ധ്ര പ്രദേശിനെതിരെയാണ് കേരളം ആറ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയത്. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര അനായസം മറികടന്നു. 48 റണ്‍സെടുത്ത ഹെബ്ബാറും പുറത്താവാതെ 38 റണ്‍സെടുത്ത നായകന്‍ അമ്പാട്ടി റായിഡുവുമാണ് ആന്ധ്രയുടെ വിജയ ശില്‍പ്പികള്‍. കേരളത്തിന് വേണ്ടി ജലജ് സക്‌സേന രണ്ടും ശ്രീശാന്ത്, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടോസ് നേടിയ ആന്ധ്ര കേരളത്തിന് ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ കേരളാ […]

‘എട്രാ മോനെ എട്രാ’; ശ്രീശാന്തിന്റെ പന്തില്‍ ക്യാച്ച്, സഞ്ജുവിന്റെ ആഹ്ളാദം പിടിച്ചെടുത്ത് സ്റ്റംമ്പ് മൈക്ക്

മുംബൈക്കെതിരായ മത്സരത്തിനിടെ കേരളാ നായകന്‍ സഞ്ജു സാംസണിന്റെ രസകരമായ ആഹ്ലാദ പ്രകടനം പിടിച്ചെടുത്ത് സ്റ്റംമ്പ് മൈക്ക്. എസ് ശ്രീശാന്ത് എറിഞ്ഞ പന്ത്രാണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. ശ്രീ എറിഞ്ഞ മൂന്നാമത്തെ പന്ത് കളിക്കാന്‍ ശ്രമിച്ച നിധീഷ് റാണയക്ക് പിഴച്ചു ഉയര്‍ന്ന് പൊങ്ങിയ പന്ത് 30-യാര്‍ഡ് സര്‍ക്കിളില്‍ നിലയുറപ്പിച്ച് എസ് നിസാറിനെ നേരെ ഉയര്‍ന്നു. പന്ത് പൊങ്ങിയ ഉടന്‍ വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജുവിന്റെ ആക്രോശം സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്തു. ‘എട്രാ മോനെ, എട്രാ’ എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. ക്യാച്ച് […]

ജയം തുടരാന്‍ കേരളം, എതിരാളി ആന്ധ്ര; ശ്രീശാന്തില്‍ കണ്ണുംനട്ട് ആരാധകര്‍

സയിദ് മുഷ്താഖലി ടി20 ട്രോഫിയില്‍ കേരളം നാളെ ആന്ധ്ര്യയെ നേരിടും. ശരത് പവാര്‍ ക്രിക്കറ്റ് അക്കാദമി മൈതാനത്ത് ഉച്ചയ്ക്ക് 12.00നാണ് മത്സരം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മിന്നും വിജയം നേടിയ കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. മികച്ച ഫോമില്‍ കളിക്കുന്ന ബാറ്റിംഗ് നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ. പുതുച്ചേരി, ഡല്‍ഹി, മുംബൈ എന്നീ വമ്പന്‍ ടീമുകള്‍ കേരളത്തിന് മുന്നില്‍ കീഴടങ്ങി കഴിഞ്ഞു. ഇനി ആന്ധ്രയും ശക്തരായ ഹരിയാനയുമാണ് മുന്നിലുള്ളത്. തോല്‍വിയറിയാതെ മുന്നേറുന്ന ഹരിയാനയായിരിക്കും കേരളത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. […]

‘അച്ഛനോളം വരില്ല മകന്‍’; അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ദയയില്ലാതെ അടിച്ചു പറത്തി ഹരിയാന

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ നിന്നും മുംബൈ പുറത്തായി. കേരളത്തിനോട് ഇന്നലെയേറ്റ പരാജയത്തിന്റെ ചൂട് മാറുന്നതിന് മുന്‍പ് ഹരിയാനയോടും തോറ്റതോടെയാണ് ടീം പുറത്തായത്. മത്സരത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്റെ സീനിയര്‍ ടീമിലെ അരങ്ങേറ്റമായിരുന്നു. ആദ്യ മത്സരത്തില്‍ പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ 21കാരനായ അര്‍ജുന് സാധിച്ചില്ല. മൂന്നോവറില്‍ 34 റണ്‍സാണ് അര്‍ജുന്‍ വഴങ്ങിയത്. അതേസമയം ഹരിയാന ഓപ്പണര്‍ ചൈതന്യ ബിഷ്‌നോയിയെ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ജുന്‍ […]

എഴുതി തള്ളാനായിട്ടില്ല, വീര്യം ഇനിയും ബാക്കിയുണ്ട്; ഡല്‍ഹിയുടെ നിര്‍ണായക വിക്കറ്റുകള്‍ പോക്കറ്റിലാക്കി ശ്രീശാന്ത്

ഡല്‍ഹിക്കെതിരായ മുഷ്താഖ് അലി ടി20 മത്സരത്തില്‍ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി എസ്. ശ്രീശാന്ത്. ഡല്‍ഹി നായകനും ടോപ് സ്‌കോറുറുമായ ശിഖര്‍ ധവാന്‍, ഐപിഎല്‍ സ്റ്റാര്‍ നിധീഷ് റാണ എന്നിവരെയാണ് ശ്രീശാന്ത് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഇത്തവണ റണ്‍ വിട്ടുകൊടുക്കുന്നതിലും താരം മെച്ചപ്പെട്ടു. നാല് ഓവറില്‍ 11.50 ഇക്കണോമിയില്‍ 46 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്. മുംബൈക്കെതിരായ രണ്ടാം മത്സരത്തിന് ശേഷം ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. 4 ഓവറില്‍ 47 റണ്‍സാണ് മുംബൈക്കെതിരെ ശ്രീ വഴങ്ങിയത്. […]

ഡല്‍ഹിയെ അടിച്ചു പരത്തി ഉത്തപ്പയും വിഷ്ണു വിനോദവും; കേരളത്തിന് മിന്നും ജയം

മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിന് ഡല്‍ഹിക്കെതിരെ മിന്നും വിജയം. അര്‍ധ സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പയും (54 പന്തില്‍ 91 റണ്‍സ്) വിഷ്ണു വിനോദുമാണ് (38 പന്തില്‍ 71 റണ്‍സ്) വിജയ ശില്‍പ്പികള്‍. ടോസ് നേടിയ കേരളം ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 77 റണ്‍സെടുത്ത നായകന്‍ ശിഖര്‍ ധവാന്റെ ബലത്തില്‍ ഡല്‍ഹി 212 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ടും കെ.എം ആസിഫ് സുധീഷ് മിഥുന്‍ ഒരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് […]

പതിവു രീതിയില്‍ കണ്ണുരുട്ടി, പിന്നീട് പന്ത് നിലതൊട്ടിട്ടില്ല; വൈറലായി ശ്രീശാന്ത്, വീഡിയോ

ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ പതിവുരീതിയാണ്. പ്രകോപനത്തിലൂടെ മാനസിക മുന്‍തൂക്കം നേടി വിക്കറ്റെടുക്കുന്ന രീതിയില്‍ ഏറെക്കുറെ വിജയിക്കുന്ന വ്യക്തി കൂടിയാണ് താരം. എന്നാല്‍ പതിവ് രീതി ഇത്തവണ മടങ്ങി വരവില്‍ ശ്രീശാന്തിന് ഗുണകരമായില്ല. സയിദ് മുഷ്താഖലി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവതാരം ജൈസ്വാളിനെതിരായ ശ്രീശാന്തിന്റെ സ്ലഡ്ജാണ് പാളിപ്പോയത്. ആറാമത്തെ ഓവര്‍ എറിയാന്‍ ശ്രീശാന്തെത്തുന്നു. ആദ്യ പന്ത് ക്രീസില്‍ നിന്ന് മുന്നോട്ട് കയറി അടിക്കാന്‍ ജൈസ്വാളിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് സഞ്ജുവിന്റെ കൈകളില്‍ സുരക്ഷിതം. […]

ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ; അസ്ഹറുദ്ദീന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയരങ്ങള്‍ കീഴടക്കാന്‍ അസ്ഹറുദ്ദീനും കേരളാ ടീമിനും കഴിയട്ടെയെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്വന്റിട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു […]