Posts in category: Sports News
നിഗൂഢതകളൊഴിയാത്ത ആത്മഹത്യ, ഭാര്യയുടെയും മകന്റെയും കൊലപാതകം; ഡബ്ല്യുഡബ്ല്യുഇ സ്റ്റാര്‍ ക്രിസ് ബിനോട്ടിന്റെ ജീവിതത്തിലൂടെ!

ക്രിസ്റ്റഫര്‍ മിഖായേല്‍ ബിനോട്ട്, ഡബ്ല്യൂഡബ്ല്യുഇ പ്രൊഫഷണല്‍ റസ്‌ലിംഗ് റിംഗിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാര്‍. പ്രസിദ്ധിയുടെ കൊടുമുടിയില്‍ നില്‍ക്കെ മരണത്തിന് കീടങ്ങിയ ബിനോട്ടിന്റെ ജീവിതം ഇപ്പോഴും നിഗൂഢമാണ്. 2007 ജൂണില്‍ ഭാര്യയും റസ്‌ലറുമായ നാന്‍സി ബിനോട്ടിനെയും മകന്‍ ഡാനിയല്‍ ബിനോട്ടിനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ അഭ്യൂഹങ്ങളും ചില തെളിവുകളും ബിനോട്ടിന്റെ മരണത്തെ നിഗൂഢമാക്കി മാറ്റുന്നു. 1967 മെയ് 21ന് കാനഡയിലാണ് ബിനോട്ട് ജനിക്കുന്നത്. പ്രൊഫഷണല്‍ ഗുസ്തിയിലേക്ക് വലിയ താല്‍പ്പര്യം കാണിച്ചിരുന്ന ബിനോട്ട് ചെറിയ […]

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്റെ ക്യാപ്റ്റന്‍; ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളി

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് സഞ്ജു. 26-ാം വയസില്‍ നായകസ്ഥാനം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപ്റ്റന്‍ സ്ഥാനം ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു. “ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമിനെ നയിക്കാനാവുന്നതില്‍ അഭിമാനമുണ്ട്. രാഹുല്‍ ദ്രാവിഡ് അടക്കമുള്ള മുന്‍ഗാമികളെ മാതൃകയാക്കും.“ സഞ്ജു സാംസണ്‍ നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് നിയമനം. സംഗക്കാരയാണ് ടീം ഡയറക്ടര്‍. ഒരു പുതിയ അധ്യായം […]

ഓസീസിന് ആശ്വസിക്കാന്‍ സമയമായിട്ടില്ല; ബുംമ്രയില്ലെങ്കില്‍ പകരം യോര്‍ക്കറുകളുടെ നടരാജനെത്തും

ഐപിഎല്ലിനിടെ ഇയാന്‍ ചാപ്പലിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിച്ച പ്രകടനം, യോര്‍ക്കറുകളില്‍ അളന്നു മുറിച്ച കൃത്യത, ബാറ്റ്‌സ്മാനെ കബളിപ്പിക്കുന്ന അതിവേഗതയിലുള്ള സ്വിംഗറുകള്‍, ഓസീസിനെതിരായ പരമ്പരയില്‍ പരിക്കേറ്റവര്‍ക്ക് പകരക്കാരനായി ടീമിലിടം നേടി മിന്നും പ്രകടനം, തങ്കരസു നടരാജനെന്ന പ്രതിഭയെക്കുറിച്ച് ഇതില്‍ കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ലെന്ന് തോന്നുന്നു.! വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നല്‍കിയത്. വീണു കിട്ടിയ അവസരത്തില്‍ നിന്ന് കഴിവ് തെളിയിക്കാന്‍ നട്ടുവിന് കഴിഞ്ഞു. ഒരു ഏകദിനം ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ നിന്ന് […]

ചാംപ്യന്‍മാരെ മറികടന്ന് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് തലപ്പത്ത്; ഉയിര്‍ത്തെഴുന്നേല്‍പ് 2012-13 സീസണിന് ശേഷമാദ്യം

2012-13 സീസണിലെ കിരീട നേട്ടത്തിന് ശേഷം ഇതാദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ മിന്നും വിജയം നേടിയതോടെയാണ് യുണൈറ്റഡിന് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്. അതേസമയം ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ തുടര്‍ച്ചയായ സമനിലയും അവസാന മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയും വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലെസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, ടോട്ടന്‍ഹാം എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചിലുള്ള മറ്റു ടീമുകള്‍. 17 കളികളില്‍ നിന്ന് 11 വിജയവും മൂന്നും വീതം തോല്‍വിയും സമനിലയുമായി യുണൈറ്റഡ് 36 […]

‘ഇന്ത്യയിലേക്ക് വാ, അത് നിങ്ങളുടെ അവസാന പരമ്പരയാകും’; ഓസീസിനെതിരായ അശ്വിന്റെ ഭീഷണി വെറുതയല്ല

ക്രിക്കറ്റില്‍ താരങ്ങള്‍ പരസ്പരം സ്ലഡ്ജ് ചെയ്യുന്നത് സര്‍വ്വ സാധാരണമായ കാര്യമാണ്. എന്നാല്‍ ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടത് പരിധി ലംഘിച്ച സ്ലഡ്ജിംഗ് വെല്ലുവിളിയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസീസ് കാണികള്‍ വംശീയ അധിക്ഷേപം കൂടി നടത്തിയതോടെ മാനസിക സമ്മര്‍ദ്ദങ്ങളുടെ മത്സരമായി മൂന്നാം ടെസ്റ്റ് വഴിമാറുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി വന്‍മതില്‍ തീര്‍ത്ത അശ്വിനെ ഓസീസ് നായകന്‍ ടിം പെയ്ന്‍ സ്ലഡ്ജ് ചെയ്ത രീതിയായിരുന്നു ഏറ്റവും വിവാദമായത്. കളത്തിലിറങ്ങിയത് മുതല്‍ അശ്വിനെ പ്രകോപിതനാക്കാനുള്ള ശ്രമങ്ങള്‍ പെയ്ന്‍ […]

‘ഒരു പുതുമുഖത്തെ പോലെ ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നു’; 2023 ലോകകപ്പില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

2023 ലോകകപ്പില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കേരള ടീമില്‍ മികച്ച രീതിയില്‍ കളിക്കാനാകും എന്നും ശ്രീശാന്ത് പറഞ്ഞു. 7 വര്‍ഷത്തെ വിലക്കിന് ശേഷം കേരള താരങ്ങള്‍ക്കൊപ്പം ആലപ്പുഴയില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശ്രീശാന്ത്. സയ്യിദ് മുഷ്താക്കലി ട്രോഫിയിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ച് വരവാണ് താരം ലക്ഷ്യം വെക്കുന്നത്. 7 വര്‍ഷങ്ങള്‍ക്ക് ശേഷം കളി കളിക്കളത്തിലേയ്ക്ക് മടങ്ങി എത്തിയതില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്കുണ്ടായിരുന്ന സമയത്തും കഠിന പരിശീലനത്തിലായിരുന്നതിനാല്‍ ഫിറ്റ്‌നസ് പൂര്‍ണമായി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച യുവനിരയ്‌ക്കൊപ്പം […]

ഓസ്‌ട്രേലിയയില്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് മൈക്കല്‍ വോണ്‍; ജയത്തിന് ശെഷം ട്രോളി ഇന്ത്യന്‍ ആരാധകര്‍

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണാണ് ട്വിറ്ററിലെ ട്രോളന്മാരുടെ ഇപ്പോഴത്തെ ഇര. കാര്യം വേറൊന്നുമല്ല. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പ് വോണ്‍ ഒരു പ്രവചനം നടത്തി. ഓസ്‌ട്രേലിയയില്‍ ഇന്ത്യ 4-0ന് തകര്‍ന്നടിയും എന്നായിരുന്നു വോണിന്റെ പക്ഷം. ആദ്യ തോല്‍വിക്ക് ശേഷം ഇന്ത്യയെ വീണ്ടും കളിയാക്കി വോണ്‍ രംഗത്ത് എത്തിയിരുന്നു. ബോക്‌സിംഗ് ഡെ ടെസ്റ്റിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ആരധകര്‍ വോണിനെ നല്ല രീതിയില്‍ തന്നെ പെരുമാറുകയാണ് സമൂഹ മാധ്യമത്തിലൂടെ. മറ്റ് ചില മുന്‍ താരങ്ങളുടെ പ്രവചനങ്ങള്‍ […]

പതറിയില്ല, ഗില്ലും സിറാജും കസറി; ഇരുവരേയും പുകഴ്ത്തി നായകന്‍ രഹാനെ

സീനിയര്‍ താരങ്ങള്‍ പരുക്കിന്റെ പിടിയില്‍, കൂടെ ടീമിന്റെ നട്ടെല്ലായ വിരാട് കോഹ്ലിയില്ല, അഡ്‌ലെയ്ഡില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് സ്‌കോറിലേക്ക് ഒതുങ്ങിയ നാണക്കേട്. ഈ പശ്ചാത്തലത്തിലാണ് യുവതാരങ്ങളായ ഷുബ്മാന്‍ ഗില്ലും, മൊഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കുന്നത്. ഓസ്‌ട്രേലിയയിലെ അപരിചിതമായ സാഹചര്യം സമ്മര്‍ദ്ദം ഒന്നു കൂടി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇതൊന്നും സിറാജിനേയും ഗില്ലിനേയും ബാധിച്ചില്ല എന്ന് തന്നെ വിലയിരുത്താം. ഇത് ‘ചെണ്ട’ സിറാജല്ല ആദ്യ ഇന്നിംഗ്‌സിന്റെ രണ്ടാം സെഷനിലായിരുന്നു സിറാജ് തന്റെ ആദ്യ ഓവര്‍ എറിയുന്നത്. തുടക്കത്തില്‍ സിറാജിന് തിരിച്ചടി […]

ഇത് ഉയര്‍ത്തെഴുന്നേല്‍പ്പ്; മെല്‍ബണില്‍ ഓസീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ

അഡ്‌ലെയ്ഡില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ മെല്‍ബണില്‍ ഉയര്‍ത്തെഴുനേറ്റു. ഓസ്‌ട്രേലിയ ഇയര്‍ത്തിയ 70 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ 200 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനേയും, പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജരായേയും നഷ്ടപ്പെട്ടു. എന്നാല്‍ യുവതാരം ഷുബ്മാന്‍ ഗില്ലും, നായകന്‍ അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. ഇരുവരുടേയും ബാറ്റില്‍ നിന്ന് അനായാസമാണ് ബൗണ്ടറികള്‍ പിറന്നത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടുകയും രണ്ടാം ഇന്നിംഗ്‌സില്‍ […]

ക്രിക്കറ്റില്‍ കോഹ്ലി തന്നെ കിംഗ്, പതിറ്റാണ്ടിന്റെ താരം; ടെസ്റ്റില്‍ സ്മിത്ത്, ട്വന്റി-20യില്‍ റഷീദ്

പോയപതിറ്റാണ്ടിലെ ഐസിസിയുടെ മികച്ച ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തെരഞ്ഞടുക്കപ്പെട്ടു. 66 സെഞ്ച്വറികളുടേയും 94 അര്‍ദ്ധസെഞ്ച്വറികളുടേയും അകമ്പടിയോടെ കോഹ്ലി നേടിയത് 20,396 റണ്‍സാണ്. മികച്ച ഏകദിന താരവും ഇന്ത്യന്‍ നായകന്‍ തന്നെ. 61.83 ശരാശരിയില്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പതിനായിരത്തില്‍ അധികം റണ്‍സാണ് പിറന്നത്. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം. 7040 റണ്‍സാണ് സ്മിത്ത് ഓസ്‌ട്രേലിയക്കായി നേടിയത്. 26 സെഞ്ച്വറിയും 28 അര്‍ദ്ധ സെഞ്ച്വറിയും കുറിച്ചു. മികച്ച ട്വന്റി-20 […]