Posts in category: sreekumaran Thampi
ഹരിഹരനും താനുമായുണ്ടായ അകല്‍ച്ച വലിയ നഷ്ടങ്ങള്‍ വരുത്തി!

പി. ഭാസ്‌കരന്‍ പുരസ്‌കാരം ഹരിഹരന് സമ്മാനിക്കവെ വികാര ഭരിതനായി ശ്രീകുമാരൻ തമ്പി.ഹരിഹരനും താനുമായുണ്ടായ അകല്‍ച്ച മലയാളസിനിമയ്ക്കും തങ്ങള്‍ രണ്ടുപേര്‍ക്കും വലിയ നഷ്ടങ്ങള്‍ വരുത്തിയെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. സിനിമയ്ക്കായി താന്‍ ആദ്യമെഴുതിയ പാട്ടുകളൊക്കെ കവിതകളാണെന്നു പറഞ്ഞ് സംവിധായകര്‍ മാറ്റിവെച്ച കാലത്ത് തന്റെ പാട്ടുകള്‍ കൊള്ളാം എന്നു പറഞ്ഞ ആദ്യയാളായിരുന്നു ഹരിഹരന്‍. അന്ന് തുടങ്ങിയ ആത്മബന്ധം ഇടക്കാലത്തുവെച്ച്‌ മുറിയുകയായിരുന്നു. ഹരിഹരന്റെ സിനിമയ്ക്ക് ഇനി താന്‍ പാട്ട് എഴുതില്ല എന്നുവരെ തീരുമാനിച്ച കാലഘട്ടം. ആ കാലഘട്ടത്തില്‍ താന്‍ ‘ജയിക്കാനായ് ജനിച്ചവന്‍’ […]

ഒരു സുപ്രഭാതത്തില്‍ സുരേഷ് ഗോപിയെന്ന നടൻ അപ്രതീക്ഷിതമായി; യാദൃച്ഛികത മാത്രമോ.. തൽപര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ? സംശയമുന്നയിച്ച് ശ്രീകുമാരൻ തമ്പി…

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. അതെ സമയം തന്നെ മലയാള സിനിമയൽ മികവുറ്റ […]

ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല; പൊലീസിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്!

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയില്‍ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലാണ് അഭിനന്ദിച്ചത്. മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഹൈദരാബാദിൽ യുവലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം […]

ഇതുപോലൊരു ഉപദേശം ഷെയ്‌ൻ നിഗത്തിന് കിട്ടികാണില്ല!22മത്തെ വയസ്സിൽ മോഹൻലാലിൻറെയും ഷെയ്‌നിൻറെയും വ്യത്യാസങ്ങൾ താരതമ്യപെടുത്തി ശ്രീകുമാരൻ തമ്പി!

ഷെയ്ൻ നിഗത്തിനെ സിനിമയിൽ നിന്നും വിലകുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം നടന്നുകൊണ്ടിരിക്കുകയാണ്.ആരാധകർ ഉൾപ്പടെ സിനിമ ലോകത്തുള്ളവരും താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നുണ്ട്.നടന്മാർ സംവിധായകന്മാർ ഉൾപ്പടെ എത്തിയതിനൊപ്പം ഇപ്പോൾ പ്രതികരണവുമായി നടനും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത്.ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കം. ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികൾ എങ്ങനെയായിരിക്കണമെന്ന് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും ചേർന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പ്രതിഫലം വാങ്ങി ആ വേഷം ചെയ്യാൻ സമ്മതിക്കുന്ന നടൻ ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ തന്റെ രൂപത്തിൽ […]

തീര്‍ച്ചയായും പ്രശാന്ത് ജയിക്കും എന്ന് ഞാൻ ഉറപ്പിച്ച് പറഞ്ഞിരുന്നു കാരണം…

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് കേരളം ഉറ്റുനോക്കിയിരുന്ന ഒന്നാണ്.പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം നേടി മണ്ഡലം വി കെ പ്രശാന്ത് സ്വന്തമാക്കിയത് സിപിഎം ആഘോഷമാക്കുകയും ചെയ്തു.ഇപ്പോളിതാ വി കെ പ്രശാന്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. വി. കെ. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണെന്നും ജനനേതാവായല്ല, ജനസേവകനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘വി. കെ. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണ്. ജനനേതാവായല്ല, ജനസേവകനായാണ് ആ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിക്കുന്നത്.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന […]

പിണറായി വിജയന്‍ മികച്ച ഭരണാധികാരി, നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരാണ് യഥാര്‍ഥ ഭരണാധികാരിയെന്നും ശ്രീകുമാരന്‍ തമ്പി

ഞാനൊരു ഹിന്ദുവാണ്, എന്നാല്‍ എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു The post പിണറായി വിജയന്‍ മികച്ച ഭരണാധികാരി, നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരാണ് യഥാര്‍ഥ ഭരണാധികാരിയെന്നും ശ്രീകുമാരന്‍ തമ്പി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.