Posts in category: Sports
ലോകത്തിന്റെ വേ​ഗറാണിയായി എലെയ്ൻ തോമസ്; ഒളിമ്പിക് റെക്കോർഡ്

ടോക്യോ ഒളിമ്പിക്സ് നൂറ് മീറ്ററിൽ ഒളിമ്പിക് റെക്കോർഡോടു കൂടി സ്വർണ്ണമണിഞ്ഞ് ജമൈക്കയുടെ എലെയ്ൻ തോമസ്. 10.61 സമയത്താണ് എലെയ്ൻ ഓടിയെത്തിയത്. വാശിയേറിയ മത്സരത്തിൽ വെള്ളിയും വെങ്കലും നേടിയതും ജമൈക്കൻ താരങ്ങൾ തന്നെയാണ്. 10.74 സെക്കൻഡിൽ ഓടിയെത്തിയ ഷെല്ലി ആൻ ആൻഫ്രോസർ വെള്ളി നേടിയപ്പോൾ ഷെറിൻ ജാക്സൺ വെങ്കലം സ്വന്തമാക്കി. 10.76 ആണ് ഷെറിൻ ജാക്സണിന്റെ സമയം. 33 വർഷം പഴക്കമുള്ള ഒളിമ്പിക് റെക്കോർ‍ഡാണ് എലെയ്ൻ തിരുത്തിക്കുറിച്ചത്. 2016 റിയോ ഒളിമ്പിക്സിൽ 100,200 മീറ്ററുകളിൽ എലെയ്ൻ സ്വർണ്ണ നേട്ടത്തിലെത്തിയിരുന്നു. […]

ഇംഗ്ലണ്ടില്‍ ഇന്ത്യ ബുദ്ധിമുട്ടും, അതു തീര്‍ച്ച; രണ്ട് ഇംഗ്ലീഷ് താരങ്ങളും ഡ്യൂക്ക് ബോളും ഇന്ത്യക്ക് പണി തരുമെന്ന് പാക് മുന്‍ പേസര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍ മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് രണ്ട് ഇംഗ്ലീഷ് പേസര്‍മാരും മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തും ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും അക്തര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് പേസര്‍മാരായ ജയിംസ് അന്‍ഡേഴ്‌സണും സ്റ്റിയുവര്‍ട്ട് ബ്രോഡും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് അക്തറിന്റെ അഭിപ്രായം. മികച്ച പേസും ബൗണ്‍സും ഒപ്പം മികച്ച ലെങ്തും സൂക്ഷിക്കുന്ന ഈ രണ്ടു താരങ്ങളുടെ ലെങ്തിലാകും […]

പ്രതിരോധം കാക്കാന്‍ ബോസ്‌നിയന്‍ താരത്തെ എത്തിച്ച് ബ്ലാസ്‌റ്റേഴ്‌സ്; ഇന്ത്യയിലെ വലിയ ക്ലബിലേക്ക് വന്നതില്‍ ആഹ്‌ളാദമെന്നു താരം

പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി ടീം ശക്തിപ്പെടുത്തുന്ന നടപടികളുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്നോട്ട്. സന്ദേശ് ജിങ്കന്‍ എന്ന അതികായന്‍ ക്ലബ് വിട്ട് പോയതിനു ശേഷം വിള്ളല്‍ വീണ പ്രതിരോധക്കോട്ട നികത്താന്‍ ബോസ്‌നിയന്‍ താരത്തെ ടീമിലെത്തിച്ചതാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ ഏറ്റവും പുതിയ നീക്കങ്ങളിലൊന്ന്. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സിയുടെ താരമായിരുന്ന ബോസ്‌നിയ ഹെര്‍സഗോവിനയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ എനെസ് സിപോവിച്ചിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സിയില്‍ ചേരുന്നതിന് മുമ്പ്, ഖത്തറിലെ ഉമ്മു […]

ക്രിക്കറ്റ് ഗ്രൗണ്ടില്‍ വീണ്ടും അപകടം; തലയ്ക്ക് പന്ത് ഇടിച്ച് പാക് താരം ആശുപത്രിയില്‍

ക്രിക്കറ്റ് കളത്തില്‍ ബൗണ്‍സര്‍ തലയ്‌ക്കേറ്റ് ജീവന്‍ പൊലിഞ്ഞ ഓസ്‌ട്രേലിയന്‍ യുവ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന്റെ ഓര്‍മകള്‍ ഒരു ക്രിക്കറ്റ് പ്രേമിയുടെയും മനസില്‍ നിന്നു മാഞ്ഞിട്ടുണ്ടാകില്ല. ഇപ്പോള്‍ ക്രിക്കറ്റ് കളത്തില്‍ വീണ്ടും സമാനമായ രീതിയില്‍ അപകടം നടന്നിരിക്കുകയാണ്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ പാക് താരം അസം ഖാന്റെ തലയിലാണ് ബൗണ്‍സര്‍ ഏറ്റത്. ഹെല്‍മറ്റ് ശരിയായി ധരിച്ചിരുന്നതിനാല്‍ താരം അബോധാവസ്ഥയിലേക്കു വീണില്ല. എന്നാല്‍ തലയുടെ ഒരു വശത്ത് കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നും താരത്തെ […]