മുംബൈ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പ്രകീര്‍ത്തിച്ച് പാര്‍ട്ടി മുഖപത്രമായ സാമ്ന. ബിജെപിക്ക് രാഹുല്‍ ഗാന്ധിയെ ഭയമാണെന്നും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന യോദ്ധാവാണ് രാഹുലെന്നും സാമ്നയുടെ എഡിറ്റോറിയലില്‍ ശിവസേന അഭിപ്രായപ്പെട്ടു. ‘ഡല്‍ഹിയില്‍ അധികാരക്കസേരകളില്‍ ഇരിക്കുന്നവര്‍ക്ക് രാഹുല്‍ ഗാന്ധിയെ ഭയമാണ്. അല്ലാത്തപക്ഷം, ഗാന്ധി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ പ്രചാരണങ്ങള്‍ നടക്കുമായിരുന്നില്ല. തനിക്കെതിരെ ഒരാളെങ്കിലും ഉയര്‍ന്നുവരുന്നത് ഏകാധിപതികളെ ഭയപ്പെടുത്തും. ഈ യോദ്ധാവ് സത്യസന്ധന് കൂടിയാണെങ്കില്‍ ആ ഭയം നൂറിരട്ടിയായി […]
മുംബൈ: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സര്‍ക്കാര്‍ ഒഴിവാക്കിയത് കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നുള്ള ഭയം കൊണ്ടാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. വിസ്ത പ്രൊജക്ടിനായി 100 കോടി രൂപ ചെലവാക്കുന്നവര്‍ക്ക് കര്‍ഷകരുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് റാവത്ത് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതിനാല്‍ കര്‍ഷകരുടെ പ്രക്ഷോഭത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കില്ല’, അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ പരിഗണിക്കാതെ പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടുള്ള […]
പാരമ്പര്യവും പുരാതന സംസ്ക്കാരവും സംരക്ഷിക്കുന്നതിനായാണ് ക്ഷേത്രസംരക്ഷണ ഫണ്ട് രൂപീകരിക്കുന്നതെന്നും തങ്ങൾ ഹിന്ദുത്വ ഉപേക്ഷിച്ചിട്ടില്ല എന്ന് പ്രതിപക്ഷത്തിന് ഇതോടെ മനസ്സിലായില്ലേ എന്നും ഉദ്ധവ് ചോദിച്ചു. The post ‘ഹിന്ദുത്വ ഉപേക്ഷിച്ചിട്ടില്ല’ ; അമ്പലങ്ങളുടെ പുനരുദ്ധാരണ പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ appeared first on Reporter Live.
കർഷകസമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ഉദ്ദവ് താക്കറെയുടെയും സേനാ പ്രസിഡന്റിന്റെയും നിർദേശപ്രകാരം തങ്ങൾ തെരുവിലിറങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പ്രസ്താവിച്ചു. The post ‘ഞങ്ങൾ എത്തുക വൻസംഘങ്ങൾ ആയി, സമരത്തിന് തീർപ്പുണ്ടായിട്ടേ മടങ്ങൂ..ഇത് ഞങ്ങളുടെ അജണ്ട’,ശിവസേന മന്ത്രി appeared first on Reporter Live.
മുംബൈ: രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പരാമര്‍ശത്തിന് പിന്നാലെ സ്വരം കടുപ്പിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മഹാസഖ്യത്തിലെ ഘടകകക്ഷികളായ ശിവസേനയോടും എന്‍സിപിയോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായ യഷോമതി ഠാക്കൂറാണ് ഘടകകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘മഹാവികാസ് അഘാഡിയിലെ ഘടകകക്ഷികളോട് എനിക്ക് അപേക്ഷിക്കാനുള്ളത് ഒരു കാര്യമാണ്. സര്‍ക്കാരിനെ സ്ഥിരതയോടെ നിര്‍ത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക. സഖ്യത്തിന്റെ അടിസ്ഥാന […]
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കവെ പ്രധാന എതിരാളിയും പഴയ സഖ്യകക്ഷിയുമായ ബിജെപിക്ക് കടുത്ത ഭാഷയില്‍ താക്കീതുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വെല്ലുവിളികളില്‍നിന്നും കൂടുതല്‍ ശക്തിയാര്ജിച്ചുകൊണ്ടിരിക്കുകയാണെന്നും തിരിച്ചടിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും താക്കറെ ബിജെപിക്ക് മുന്നറിയിപ്പ് നല്കി. മഹാരാഷ്ട്രയില്‍ കേന്ദ്രഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് തുറന്നടിച്ച താക്കറെ, ഏജന്‍സികളെ അന്വേഷണത്തെ താന്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ‘ഞാന്‍ നിശബ്ദനും ശാന്തനുമാണിപ്പോള്. അതിനര്‍ത്ഥം എനിക്ക് ശേഷിയില്ലന്നല്ല. നിങ്ങളിപ്പോള്‍ എന്റെ കുടുംബത്തെയും ഉപദ്രവിച്ചു തുടങ്ങി. എന്റെ കുട്ടികളെ ഉന്നംവെച്ചു. കുടുംബത്തെയും […]
ബീഹാറില്‍ മഹാസഖ്യത്തിന് നേരിടുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേന. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവാകുമായിരുന്നു ബീഹാറിന്റെ മുഖ്യമന്ത്രിയെന്ന് ശിവസേന പറഞ്ഞു. ടൈംസ് നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ സംസാരിച്ച ശിവസേനയുടെ പ്രതിനിധിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത്. അതിനിടെ, ബീഹാറില്‍ ആദ്യ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ദര്‍ഭംഗ റൂറല്‍ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ ലളിത് യാദവാണ് വിജയിച്ചത്. എന്‍ഡിഎയാണ് ഇപ്പോള്‍ മുന്നില്‍. 129 സീറ്റുകളിലാണ് മുന്നണി മുന്നിലെത്തിയത്. ബിജെപി 73 സീറ്റുകളിലും ജെഡിയു […]
ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കറിനെ പാര്‍ട്ടിയിലെത്തിച്ച് ശിവസേന. മഹാരാഷ്ട്ര നിയമസഭയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന എംഎല്‍സിയായിട്ടാണ് ഊര്‍മ്മിളയുടെ രംഗപ്രവേശം. ശിവസേനയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ഊര്‍മ്മിള ശക്തമായ നിലപാടെടുത്തിരുന്നു. ശിവസേനയുടെ പ്രതിനിധിയായി ഊര്‍മ്മിള എത്തുമെന്ന കാര്യം പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മ്മിളയുമായി സംസാരിച്ചെന്നും റാവത്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍നിന്നും രാജി വെച്ചത്. ഇതിന് ശേഷമാണ് ശിവസേന നടിയെ സമീപിച്ചത്. സേനയുടെ […]
ബിജെപി സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ രൂക്ഷവിമര്‍ശനമുന്നയിക്കുന്ന വാര്‍ത്തയുടെ ലിങ്കുകൂടി പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു ഭൂഷന്റെ പ്രതികരണം. The post ഒരിക്കലും ശിവസേനയുടെ ഫാന്‍ ആയിരുന്നില്ല, പക്ഷേ ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ ഓഫീസ് ഹൃദയത്തെത്തൊടുന്നു: പ്രശാന്ത് ഭൂഷണ് appeared first on Reporter Live.
മുന്‍ ബിജെപി നേതാവും എംഎല്‍എയുമായ ഗീതാ ജെയ്ന്‍ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇവരെ ശിവസേനയിലേക്ക് സ്വാഗതം ചെയ്തു. ഈ അടുത്ത കാലം വരെ ബിജെപിയുടെ നേതാവായിരുന്ന ഗീതാ ജെയ്ന്‍ ശിവസേനയിലേക്ക് ഔദ്യോഗികമായി എത്തിയെന്ന് മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മേത്തക്കെതിരെ മത്സരിച്ച ഗീത വന്‍ വിജയം നേടിയിരുന്നു. നരേന്ദ്ര മേത്തയുമായുളള വിഭാഗീയതയെ തുടര്‍ന്നാണ് ബിജെപിയില്‍ നിന്ന് ഗീതാ ജെയ്ന്‍ മാറിയതെന്നാണ് സൂചനകള്‍.പാര്‍ട്ടി തന്നെ ഉള്ക്കൊണ്ടില്ലന്നും അതിനാലാണ് […]