Posts in category: Supreme Court
‘ഞാന്‍ കര്‍ഷകര്‍ക്കൊപ്പം’; നിലപാട് തിരുത്തി ഭുപീന്ദര്‍ സിംഗ്, നാലംഗ സമിതിയില്‍ നിന്ന് രാജിവച്ചു

ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് മുന്‍ എംപിയും ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവുമായ ഭുപീന്ദര്‍ സിംഗ് രാജിവച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും കര്‍ഷകനെന്ന നിലയിലും നേതാവെന്ന നിലയിലും അവരുടെ വികാരം തനിക്ക് മനസിലാവുമെന്നും ഭുപീന്ദര്‍ സിംഗ് പറഞ്ഞു. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഭുപീന്ദര്‍ സിംഗിന്റെ വാക്കുകള്‍: ”സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയെ നന്ദി അറിയിക്കുന്നു. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യൂണിയന്‍ നേതാവെന്ന നിലയിലും കര്‍ഷകരുടെ […]

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം; കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും, നിയമോപദേശം തേടി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരടക്കമുള്ളവരുമായാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. ക്രിമിനല്‍ നടപടി ചട്ടം 482 പ്രകാരം നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീംകോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ച നിയമോപദേശം. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലൈഫ്മിഷന്‍ പദ്ധതിയിലെ ക്രമക്കേട് […]

‘സമിതിയിലെ അംഗങ്ങള്‍ കര്‍ഷകനിയമങ്ങളെ പിന്തുണയ്ക്കുന്നവര്‍’; സഹകരിക്കില്ല, പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകസംഘടന നേതാക്കള്‍. കര്‍ഷകനിയമങ്ങളെ പിന്തുണയ്ക്കുന്നവരും അതിനായി വാദിക്കുന്നവരുമാണ് സമിതിയിലെ അംഗങ്ങളെന്നും സമിതിയ രൂപീകരണത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണെന്നും നേതാക്കള്‍ അറിയിച്ചു. സുപ്രീംകോടതിയിലൂടെ ഈ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുകയാണ് ചെയ്തത്. ശ്രദ്ധ തിരിക്കാനുള്ള ഉപായം മാത്രമാണ് സമിതി രൂപീകരണം. നിയമങ്ങള്‍ സ്റ്റേ ചെയ്തുള്ള ഉത്തരവ് ഇടക്കാല നടപടിയെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതൊരു പരിഹാരമല്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നതും ഇത്തരം പരിഹാരമല്ല. കാരണം നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും […]

കര്‍ഷക സമരത്തില്‍ നിരാശ പ്രകടിപ്പിച്ച് സുപ്രീംകോടതി; ഇടപെടല്ലേ, ഉടന്‍ പരിഹാരമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ തീരുമാനങ്ങളാവാത്തതില്‍ നിരാശ പ്രകടിപ്പിച്ച് സുപ്രീം കോടതി. കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും സാഹചര്യങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കോടതി വിലയിരുത്തി. നിയമങ്ങളെ എതിര്‍ത്തുകൊണ്ടുള്ള ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. സാഹചര്യങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും സാഹചര്യമെന്താണെന്ന് മനസിലാവുന്നുണ്ടെന്നും ചര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്താമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. കര്‍ഷകരുമായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഏഴാംഘട്ട ചര്‍ച്ചയും പരാജയമായിരുന്നു. വിഷയം […]

വിലക്കുകള്‍ നീങ്ങി; പുതിയ പാര്‍ലമെന്റ് കെട്ടിടമുള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം

അതേസമയം എല്ലാ നിര്‍മ്മാണ സ്ഥലങ്ങളിലും പുക ടവറുകള്‍ സ്ഥാപിക്കണമെന്നും ആന്റി സ്‌മോഗ് ഗണ്ണുകള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. The post വിലക്കുകള്‍ നീങ്ങി; പുതിയ പാര്‍ലമെന്റ് കെട്ടിടമുള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം appeared first on Reporter Live.

മുത്തലാഖ് കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും; പരാതിക്കാരിയുടെ വാദം കേട്ടിരിക്കണമെന്ന്‌ സുപ്രീംകോടതി

മുത്തലാഖ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാം എന്ന് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യത്തിന് മുമ്പായി പരാതിക്കാരിയായ മുസ്ലീം സ്തീയുടെ വാദം നിര്‍ബന്ധമായും കേട്ടിരിക്കണമെന്നും കോടതി പറഞ്ഞു. The post മുത്തലാഖ് കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും; പരാതിക്കാരിയുടെ വാദം കേട്ടിരിക്കണമെന്ന്‌ സുപ്രീംകോടതി appeared first on Reporter Live.

ശബരിമലയിലേക്ക് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധി: സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാനം

കൊവിഡ് സാഹചര്യത്തിൽ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയുമാണ് നിലവിൽ അനുവദിക്കുന്നത്. The post ശബരിമലയിലേക്ക് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധി: സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാനം appeared first on Reporter Live.

1975ലെ അടിയന്തിരാവസ്ഥ: 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീംകോടതി; നടപടി 94കാരിയുടെ ഹര്‍ജിയില്‍

1975 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പൂര്‍ണമായും ഭരണഘടനാ വിരുദ്ധമായിരുന്നെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 94 കാരി നല്‍കിയ ഹരജി പരിഗണിക്കാമെന്ന് സമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിലുമാരായ സജ്ജയ് കിഷന്‍ കോള്‍, ദിനേഷ് മഹേശ്വരി, ഹൃതികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതേസമയം ഹരജി ന്യായമാണെന്ന് സമ്മതിച്ച കോടതി 45 വര്‍ഷത്തിനു ശേഷം അടിയന്തരാവസ്ഥയുടെ സാധുത പരിശോധിക്കുന്നത് പ്രായോഗികമാണോ എന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടെന്താണെന്ന് ചോദിക്കുകയും ചെയ്തു കോടതി. ഇതു […]

തോല്‍ക്കാനില്ല; കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്. സെപ്തംബറില്‍ പാര്‍ലമെന്റില്‍ പാസാക്കിയ മൂന്ന്് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 16ാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ അയവ് വരുത്താത്തതോടെയാണ് കര്‍ഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കുവേണ്ടി കര്‍ഷകരെ തകര്‍ക്കുന്നതണ് നിയമമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഭാനു പ്രതാപ് സിങ് ഹരജിയില്‍ പറഞ്ഞു. കേന്ദ്രത്തെ സ്വേച്ഛാധിപതികളെന്ന് വിശേഷിപ്പിച്ച ഹരജിയില്‍, […]

‘കേരളത്തില്‍ നടപ്പിലാക്കില്ല’; കര്‍ഷക ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയിലേക്ക്

കേന്ദത്തിന്റെ പുതിയ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. The post ‘കേരളത്തില്‍ നടപ്പിലാക്കില്ല’; കര്‍ഷക ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയിലേക്ക് appeared first on Reporter Live.