പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങിയ ‘കുരുതി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ നിര്‍മ്മാതാവും, നടനുമായ പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. തന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായാണ് സസ്പന്‍സും, പാട്ടും, സ്റ്റണ്ടുമെല്ലാം ഉള്ള ഒരു മുഴുനീളന്‍ സിനിമ ഇത്രയും വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. നിര്‍മ്മാതാവെന്ന നിലയില്‍ അഭിമാനം തോന്നുന്നു എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. രണ്ട് പതിറ്റാണ്ടിനിടയില്‍ ഏകദേശം നൂറ് ചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ഇത്രയും തീവ്രവും, പെട്ടന്ന് ചിത്രീകരണം പൂര്‍ത്തിയാതും കുരുതി മാത്രമാണ്. പാട്ടും, സസ്പെന്‍സും, സ്റ്റണ്ടും, കാട്ടിനുള്ളില്‍ […]
സുപ്രിയ മേനോനും മല്ലിക സുകുമാരനും വിളക്ക് കൊളുത്തുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. The post ‘കുരുതി’ തുടങ്ങി; ചിത്രങ്ങളുമായി പൃഥ്വിരാജ് appeared first on Reporter Live.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മോനോന് നിര്‍മ്മിക്കുന്ന ‘കുമാരി’യുടെ ചിത്രീകരണം 2021 മാര്‍ച്ചില്‍ ആരംഭിക്കും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നിര്‍മല്‍ സഹദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്തിരുന്നു. രണത്തിന് ശേഷം നിര്‍മല്‍ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ജേക്സ് ബിജോയുടേതാണ് സംഗീതം. ജിഗ്മെ ടെന്‍സിംഗ് ആണ് സിനിമയുടെ ഛായാഗ്രഹണം. ജയന് നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. ഹാരിസ് ദേശമാണ് […]
പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. കുരുതി എന്നാണ് ചിത്രത്തിന്റെ പേര്. കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പൃഥ്വിരാജ് വിവരം പുറത്തുവിട്ടത്. കുരുതി ഡിസംബര്‍ 9ന് ചിത്രീകരണം ആരംഭിക്കും. സുപ്രിയ മേനോന് നിര്‍മ്മിക്കുന്ന ചിത്രം മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അനീഷ് പള്ളിയലാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിൽ റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, […]
ഓർമ്മകളിലേക്ക് തിരിഞ്ഞ് നോട്ടവുമായി സുപ്രിയ. ബിബിസിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഡയറിയുടെ ചിത്രം പോസ്റ്റ് ചെയ്തതോടൊപ്പം മനോഹരമായ കുറിപ്പും സുപ്രിയ പങ്കുവെച്ചിട്ടുണ്ട് “ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിലായിരുന്നു. അതിനിടെ 2011ല്‍ നിന്നുള്ള എന്റെ പഴയ നോട്ട് ബുക്ക് കൈയില്‍ പെട്ടു. അതില്ലാതെ ഞാന്‍ എവിടേയും പോയിട്ടില്ല. ഇപ്പോഴും എവിടെ പോകുമ്ബോഴും ഒരു ചെറിയ നോട്ട്ബുക്കും പെന്നും ഞാന്‍ കൈയില്‍ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് വളരെയധികം മനസിലാക്കാന്‍ സാധിക്കും,” […]
പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പ്രചരിക്കുന്നു. ‘അല്ലി പൃഥ്വിരാജ്’ എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍. പ്രൊഫൈല്‍ മാനേജ് ചെയ്യുന്നത് പൃഥ്വിരാജും സുപ്രിയയുമാണെന്നും പ്രൊഫൈലില്‍ പറയുന്നു. ഫ്രൊഫൈല് വ്യാജമാണെന്നും ഇത് അലംകൃതയുടെതല്ലെന്നും അറിയിച്ച് പൃഥ്വിരാജും, സൂപ്രിയയും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈലിന്റെ ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ‘ഇത് ഞങ്ങളുടെ മകളുടെ പ്രൊഫൈലല്ല. 6 വയസ്സുള്ള അലംകൃതയ്ക്ക് ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ആവശ്യമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. അവള് വലുതാകുമ്പോള്‍ അവള് തന്നെ അതിനെ […]
മലയാളികളുടെ പ്രിയപ്പെട്ട ജോഡിയാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സുപ്രിയ തങ്ങളുടെ ജീവിതത്തിലെ രസകരമായും മനോഹരവുമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവച്ച മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു . പ്യാര് എന്ന് ക്യാപ്ഷനോടെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ബാല്‍ക്കണിയില്‍ പരസ്പരം ചേര്‍ത്തുപിടിച്ച് നില്ക്കുന്ന ചിത്രമാണിത് ചിത്രത്തിന് കമന്റുമായി ആരാധകരും താരങ്ങളുമെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള പൃഥ്വിരാജ് കളിക്കുന്ന ചിത്രം സുപ്രിയ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ […]
കേരളത്തെ അടിമുടി കുലുക്കിയാണ് കഴിഞ്ഞ വർഷങ്ങളിൽ കാറ്റും മഴയും പ്രളയവും കടന്നു പോയത്. വീണ്ടും മറ്റൊരു മഴക്കാലം കൂടി കടന്ന് വന്നതോടെ സ്ഥി ഗതികൾ കൂടുതൽ വഷളാകുകയാണ്. ഇക്കുറി ഒന്നിലധികം ദുരന്തങ്ങളാണ് നാം നേരിടുന്നത്. കൊറോണ, കരിപ്പൂരിലെ വിമാനാപകടം, രാജമലയിലെ വേദന… ഇവിടെയെല്ലാം കുടുംബം നഷ്ടപ്പെട്ട എത്രയോ പേർ. ആ വേദന പങ്കിടുകയാണ് നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ. മകൾ അല്ലി വരച്ച ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്. “കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. […]
മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് സുപ്രിയ മേനോൻ- പൃഥ്വിരാജ്. സുപ്രിയ മേനോൻ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പണ്ട് ഗുരുവായൂരില്‍ പോയതിന്റെ ഫോട്ടോ സുപ്രിയ മേനോൻ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജിന്റെ കയ്യും പിടിച്ചുള്ള തന്റെ ഫോട്ടോയാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. അമ്പല നടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ എടുത്തുതാണ് ഫോട്ടോ. പൃഥ്വിരാജിന് മുണ്ടും വേഷ്ടിയും സുപ്രിയയ്ക്ക് ചുരിദാറുമാണ് വേഷം. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം ജോര്‍ദാനിലെ […]
പൃഥ്വി അടുത്തില്ലാത്ത ദിവസങ്ങളിൽ ഇരുവരും ഒന്നിച്ചുളള പഴയകാല ഫൊട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് സുപ്രിയ പതിവാക്കിയിട്ടുണ്ട്. 2011 ൽ എടുത്തൊരു ചിത്രമാണ് സുപ്രിയ ഇപ്പോൾ ഷെയർ ചെയ്തതിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന ‘ഉറുമി’ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ മ്യൂസിക് ലോഞ്ച് പരിപാടിക്കിടയിൽനിന്നുളളതാണ് ഫൊട്ടോ. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴുളളതാണ് ഈ ഫൊട്ടോയെന്ന് സുപ്രിയ എഴുതിയിട്ടുണ്ട്. ഫൊട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിലൊരു കമന്റും അതിനു സുപ്രിയ നൽകിയ മറുപടിയും രസകരമാണ്. ഒരു ഹായ് കിട്ടാൻ വല്ല […]