Posts in category: surya
കോവിഡ്19 ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കി നടന്‍ സൂര്യ!

കോവിഡ്19 ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കി നടന്‍ സൂര്യ. സിനിമാ പ്രവര്‍ത്തകര്‍ക്കായി ‘സൂരരൈ പോട്രിന്റെ’ വരുമാനത്തില്‍ നിന്ന് 5 കോടി രൂപ കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഒന്നരക്കോടി സംഘടനകള്‍ക്ക് കെെമാറിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന്‍, തമിഴ്നാട് ഫിലിം പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍, നടികര്‍ സംഘം എന്നീ സംഘടനകള്‍ക്കാണ് സൂര്യ തുക കെെമാറിയത്. about actor surya The post കോവിഡ്19 ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കി നടന്‍ […]

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൂര്യയുടെ വക അഞ്ച് കോടി

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സൂര്യ. 5 കോടി രൂപ യാണ് സംഭാവന ചെയ്തത്. കോവിഡും അനുബന്ധ ലോക്ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുന്നതെന്നും സൂര്യ വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രമായ സൂരരൈ പോട്ര് ഓ.ടി.ടി റിലീസിനെത്തുന്ന കാര്യം നടൻ സൂര്യ വ്യക്തമാക്കിയത്. ആമസോൺ പ്രൈം വഴി ഒക്ടോബർ 30 നാണ് ചിത്രം റിലീസിനെത്തുക. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരരൈ പോട്ര് ഓൺലൈൻ […]

‘സൂരരൈ പോട്ര്’ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പുറത്ത് വിട്ടു

സൂര്യ നായകനാകുന്ന ‘സൂരരൈ പോട്ര്’ ചിത്രവും ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 30-ന് ആണ് റിലീസ് ചെയ്യുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സുധ കൊങ്കരയുടെ യുടെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി അപര്‍ണ ബാലമുരളിയാണ് നായിക. മാധവന്‍ നായകനായ ‘ഇരുതി സുട്രു’വിന് ശേഷം സുധ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരരൈ പോട്ര്. എയര്‍ ഡെക്കാണ്‍ ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ […]

മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്; വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച്‌ സൂര്യ

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച്‌ നടന്‍ സൂര്യ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിപ്പൂരില്‍ വിമാനം ദുരന്തം സംഭവിച്ചത് “ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ, മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്, പൈലറ്റുമാരോട് ആദരവ്” എന്നാണ് സൂര്യയുടെ ട്വീറ്റ്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങളെ ദേശീയ മാധ്യമങ്ങള്‍ അടക്കം അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു. The post മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്; വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച്‌ സൂര്യ appeared first on metromatinee.com Lifestyle Entertainment & […]

സ്വര്‍ണക്കടത്ത്;നടൻ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്ന് മീര

നടന്‍ സൂര്യയ്ക്കെതിരെ പുതിയ ആരോപണവുമായി നടി മീര മിഥുന്‍. കേരളത്തിലെ സ്വര്‍ണക്കടത്തില്‍ താരത്തിനും കുടുംബത്തിനും ബന്ധമുണ്ടെന്നാണ് മീര പറയുന്നത്. ‘അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണ്. കേരളത്തിലെ സ്വര്‍ണക്കടത്തില്‍ സൂര്യയ്ക്ക് ബന്ധമുണ്ട്’ എന്നായിരുന്നു മീരയുടെ ആരോപണം. ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മീരയ്ക്കെതിരേ കടുത്ത ആക്രമണവുമായി രം​ഗത്ത് എത്തി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയുമായിരിക്കും എന്നാണ് മീര പറയുന്നത്. The post സ്വര്‍ണക്കടത്ത്;നടൻ […]

സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറായി; സൂര്യ ജ്യോതിക പ്രണയം ഇങ്ങനെ…

തെന്നിന്ത്യന്‍ ചലിച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ജ്യോതിക പറയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതോടൊപ്പം സിനിമയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിലാണ് നോ പറയാന്‍ ശീലിച്ചത് എന്ന് താരം പറയുന്നു. വിവാഹം എന്റെ വലിയ സന്തോഷം.എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വര്‍ഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റില്‍ […]

മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു!

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ‘പ്രിയപ്പെട്ട സൂര്യയ്ക്ക് ജന്മദിനാശംസകള്‍’ -മോഹന്‍ലാല്‍ ട്വിറ്ററില്‍ എഴുതി. സൂര്യയ്‌ക്ക് മലയാളത്തില്‍ ഏറ്റവും അടുപ്പമുള്ള താരം മോഹന്‍ലാലാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് സൂര്യ. ‘കാപ്പാന്‍’ എന്ന തമിഴ് സിനിമയില്‍ മോഹന്‍ലാലും സൂര്യയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. യുവതാരങ്ങളായ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, അജു വര്‍ഗീസ് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. about mohanlal […]

സൂര്യയ്ക്ക് ഇന്ന് 45-ാം ജന്മദിനം;ആഘോഷമാക്കി ആരാധകർ!

തമിഴ് ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂര്യ ഇന്ന് തന്‍റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1975 ജൂലൈ 23ന് ചെന്നൈയിലായിരുന്നു ജനനം. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സൂര്യയുടെ ജന്മദിനം ഓണ്‍ലൈന്‍ ലോകത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജന്മദിന സ്പെഷല്‍ പോസ്റ്ററുകള്‍ ഓണ്‍ലൈന്‍ ലോകത്ത് തരംഗമായിട്ടുമുണ്ട്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്. സൂര്യയുടെ അഭിനയ മികവിനാല്‍ ‘നടിപ്പിന്‍ നായകന്‍’ എന്ന സ്ഥാനം ലഭിച്ചു. നേര്‍ക്കു നേര്‍ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് […]

സൂര്യ ഈ വര്‍ഷം ഷൂട്ടിംഗിനില്ല? ‘അരുവാ’ വൈകിയേക്കുമെന്ന് സൂചന!

ഹരിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം തുടങ്ങാനിരുന്ന ‘അരുവാ’ വൈകിയേക്കുമെന്ന് സൂചന. ഈ വര്‍ഷം ഇതുവരെ കാപ്പാന്‍ മാത്രമാണ് സൂര്യയുടേതായി പുറത്തുവന്നിട്ടുള്ള സിനിമ. സുധ കോംഗാര സംവിധാനം ചെയ്ത ‘ സൂരറൈ പോട്ര്’ സെന്‍സറിംഗ് കഴിഞ്ഞ് റിലീസിന് സജ്ജമായിട്ടുണ്ട്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് കോവിഡ് 19 മൂലം വൈകുകയായിരുന്നു. അരുവാ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. രണ്ട് സഹോദരങ്ങള്‍ക്കിടയിലെ ബന്ധവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യ തന്നെയാണോ രണ്ട് വേഷങ്ങളില്‍ […]

ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ!

ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പൊന്‍മകള്‍ വന്താല്‍’ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുകയാണ്. ലോക് ഡൗണ്‍ സമയം തമിഴില്‍ നിന്നും ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണ് പൊന്‍മകള്‍ വന്താല്‍. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയുടെ ഉടമസ്ഥതയിലുളള 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച്‌ പങ്കുവെക്കുന്നത്. ജ്യോതികയ്‌ക്കൊപ്പം പൊന്‍മകള്‍ വന്താല്‍ വീട്ടില്‍ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് സ്ട്രീം എന്ന […]