Posts in category: Sports
കംഗാരുവിനെ വെച്ച് അലങ്കരിച്ച കേക്ക്, മുറിക്കാന്‍ വിസമ്മതിച്ച് രഹാനെ; വൈറല്‍ വീഡിയോ കാണാം

കംഗാരുവിന്റെ രൂപം വെച്ച് അലങ്കരിച്ച കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് അജിന്‍കെ രഹാനെ. അയല്‍ക്കാരും അടുത്ത ബന്ധുക്കളും ചേര്‍ന്നൊരുക്കിയ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രിസ്‌ബേനില്‍ ചരിത്രം വിജയം സ്വന്തമാക്കി പരമ്പര നേടിയ ടീമിനെ നയിച്ചത് രഹാനെയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യമായിട്ടാണ് ചടങ്ങ് നടന്നത്. ആഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ കൊണ്ടുവെച്ച കേക്കില്‍ കംഗാരുവിന്റെ രൂപം അലങ്കാരമായി വെച്ചിരുന്നു. ആസ്‌ട്രേലിയയുടെ ദേശീയ മൃഗമാണ് കംഗാരു. കൂടാതെ കംഗാരുക്കളെന്ന് ഓസീസ് ക്രിക്കറ്റ് ടീമിനെ അഭിസംബോധന ചെയ്യാറുമുണ്ട്. രെഹാനെ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു […]

മകളെ ഒരു നോക്ക് കാണാൻ തങ്കരുസു തിരിച്ചെത്തി; ഇന്ത്യയുടെ പുതിയ ഹീറോയെ ഹർഷാരവങ്ങളോടെ വരവേറ്റ് ചിന്നപ്പംപ്പെട്ടി

ഐപിഎൽ മത്സരത്തിനിടെയാണ് തങ്കരസുവിന് കുഞ്ഞ് ജനിക്കുന്നത്. കൊവിഡ്-19 മാനദണ്ഡങ്ങളും നിയമ പ്രശ്നങ്ങളും കാരണം കുഞ്ഞിനെ കാണാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. The post മകളെ ഒരു നോക്ക് കാണാൻ തങ്കരുസു തിരിച്ചെത്തി; ഇന്ത്യയുടെ പുതിയ ഹീറോയെ ഹർഷാരവങ്ങളോടെ വരവേറ്റ് ചിന്നപ്പംപ്പെട്ടി appeared first on Reporter Live.

നായകന്റെ അസഭ്യവര്‍ഷം തുറന്നുപറഞ്ഞ ഹുഡയ്ക്ക് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി ബറോഡ

നായകന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യവര്‍ഷം നടത്തിയതായി വെളിപ്പെടുത്തിയതിന് പിന്നാലെ ഓള്‍റൗണ്ടര്‍ ദീപക് ഹുഡയ്ക്കെതിരെ നടപടി സ്വീകരിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍. ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ഈ സീസണില്‍ ബറോഡയുടെ ജഴ്‌സിയില്‍ കളിക്കാന്‍ ഹുഡയ്ക്ക് കഴിയില്ല. ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിക്കാതെ ബറോഡ ക്യാംപില്‍ നിന്ന് ഇറങ്ങിപ്പോയതാണ് ഹുഡയ്ക്ക് വിനയായത്. ടീം മാനേജര്‍, പരിശീലകന്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അതീതമായി സ്വന്തം കാര്യങ്ങള്‍ നോക്കാനാണ് ദീപക് ഹുഡ ശ്രമിച്ചതെന്ന് ബിസിഎ വക്താവ് നേരത്തെ […]

‘കുരങ്ങനെന്നു വിളിച്ചു, കളം വിട്ടോളുവെന്ന് അംമ്പയര്‍, കളിക്കാന്‍ വന്നതാണ് കളിച്ചിട്ടേ പോകുന്നുള്ളുവെന്ന് രെഹാന’; സിറാജിന്റെ വെളിപ്പെടുത്തല്‍

ഓസീസില്‍ നടന്ന വംശീയ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. സിഡ്‌നി ടെസ്റ്റിനിടെ നടന്ന സംഭവങ്ങളെക്കുറിച്ചാണ് സിറാജിന്റെ വെളിപ്പെടുത്തല്‍. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആസ്‌ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പ് പറഞ്ഞിരുന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സിറാജിനോട് പ്രത്യേകം മാപ്പ് പറയുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ‘പിതാവ് മരിച്ചിട്ട് ഒരു നോക്ക് കാണാനായില്ല’; മൈതാനത്ത് കണ്ണുനിറഞ്ഞ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സിറാജ് ”കാണികളില്‍ ചിലര്‍ എന്നെ തവിട്ടുനിറമുള്ള കുരങ്ങനെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. വംശീയ ആക്രമണം നേരിട്ടതോടെ ഞാനെന്റെ […]

ഐഎസ്എല്ലില്‍ നിര്‍ണായക പോരിനൊരുങ്ങി ഈസ്റ്റ് ബംഗാള്‍; എതിരാളികള്‍ മുംബൈ

ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ശക്തരായ മുംബൈ എഫ്‌സിയെ നേരിടും. രാത്രി 7.30നാണ് മത്സരം. നിലവില്‍ 11 കളികളില്‍ 2 സമനിലയും 8 വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി. അതേസമയം 12 മത്സരങ്ങളില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഈസ്റ്റ് ബംഗാളിന് വിജയിക്കാനായത്. 12 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇന്ന് ശക്തരായ മുംബൈയെ അട്ടിമറിച്ച് തിരികെ വരികയാവും ടീമിന്റെ ലക്ഷ്യം. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും […]

‘കൊച്ചു പയ്യനായി തുടങ്ങി, ഇന്ന് നായകന്റെ റോളില്‍’; രാജസ്ഥാന്‍ റോയല്‍സിന്റെ സ്വന്തം സഞ്ജു സാംസണ്‍

2013ലാണ് സഞ്ജു സാംസണ്‍ എന്ന കൊച്ചു പയ്യന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളത്തിലിറങ്ങുന്നത്. ആദ്യ സീസണില്‍ മെച്ചപ്പെട്ട പ്രകടനം എന്നല്ലാതെ വാര്‍ത്തയിലിടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. 206 റണ്‍സാണ് ആദ്യ സീസണിലെ 11 മത്സരങ്ങളില്‍ നിന്ന് നേടാന്‍ കഴിഞ്ഞത്. 63 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ 2014ല്‍ പ്രകടനം മെച്ചപ്പെടുത്തി. 2 അര്‍ധ സെഞ്ച്വറികളോടെ 13 മത്സരങ്ങളില്‍ നിന്ന് 339 റണ്‍സ്. From 👦🏻 to ©️. It’s been some journey, Sanju Samson. 💪 […]

‘നിങ്ങളില്ലാത്ത ഐപിഎല്ലിന് തിളക്കം കുറയും’; ലസിത് മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബുമ്ര

അടുത്ത ഐപിഎല്‍ സീസണിനുള്ള ഐപിഎല്‍ ടീമില്‍ നിന്നും പുറത്താക്കപ്പട്ടെ ശ്രീലങ്കന്‍ പേസര്‍ ബൗളര്‍ ലസിത് മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് ജസ്പ്രീത് ബുമ്ര. മുംബൈ ഇന്ത്യന്‍സിലെ സീനിയര്‍ ബൗളര്‍മാരുടെ പട്ടികയിലുള്ള താരമാണ് മലിംഗ. നിങ്ങളുടെ ടീമില്‍ കളിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. താങ്കളുടെ നിര്‍ദേശങ്ങളും വിലയിരുത്തലുകളും ലഭിക്കുകയെന്നാല്‍ വലിയ കാര്യമാണ്. കരിയറില്‍ എല്ലാവിധ ആശംസകളും മാലിക്കുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. നിങ്ങളില്ലാത്ത ഐപിഎല്ലിന് തിളക്കം കുറയുമെന്ന് തീര്‍ച്ച. ജസ്പ്രീത് ബുമ്ര It’s been an honour playing alongside you and […]

‘കോഹ്‌ലി, ധോനിയുമല്ല ഗ്യാലറി ഇളകി മറിഞ്ഞത് നീ ഇറങ്ങിയപ്പോഴാണ്’; മലയാളികളുടെ പിന്തുണയെക്കുറിച്ച് സഞ്ജു അന്ന് പറഞ്ഞത്

രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും വൈറലായി മലയാളികളുടെ സ്‌നേഹത്തെക്കുറിച്ചുള്ള സഞ്ജു സാംസണിന്റെ പ്രതികരണം. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനുമായിട്ടുള്ള അഭിമുഖത്തിലായിരുന്നു സഞ്ജു മനസുതുറന്നത്. തിരുവനന്തപുരത്ത് മഹേന്ദ്ര സിംഗ് ധോനിയും വിരാട് കോഹ്‌ലിയും ഇറങ്ങിയ സമയത്ത് മിണ്ടാതിരുന്ന കാണികള്‍ സഞ്ജുവിനെ കണ്ടപ്പോള്‍ ഇളകി മറിഞ്ഞു. ഇതിന്റെ കാരണമെന്താണ് എന്നായിരുന്നു അശ്വിന്റെ ചോദ്യം. ”എന്റെ ജീവിതത്തില്‍ ഇത്രയും വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവില്ല. എങ്ങനെ പ്രതികരിക്കണമെന്ന് ആദ്യം മനസിലായില്ല. സ്വപ്‌നലോകത്ത് എത്തിയ പോലെയായിരുന്നു. അവസാനം മതി, നിങ്ങളൊന്ന് […]

റൊണാള്‍ഡോയെ ‘മാര്‍ക്ക്’ ചെയ്യാതെ നാപോളിയുടെ കൈവിട്ട കളി; ചരിത്ര നിമിഷത്തിലേക്കുള്ള ഗോള്‍ കാണാം

അലസമായ കളിയിലൂടെ സൂപ്പര്‍ കപ്പ് കൈവിട്ട് നാപോളി. യുവന്റ്‌സിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലും കൃത്യമായി മാര്‍ക്ക് ചെയ്യുന്നതില്‍ നാപോളി പരാജയപ്പെട്ടു. മത്സരത്തില്‍ നാപോളി ഒരു പെനാല്‍റ്റിയും പാഴാക്കിയിരുന്നു. 63-ാം മിനിറ്റില്‍ യുവന്റസിന് ലഭിച്ച കോര്‍ണറില്‍ നിന്നാണ് റോണോയുടെ ഗോള്‍ പിറക്കുന്നത്. ഗോള്‍ നേട്ടത്തോടെ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാനും സൂപ്പര്‍ താരത്തിന് കഴിഞ്ഞു. Juventus are Italian Super Cup champions! Ronaldo’s 4th title with the Old Lady 🏆🏆🏆🏆 pic.twitter.com/JWBAU6yjLH […]

‘പിതാവ് മരിച്ചിട്ട് ഒരു നോക്ക് കാണാനായില്ല’; മൈതാനത്ത് കണ്ണുനിറഞ്ഞ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സിറാജ്

ഐപിഎല്ലിലേക്ക് അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ നമുക്ക് നഷ്ടപ്പെട്ടു പോയേക്കാമായിരുന്നു അപൂര്‍വ്വ പ്രതിഭയാണ് മുഹമ്മദ് സിറാജ്. പര്യടനത്തിനായി ആസ്‌ട്രേലിയയിലെത്തി ഒരാഴ്ച്ച പിന്നീടുമ്പോള്‍ സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങളും മറ്റു നിയമപ്രശ്‌നങ്ങളും കാരണം പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും താരത്തിന് കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിറാജിന് ലഭിച്ച സുവര്‍ണാവസരം കൂടിയായിയിരുന്നു ആസ്‌ട്രേലിയന്‍ പര്യടനം. രഞ്ജി ട്രോഫിയിലെയും ഐപിഎല്ലിലെയും മിന്നും പ്രകടനത്തിനൊടുവില്‍ ലഭിച്ച അവസരത്തില്‍ താരം കഴിവ് തെളിയിക്കുകയും ചെയ്തു. ബ്രിസ്‌ബേനിലെ ചരിത്ര […]