Posts in category: suresh gopi
എതിര്‍സ്ഥാനാര്‍ത്ഥികളെ ‘മലിനം’ എന്ന് വിളിച്ച് സുരേഷ് ഗോപി; വിദ്വേഷ പ്രസംഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബിജെപി യോഗത്തില്‍ വിദ്വേഷ പ്രസംഗം നടത്തി നടനും എംപിയുമായ സുരേഷ് ഗോപി. ബിജെപി സ്ഥാനാര്‍ത്ഥികളല്ലാത്ത സ്ഥാനാര്‍ത്ഥികളെ മലിനം എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്. ‘അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം’, എന്നാണ് സുരേഷ് […]

‘കാവലില്‍ യുവാവിന്റെ ഗെറ്റപ്പില്‍ സുരേഷ് ഗോപിയെത്തും’; ആരാധകര്‍ക്ക് നിധിന്‍ രഞ്ജി പണിക്കരുടെ ഉറപ്പ്

കാവലിലെ തമ്പാൻ സുരേഷ് ​ഗോപിയുടെ കംഫർട്ട് സോണിലുളള കഥാപാത്രമാണ്. ചിത്രത്തിൽ 55വയസ്സ് തോന്നുന്ന ​ഗെറ്റപ്പിലും ചെറുപ്പകാലഘട്ടം കാണിക്കുന്ന ​ഗെറ്റപ്പിലും സുരേഷ് ​ഗോപിയെത്തും’, നിധിൻ ഉറപ്പുനൽകി. The post ‘കാവലില്‍ യുവാവിന്റെ ഗെറ്റപ്പില്‍ സുരേഷ് ഗോപിയെത്തും’; ആരാധകര്‍ക്ക് നിധിന്‍ രഞ്ജി പണിക്കരുടെ ഉറപ്പ് appeared first on Reporter Live.

ഇതെല്ലാവർക്കും ഒരു താക്കീത് ആകട്ടെ ജസ്റ്റ് റീമമ്പർ ദാറ്റ്!സുരേഷ് ഗോപി കസറുന്നു

ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കുകയാണ് സുരേഷ് ഗോപി . നടനായും രാഷ്ട്രീയ പ്രവർത്തകനായും എംപിയായും അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് . എംപി എന്ന നിലയില്‍ ഒരുപാട് പേർക്ക് നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. കോവിഡാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒട്ടും കുറവില്ല സ്ഥാനാർത്ഥികൾക്ക് വേണ്ടി സിനിമ താരങ്ങളും പ്രചാരണത്തിനായി ഇറങ്ങുകയാണ്.. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണത്തിനും സുരേഷ് ഗോപി മുന്‍പന്തിയിലുണ്ട്. കപടന്മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു വലതു […]

അഭ്യൂഹങ്ങള്‍ക്ക് വിട; ‘ഫൈറ്ററില്‍’ വിജയ് ദേവരകൊണ്ടയുടെ അച്ഛനാവുന്നത് സുരേഷ് ഗോപിയല്ല

ചിത്രത്തില്‍ വിജയ്‌യുടെ അച്ഛന്റെ വേഷമാണ് സുരേഷ് ഗോപി ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സുരേഷ് ഗോപി ചിത്രത്തിന്റെ ഭാഗമാണെന്നത് വെറും അഭ്യൂഹങ്ങളാണെന്ന് ‘ഫൈറ്ററിന്റെ’ സംവിധായകന്‍ പൂരി ജഗന്നാഥ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. The post അഭ്യൂഹങ്ങള്‍ക്ക് വിട; ‘ഫൈറ്ററില്‍’ വിജയ് ദേവരകൊണ്ടയുടെ അച്ഛനാവുന്നത് സുരേഷ് ഗോപിയല്ല appeared first on Reporter Live.

‘മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല… എന്റെ അയ്യന്‍, എന്റെ അയ്യന്‍’; എല്‍ഡിഎഫും യുഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയതില്‍ സുരേഷ് ഗോപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശബരിമല വിവാദം ഓര്‍മ്മിപ്പിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. യുഡിഎഫും എല്‍ഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിവാദവുമായി ബന്ധപ്പെടുത്തി പരോക്ഷ പരാമര്‍ശം നടത്തിയത്. ‘അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു, എന്റെ അയ്യന്‍… എന്റ അയ്യന്‍…’, […]

‘ബിനീഷിന്റെ കാര്യത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനമെടുക്കണ്ട’; മുമ്പ് തിരുത്തേണ്ടി വന്നിട്ടുണ്ടെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനായ അമ്മ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. വിഷയത്തില്‍ കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്. അതിന്‌ശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി. ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട […]

പളളിയില്‍ തിരി കത്തിച്ച് സുരേഷ് ഗോപി; ‘എന്റെ കുരിശുപളളി മാതാവേ’ ആനക്കാട്ടില്‍ ചാക്കോച്ചിയുടെ വിളി ഓര്‍ത്തെടുത്ത് ആരാധകര്‍

കുരിശു പളളിയില്‍ മെഴുകുതിരി കത്തിച്ച് സുരേഷ് ഗോപി. ലേലം എന്ന സുരേഷ് ഗോപിയുടെ കഥാപാത്രമായ ആനക്കട്ടില്‍ ചാക്കോച്ചി ‘എന്റെ കുരിശുപളളി മാതാവേ’ എന്ന് വിളിക്കുന്ന ഒരു സീനുണ്ട്. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ കാവലിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ച് മടങ്ങവെയാണ് ഇതേ പള്ളിയില്‍ വന്ന് താരം തിരി കത്തിച്ചത്. സുരേഷ് ഗോപി കുരിശു പളളി മാതാവിന്റെ മുന്‍പില്‍ തിരി കത്തിക്കാന്‍ എത്തിയത് അവിടെ ഉണ്ടായിരുന്നവരില്‍ കൗതുകമുണര്‍ത്തി. Moving forward with God’s grace! At the iconic Pala […]

‘ഒരു സിനിമാ താരം തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവര്‍, ബി ജെ പിക്ക് ആ സ്വാധീനം ഇപ്പോഴില്ല’; ദേവന്‍

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നുവെന്ന് നടന്‍ ദേവന്‍. ബിജെപിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ഇത്തവണ തൃശ്ശൂരില്‍ മത്സരം രാഷ്ട്രീയമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇങ്ങനെ പ്രതികരിച്ചത്. ‘സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഭാഗത്തൊക്കെ […]

തൃശ്ശൂരില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ദേവന്‍; ‘ചലച്ചിത്ര മേഖലയില്‍ നിന്ന് ആരെയും കൂടെ കൂട്ടില്ല’

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന് നടന്‍ ദേവന്‍. മൂന്ന് മുന്നണിയുടേയും ബന്ധമുണ്ടാക്കാതെയായിരിക്കും മത്സരത്തിനിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം. 2004ല്‍ ദേവന്‍ രൂപീകരിച്ച കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ പേര് മാറ്റിയിട്ടുണ്ട്. നവകേരള പീപ്പിള്‍സ് പാര്‍ട്ടിയെന്നാണ് പുതിയ പേര്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തൃശ്ശൂരില്‍ സജീവമാകുമെന്നും ദേവന്‍ പറഞ്ഞു. കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയം തുടങ്ങിയത്. സിനിമയില്‍ സജീവമായപ്പോഴും രാഷ്ട്രീയം മനസ്സില്‍ നിന്ന് വിട്ടിരുന്നില്ല. സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച മികച്ച ഉദ്യോഗസ്ഥരെ […]

‘മുറിവേറ്റ കടുവയുടെ ഗര്‍ജനത്തേക്കാള്‍ ഭയാനകം ഒറ്റക്കൊമ്പന്റെ ചിന്നംവിളി’; ടൈറ്റില്‍ പ്രഖ്യാപനം ഏറ്റെടുത്ത് എസ്ജി ആരാധകര്‍

അതേസമയം ചിത്രത്തിന്റെ ഭാഗമായുണ്ടായ പ്രശ്‌നങ്ങള്‍ക്കിപ്പുറം കടുവ എന്ന പേരില്‍ നിന്ന് ഒറ്റക്കൊമ്പനിലേക്ക് മാറ്റി പ്രഖ്യാപിക്കപ്പെടുന്ന ചിത്രത്തെ എസ്ജി ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് ഏറ്റെടുക്കുന്നത്. The post ‘മുറിവേറ്റ കടുവയുടെ ഗര്‍ജനത്തേക്കാള്‍ ഭയാനകം ഒറ്റക്കൊമ്പന്റെ ചിന്നംവിളി’; ടൈറ്റില്‍ പ്രഖ്യാപനം ഏറ്റെടുത്ത് എസ്ജി ആരാധകര്‍ appeared first on Reporter Live.