മുംബൈ: പാലാ സീറ്റിനെച്ചൊല്ലി എല്‍ഡിഎഫ് മുന്നണിയുമായുള്ള എന്‍സിപി തര്‍ക്കങ്ങള്‍ തുടരവെ, പ്രശ്ന പരിഹാരത്തിന് ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക് വരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തുമെന്നാണ് വിവരം. പ്രഫുല്‍ പട്ടേലും പവാറിനൊപ്പം കേരളത്തിലെത്തും. എന്‍സിപി തര്‍ക്കം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നതിലേക്ക് വരെ എത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെത്തി വിഷയത്തില്‍ ഇടപെടുന്നത്. ടിപി പീതാംബരന് മാസ്റ്ററും മാണി സി കാപ്പനും മുംബൈയില്‍ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിനിടെയാണ് പവാറും പട്ടേലും കേരളത്തിലേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. സംസ്ഥാന […]
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായുള്ള ഇടവേളകളില്ലാത്ത പോരാട്ടത്തിനിടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി നിര്‍ണായക ചര്‍ച്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ബംഗാളില്‍ സമീപകാലത്തുണ്ടായ അതിനിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികാരുടെ ചര്‍ച്ച. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രം ബംഗാളിനെ ഉന്നംവെച്ച് നടത്തുന്ന നീക്കങ്ങളെക്കുറിച്ച് മമത പവാറുമായി […]
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷ കേക്കിന് വേണ്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മുംബൈയിലെ ബീഡ് എന്ന സ്ഥലത്ത് മഹാരാഷ്ട്ര കാബിനെറ്റ് മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് സംഭവം. ശരത് പവാറിന് ആശംസകള്‍ നേര്‍ന്ന് കേക്ക് മുറിച്ചപ്പോഴേക്കും സാമൂഹിക അകലം പോലുമില്ലാതെ എന്‍സിപി പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു. ഭീമന് കേക്കിന്റെ കഷ്ണം ലഭിക്കാന്‍ വേണ്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തമ്മലടി കനത്തതോടെ, ഒപ്പം കസേയേറും നടന്നു. ഇതിനിടെ ചിലര്‍ സ്റ്റേജില്‍ നിന്നും താഴേക്ക് […]
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് പ്രധാനമന്ത്രിയാകാനുള്ള അവസരം രണ്ടു തവണ വന്നിരുന്നെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍. കോണ്‍ഗ്രസിലെ പവാര്‍ വിമര്‍ശകരാണ് രണ്ട് അവസരങ്ങളും തട്ടിത്തെറിപ്പിച്ചതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ശരദ് പവാറിന്റെ 80ാം ജന്മദിനത്തില് ശിവസേനയുടെ മുഖപത്രം സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് പ്രഫുല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘1991ലെ ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെയുണ്ടായ രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം കോണ്‍ഗ്രസ് ആകെക്കൂട്ി ഒരു ഞെട്ടലിലായിരുന്നു. ആ അവസ്ഥയെ മറികടക്കാന്‍ പവാറിനെ പ്രധാനമന്ത്രിയാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. […]
മുംബൈ: താന്‍ യുപിഎ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിപി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍. സോണിയ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിയുന്നതോടെ അമരത്തേക്ക് ശരദ് പവാര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളാണ് പവാര്‍ തന്നെ തള്ളിയത്. ‘യുപിഎയെ ഞാന്‍ നയിക്കും എന്ന വാര്‍ത്തകള്‍ തെറ്റാണ്. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്’, പവാര്‍ പറഞ്ഞു. പവാര്‍ മുന്നണി അധ്യക്ഷനാകുന്നതിനെ പിന്തുണച്ച് ശിവസേന നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് പവാറിന്റെ പ്രതികരണം. പവാര്‍ യുപിഎ തലപ്പത്തേക്ക് എത്തുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നായിരുന്നു […]
ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷനും മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അധികായകനുമായ ശരദ് പവാര്‍ യുപിഎ അധ്യക്ഷനായേക്കുമെന്ന് സൂചനകള്‍. സോണിയ ഗാന്ധി വിരമിക്കലിന്റെ ഒരുക്കങ്ങള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തല്‍സ്ഥാനത്തേക്ക് പവാര്‍ എത്തുമെന്ന സൂചനകളുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്നണിയുടെ പരമാധികാരത്തില്‍ തുടരുന്നതിനോട് സോണിയ ഗാന്ധി വിമുഖത പ്രകടിപ്പിച്ചിരുന്നെന്നും പകരക്കാരനെ കണ്ടെത്താനുള്ള ശ്രമിത്തിലായിരുന്നു സോണിയ എന്നുമാണ് സോണിയയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. യുപിഎ അധ്യക്ഷനാവാന്‍ തീര്‍ത്തും യോഗ്യനായ വ്യക്തിയാണ് പവാര്‍ എന്ന അഭിപ്രായവുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ […]
ന്യൂഡല്‍ഹി: കേന്ദ്ര കൃഷിമന്ത്രിയായിരുന്നപ്പോള്‍ താന്‍ എഴുതിയതായി ബിജെപി പ്രചരിപ്പിക്കുന്ന കത്തില്‍ വിശദീകരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ഡല്‍ഹി, രാജസ്ഥാന് മുഖ്യമന്ത്രിമാര്‍ക്ക് പവാര്‍ എഴുതിയ കത്ത് എന്ന പേരിലാണ് ബിജെപി കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രചരിപ്പിച്ചത്. കത്ത് താന്‍ എഴുതിയതാണെന്നും എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യത്യാസമുണ്ടെന്നുമാണ് ശരദ് പവാര്‍ വ്യക്തമാക്കിയത്. അന്ന് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനും മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനും പവാര്‍ എഴുതിയ കത്താണിത്. എപിഎംസി നിയമങ്ങളെക്കുറിച്ചാണ് […]
മുംബൈ: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശരദ് പവാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു അച്ഛന്റെ ഉപദേശം പോലെയെന്ന് എന്‍സിപി. രാഹുലിന്റെ നേതൃത്വത്തിന് സ്ഥിരതയില്ലെന്നായിരുന്നു പവാര്‍ പറഞ്ഞത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ കനത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ശരദ് പവാര്‍ പറയുന്നത് അച്ഛന്റെ ഉപദേശം പോലെ എടുത്താല്‍ മതിയെന്നാണ് എന്‍സിപി വക്താവ് മഹേഷ് തപസെ പറയുന്നത്. ‘ആ അഭിമുഖത്തില്‍ വെച്ച് ശരദ് പവാര്‍ പറഞ്ഞത് എന്താണോ അതിനെ മുതിര്‍ന്ന ഒരാള്‍ നല്കുന്ന അച്ഛന്റേതുപോലെയുള്ള ഉപ ദേശമായി പരിഗണിച്ചാല്‍ മതി. മഹാവികാസ് […]
മുംബൈ: രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പരാമര്‍ശത്തിന് പിന്നാലെ സ്വരം കടുപ്പിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മഹാസഖ്യത്തിലെ ഘടകകക്ഷികളായ ശിവസേനയോടും എന്‍സിപിയോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായ യഷോമതി ഠാക്കൂറാണ് ഘടകകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘മഹാവികാസ് അഘാഡിയിലെ ഘടകകക്ഷികളോട് എനിക്ക് അപേക്ഷിക്കാനുള്ളത് ഒരു കാര്യമാണ്. സര്‍ക്കാരിനെ സ്ഥിരതയോടെ നിര്‍ത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക. സഖ്യത്തിന്റെ അടിസ്ഥാന […]