അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ് ഡാൻസ് പഠിച്ചു തുടങ്ങിയ കാലം മുതൽ അമ്പലത്തിന്റെയും പള്ളികളുടേയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്.സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞു.പക്ഷേ,അവർക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല കൃത്യമായി നിസ്കരിക്കുന്നയാളാണ് ഞാൻ.ഓർമ വച്ച നാൾ മുതൽ എല്ലാ നോമ്പ് എടുത്തിട്ടുണ്ട്. നോമ്ബു കാലമായാൽ മറ്റൊരു ഷംനയാണ്.ഫുൾ ടൈം സ്പിരിച്വൽ ലോകത്താണ്.ഇതൊന്നും അറിയാതെ […]
അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്തിയത്. അടുത്തിടെ ഷംനയുടെ വിവാഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായിരുന്നു. മാധ്യമങ്ങളിലടക്കം അത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു ഇപ്പോളിതാ താൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.കുട്ടിക്കാലത്ത് താൻ കാണിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നു പറഞ്ഞത്.എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം.വിവാഹം കഴിഞ്ഞു ആദ്യ ദിനം രാത്രിയായപ്പോൾ ഞാൻ നേരെ ഇത്താത്തയുടെ […]
2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെമലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഷംനകാസിം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്.വലിയങ്ങാടി,ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല ഇപ്പോളിതാ തന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ്.വാക്കുകൾ ഇങ്ങനെ,കണ്ണൂർ തയ്യിലാണ് ഞങ്ങളുടെ കുടംബം.എന്റെ ഡാഡി കാസിം.മമ്മി റംല ബീവി.ഞാനും നാല് സഹോദരങ്ങളും.ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് […]
നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഷംനയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു. ജൂണില്‍ തുടങ്ങിയ അന്വേഷണം അറുപത് ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനോ കൃത്യമായ തെളിവുകള്‍ കണ്ടെത്താനോ സാധിക്കാത്തതിനാലാണ് മുഖ്യപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.വരനായി അഭിനയിച്ച് ഷംനയുടെ വീട്ടിലെത്തിയ ഒന്നാം പ്രതി റഫീഖ്, ബന്ധുക്കളായി അഭിനയിച്ച രണ്ടാം […]
തെന്നിന്ത്യയിലും മലയാളത്തിലുമായി ഒരുപോലെ തിളങ്ങിയ താരമാണ് ഷംന കാസിം. മലയാളത്തിന് ഷംനയാണെങ്കില്‍ താരം തെന്നിന്ത്യയ്ക്ക് പൂര്‍ണയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരം അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് വിവാഹ തട്ടിപ്പ് കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു കൊണ്ടാണ്.ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ് . വീ ക്യാപ്ച്ചേഴ്സ് ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പകർത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. തെന്നിന്ത്യന്‍ […]
വലിയൊരു വിവാഹത്തട്ടിപ്പു വീരന്മാരില് നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ആ ഷോക്കില്‍ നിന്ന് തനിക്കും കുടുംബത്തിനും ഇപ്പോഴും മാറാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഷംന കാസിം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. നേരിട്ട് വീട്ടില്‍ വന്ന വിവാഹാലോചനയായതുകൊണ്ട് തന്നെ എന്റെ വീട്ടുകാരെല്ലാം വളരെ സന്തോഷത്തിലായിരുന്നു. ഒരാഴ്ചകൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. ചെറുക്കന്റേത് എന്ന് പറഞ്ഞ് ഞങ്ങളെ കാണിച്ച ഫോട്ടോ അയാളുടേത് അല്ലായിരുന്നു. ഫോട്ടോയില്‍ കണ്ട ആളോട് ഞാന്‍ സംസാരിച്ചിട്ടുമില്ല. ഇതൊരു റാക്കറ്റ് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം എനിക്ക് […]
സിനിമയിലെ പതിനാറ് വർഷങ്ങൾ മനോഹരമായ പതിനാറ് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം. മഞ്ഞുപോലൊരു പെൺകുട്ടിയെന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമാ ജീവിതം തുടങ്ങുന്നത്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവ സാന്നിധ്യമായ താരം ജയലളിതയുടെ ബയോപികിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട് ഷംന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിങ്ങനെ: നിരുപാധികമായ സ്നേഹവും, അഭിനന്ദനങ്ങളും ഒരുപിടി നല്ല ഓർമകളും സമ്മാനിച്ച യാത്രയായിരുന്നു കഴിഞ്ഞ പതിനാറ് വർഷത്തേത്. കുറേ നല്ല മനുഷ്യരെ ഈ യാത്രയിൽ കണ്ടെത്തി. വിജയം, പണം, വെറുപ്പ് […]
ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവം നിർണ്ണായക വഴിത്തിരിവിലേക്ക്. ഷംനയുടെ വീട്ടില്‍ സിനിമ നിര്‍മ്മാതാവെന്ന പേരില്‍ എത്തിയത് പന്തലു പണിക്കാരനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന് രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയത്. ജൂണ്‍ 20 നാണ് ഷംനയുടെ വീട്ടില്‍ നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തി രാജു എത്തിയത്. സിനിമ നിര്‍മ്മാതാവ് ജോണി എന്നായിരുന്നു ഷംനയുടെ ഉമ്മയോട് സ്വയം പരിചയപ്പെടുത്തിയത്. ഷംന വിളിച്ചിട്ടാണ് വീട്ടിലെത്തിയതെന്നും അറിയിച്ചു. ഷംനയുടെ സന്ദേശ പ്രകാരം എത്തിയതാണെന്നാണ് ഇയാള്‍ വീട്ടുകാരോടു പറഞ്ഞത്. […]
നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച മൂന്ന് പ്രതികളേയും പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പാലക്കാട് പെണ്‍കുട്ടികളെ മുറിയില്‍ തടഞ്ഞുവച്ച് കേസിലാണ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച ജാമ്യം ലഭിച്ച പ്രതികളായ ഹാരീസ്, അബൂബക്കര്‍, ശരത്ത് എന്നിവരാണ് വീണ്ടും പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും. അതേസമയം, ഷംന കാസിം കേസില്‍ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഷംനയെ വിവാഹം ആലോചിക്കാനെന്ന വ്യാജേന കെണിയിലകപ്പെടുത്തി തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. ജൂണ്‍ 24ന് ഷംനയുടെ […]
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മൂന്നു പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികളായ അബൂബക്കര്‍, ഹാരിസ്, ശരത് എന്നിവര്‍ക്കാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. നടിയുടെ വീട്ടില്‍ വിവാഹാലോചനയുമായി പോയതാണ് അബൂബക്കറും കൈപ്പമംഗലം സ്വദേശി ശരത്തും. ഒന്നാം പ്രതിയുടെ സഹോദരനാണ് ഹാരിസ്. ഒരു ലക്ഷം രൂപയ്ക്കുള്ള രണ്ട് ആള് ജാമ്യം, തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, പാസ്പോര്‍ട്ട് ഹാജരാക്കണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. ഇതിനിടെ, നടി ഷംന […]