Posts in category: spain
പി.എസ്.ജിയിലേക്കുള്ള ആദ്യ വരവില്‍ത്തന്നെ നാക്കുപിഴയുമായി റാമോസ്; ചമ്മല്‍ മറയ്ക്കാന്‍ പാടുപെട്ട് താരം

റയല്‍ മാഡ്രിഡിന്റെയും സ്‌പെയിന്റെയും മുന്‍ നായകനും സൂപ്പര്‍ താരവുമായിരുന്ന സെര്‍ജിയോ റാമോസിനെ ഫ്രഞ്ച് ക്ലബ് പി.എസ്.ജി. ഔദ്യോഗികമായി സ്വന്തമാക്കിയത് കഴിഞ്ഞാഴ്ചയായിരുന്നു. കരാര്‍ ഒപ്പിട്ടശേഷം കഴിഞ്ഞ ദിവസമാണ് താരം പി.എസ്.ജിയുടെ ഹോം തട്ടകത്തില്‍ എത്തിയത്. എന്നാല്‍ ആദ്യ വരവില്‍ത്തന്നെ അമളി പിണഞ്ഞിരിക്കുകയാണ് താരത്തിന്. പി.എസ്.ജിയുടെ ഹോം സ്‌റ്റേഡിയമാണെന്ന് തെറ്റിദ്ധരിച്ച് റാമോസ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റാമോസ് സ്‌റ്റേഡിയത്തിലേക്ക് വരുന്നത് സോഷ്യല്‍ മീഡിയയിലൂടെ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയായിരുന്നു അമളി പിണഞ്ഞത്. പാരീസ് നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കവെ അകലെ കാണുന്ന […]

വെംബ്ലിയില്‍ ഇന്ന് തീപ്പൊരി പോരാട്ടം; സ്‌പെയിനെ തളയ്ക്കാന്‍ ഇറ്റലി

വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇന്ന് യൂറോ 2021-ന്റെ സെമി പോരാട്ടങ്ങള്‍ക്കു കിക്കോഫാകും. ആദ്യ സെമിയില്‍ സ്പാനിഷ് പോരുകളകള്‍ക്കെതിരേ അസൂറിപ്പട അണിനിരക്കും. കഴിഞ്ഞ 32 കളികളില്‍ പരാജയം അറിയാതെ വരുന്ന റോബര്‍ട്ടോ മാന്‍സിനിയുടെ ഇറ്റലിയെ ലൂയിസ് എന്റ്‌റിക്വെയുടെ സ്‌പെയിന്‍ എങ്ങനെ പിടിച്ചുകെട്ടുമെന്നാണ് അറിയാനുള്ളത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ 2-1 എന്ന സ്‌കോറില്‍ കീഴടക്കിയാണ് ഇറ്റലി സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. അതേസമയം അവസാന മിനിറ്റു വരെ പൊരുതിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് സ്‌പെയിന്റെ വരവ്. […]

ഇറ്റലിയോളം മികച്ചതല്ല സ്‌പെയിന്‍; യൂറോ കപ്പ് സെമി സാധ്യത പ്രവചിച്ച് മൗറീഞ്ഞോ

യൂറോ കപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ ആരാധകര്‍ കാത്തിരിക്കുന്നത് ഇറ്റലി-സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടത്തിനാണ്. മൂന്നു തവണ ജേതാക്കളായ സ്‌പെയിനും ഈ യൂറോയില്‍ ഇതുവരെ ഏറ്റവും മികച്ച പ്രകടനവുമായി 53 വര്‍ഷത്തിനു ശേഷം കിരീടം സ്വപ്‌നം കാണുന്ന ഇറ്റലിയും കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. ടൂര്‍ണമെന്റില്‍ ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ചുവരുന്ന ടീമാണ് ഇറ്റലി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെയാണ് അവര്‍ തോല്‍പിച്ചത്. അതേസമയം മറുവശത്ത് പയ്യെത്തുടങ്ങി ആളിക്കത്തുകയാണ് സ്‌പെയിന്‍. ഗ്രൂപ്പിലെ […]

വീണു ബെല്‍ജിയവും സ്വിസ് പോരാളികളും; ഇറ്റലിയും സ്‌പെയിനും യൂറോ ക്വാര്‍ട്ടറില്‍

ഇറ്റാലിയുടെ അറ്റാക്കിങ് ഫുട്‌ബോളിന് മുന്നില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയവും സ്പാനിഷ് അച്ചടക്കത്തിനു കീഴില്‍ അട്ടിമറി വീരന്മാരയ സ്വിറ്റ്‌സര്‍ലന്‍ഡും വീണു. യൂറോ കപ്പില്‍ ഇന്നലെ രാത്രി നടന്ന ആവേശപോരാട്ടങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീഴ്ത്തിയപ്പോള്‍ നിശ്ചിത സമയത്ത് ഒന്നിനെതിലരേ രണ്ടു ഗോ്‌ളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിനെതിരേ ഇറ്റാലിയന്‍ ജയം. ഗോള്‍കീപ്പര്‍ യാന്‍ സൊമ്മറിന്റെ തകര്‍പ്പന്‍ സേവുകള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനെ രക്ഷിക്കാനായില്ല. നിശ്ചിത സമയത്തും അധികസമയത്തുമായി നാല് ഉറച്ച ഗോളവസരങ്ങളും ഷൂട്ടൗട്ടില്‍ ഒരു പെനാല്‍റ്റില്‍ കിക്കും രക്ഷപെടുത്തിയെങ്കിലും സ്പാനിഷ് പടയെ […]

സ്പാനിഷ് വസന്തം സ്വിസ് വീര്യത്തിനെതിരേ; അസൂറിപ്പടയ്ക്ക് എതിരാളികള്‍ ബെല്‍ജിയം, യൂറോ കപ്പില്‍ ഇനി ‘എട്ടിന്റെ കളി’

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്നു മുതല്‍ എട്ടിന്റെ കളി തുടങ്ങുകയാണ്. യൂറോപ്പിന്റെ രാജാക്കന്മാര്‍ക്കായുള്ള കിരീടത്തിനു വേണ്ടി ശേഷിക്കുന്ന എട്ടു ടീമുകളുടെ കളി…. അതില്‍ ഇന്നാദ്യം നടക്കുന്നത് സ്പാനിഷ് പടയും സ്വിസ് പോരാളികളും തമ്മിലുള്ള അങ്കം. അതു കഴിഞ്ഞാല്‍ രാത്രി ലോക ഒന്നാം നമ്പര്‍ ടീമും ഈ യൂറോയിലെ ഏറ്റവും മികച്ച ടീമും തമ്മില്‍… ബെല്‍ജിയവും ഇറ്റലിയും തമ്മില്‍. 24 ടീമുകളുമായി മൂന്നാഴ്ച മുനമ്പ് ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇനി കേവലം എട്ടു ടീമുകളും ഏഴു മത്സരങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. […]

യൂറോ ക്വാര്‍ട്ടര്‍ ലൈനപ്പായി;, അവസാന എട്ടില്‍ നാലും അപ്രതീക്ഷിത അതിഥികള്‍

യൂറോ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പ് തെളിയുമ്പോള്‍ ശേഷിക്കുന്ന എട്ടുപേരില്‍ നാലും അപ്രതീക്ഷിത അതിഥികള്‍. ഇംഗ്ലണ്ട്, ബെല്‍ജിയം, സ്‌പെയിന്‍, ഇറ്റലി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഡെന്‍മാര്‍ക്കിനെ മാത്രം കരുതാം. ഒരു തവണ യുറോ കിരീടത്തില്‍ ചുംബിച്ചവരാണവര്‍… അതാണ് യോഗ്യതയെങ്കില്‍ ലോക ഒന്നാം നമ്പര്‍ ടീമായിട്ടുകൂടി ബെല്‍ജിയത്തിന് ആ ഭാഗ്യം ഉണ്ടായിട്ടില്ല എന്നുമോര്‍ക്കണം… അപ്രതീക്ഷിത നീക്കങ്ങളുടെയും ത്രില്ലറുകളുടെയും അട്ടിമറികളുടെയും എല്ലാം ഒരു മഹോത്സവമായിരുന്നു ഇത്തവണരെത്ത യൂറോ കപ്പ് എന്നു പറയേണ്ടിരിക്കുന്നു. കോവിഡ് മഹാമാരിക്കിടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതിലും വലിയ […]

സ്പാനിഷ് അങ്കത്തിനു മുമ്പേ ക്രൊയേഷ്യയ്ക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിന് കോവിഡ്, ടീം ഒന്നടങ്കം ആശങ്കയില്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ നാളെ രാത്രി 9:30ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെ നേരിടാനൊരുങ്ങുന്ന ക്രൊയേഷ്യയ്ക്ക് മത്സരത്തിനു മുമ്പേ വന്‍ തിരിച്ചടി. ടൂര്‍ണമെന്റില്‍ ടീമിന്റെ നോക്കൗട്ട് പ്രവേശനത്തിന് ചുക്കാന്‍ പിടിച്ച സൂപ്പര്‍ താരത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. സ്‌ട്രൈക്കര്‍ ഇവാന്‍ പെരിസിച്ചിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ താരത്തെ ഐസൊലേഷനിലേക്കു മാറ്റി. ക്രൊയേഷ്യയ്ക്കായി ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്ത താരമാണ് പെരിസിച്ച്. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീം മൊത്തം […]

ബോള്‍ കൈവശം വച്ചു, ഗോളടിക്കാന്‍ മറന്നു; പോളണ്ടിനെതിരെ സ്‌പെയിനിന്റെ അടിതെറ്റിച്ച് സമനില

യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ സ്‌പെയിനിന് വീണ്ടും സമനില. നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോടാണ് സ്‌പെയിന്‍ സമനില വഴങ്ങിയത്. ആദ്യകളിയുടെ ആവര്‍ത്തന സ്വഭാവമാണ് സ്‌പെയിന്‍ പോളണ്ടിനെതിരെയും കാഴ്ചവച്ചത്. ഇതോടെ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബോള്‍ കൈവശം വച്ച് കളിച്ച സ്‌പെയിന്‍ പക്ഷേ ഗോളടിക്കാന്‍ മറന്നതോടെ സ്പാനിഷ് ടീമിന്റെ നോക്കൗട്ട് സാധ്യതകളും അനിശ്ചിതത്വത്തിലായി. പതിഞ്ഞ താളത്തില്‍ പതിവ് കളി പുറത്തെടുത്ത സ്‌പെയില്‍ 77 ശതമാനം ബോള്‍ പൊസിഷന്‍ കാത്തുവച്ചു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാതെ മുന്നേറ്റം […]

മൊറാട്ടയെ മാറ്റൂ, മൊറേനോയെ വിളിക്കൂ; സ്‌പെയിനില്‍ വീണ്ടും ‘നമ്പര്‍ 9’ വിവാദം

സ്വീഡിഷ് പ്രതിരോധം പൊളിക്കാനാകാതെ യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ മുടന്തിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ‘നമ്പര്‍ 9’ ചര്‍ച്ചയാകുന്നു. സ്പാനിഷ് ടീമിന്റെ മുഖ്യ സ്‌ട്രൈക്കറും ഒമ്പതാം നമ്പര്‍ താരവുമായി ആല്‍വാരോ മൊറാട്ടയാണ് ചര്‍ച്ചകളിലെ വില്ലന്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളവസരങ്ങള്‍ തുലച്ചു സ്പാനിഷ് ജയത്തിന് മൊറാട്ട തുരങ്കംവച്ചതോടെ ‘മൊറാട്ടയെ മാറ്റൂ, മൊറേനോയെ വിളിക്കൂ’ എന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ മുറവിളി ഉയര്‍ന്നുകഴിഞ്ഞു. യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചതു മുതല്‍ ഈ ആവശ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. എന്നാല്‍ അതു […]

‘സ്പാനിഷ് അര്‍മദ’ തകര്‍ക്കാന്‍ സ്വീഡന്‍; ഗോള്‍ വേട്ടയ്ക്ക് പോളണ്ടും ലെവന്‍ഡോവ്‌സ്‌കിയും ഇന്നിറങ്ങും

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്നും സൂപ്പര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇന്നു രാത്രി നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ സ്വീഡനെ നേരിടും. ഇന്നത്തെ മറ്റു മത്സരങ്ങളില്‍ പോളണ്ട് സ്ലൊവേനിയുമായും ചെക്ക് റിപ്പബ്ലിക് സ്‌കോട്ട്‌ലന്‍ഡുമായും ഏറ്റുമുട്ടും. മൂന്നു തവണ യൂറോ കപ്പ് നേടിയ സ്‌പെയിന് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ നാട്ടുകാര്‍ കച്ചമുറുക്കുന്നത്. എന്നാല്‍ സ്ലാട്ടന്റെ സുവര്‍ണകാലത്ത് 2004-ല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതൊഴിച്ചാല്‍ പിന്നീട് ഒരിക്കല്‍പോലും സ്വീഡന് ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനായിട്ടില്ല. സ്പാനിഷ് ഫുട്‌ബോളിലെ പല വമ്പന്‍ […]