Posts in category: surya
മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു!

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ‘പ്രിയപ്പെട്ട സൂര്യയ്ക്ക് ജന്മദിനാശംസകള്‍’ -മോഹന്‍ലാല്‍ ട്വിറ്ററില്‍ എഴുതി. സൂര്യയ്‌ക്ക് മലയാളത്തില്‍ ഏറ്റവും അടുപ്പമുള്ള താരം മോഹന്‍ലാലാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് സൂര്യ. ‘കാപ്പാന്‍’ എന്ന തമിഴ് സിനിമയില്‍ മോഹന്‍ലാലും സൂര്യയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. യുവതാരങ്ങളായ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, അജു വര്‍ഗീസ് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. about mohanlal […]

സൂര്യയ്ക്ക് ഇന്ന് 45-ാം ജന്മദിനം;ആഘോഷമാക്കി ആരാധകർ!

തമിഴ് ചലച്ചിത്ര ലോകത്തെ നടന വിസ്മയം സൂര്യ ഇന്ന് തന്‍റെ 45-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1975 ജൂലൈ 23ന് ചെന്നൈയിലായിരുന്നു ജനനം. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സൂര്യയുടെ ജന്മദിനം ഓണ്‍ലൈന്‍ ലോകത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ജന്മദിന സ്പെഷല്‍ പോസ്റ്ററുകള്‍ ഓണ്‍ലൈന്‍ ലോകത്ത് തരംഗമായിട്ടുമുണ്ട്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്. സൂര്യയുടെ അഭിനയ മികവിനാല്‍ ‘നടിപ്പിന്‍ നായകന്‍’ എന്ന സ്ഥാനം ലഭിച്ചു. നേര്‍ക്കു നേര്‍ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് […]

സൂര്യ ഈ വര്‍ഷം ഷൂട്ടിംഗിനില്ല? ‘അരുവാ’ വൈകിയേക്കുമെന്ന് സൂചന!

ഹരിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം തുടങ്ങാനിരുന്ന ‘അരുവാ’ വൈകിയേക്കുമെന്ന് സൂചന. ഈ വര്‍ഷം ഇതുവരെ കാപ്പാന്‍ മാത്രമാണ് സൂര്യയുടേതായി പുറത്തുവന്നിട്ടുള്ള സിനിമ. സുധ കോംഗാര സംവിധാനം ചെയ്ത ‘ സൂരറൈ പോട്ര്’ സെന്‍സറിംഗ് കഴിഞ്ഞ് റിലീസിന് സജ്ജമായിട്ടുണ്ട്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് കോവിഡ് 19 മൂലം വൈകുകയായിരുന്നു. അരുവാ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. രണ്ട് സഹോദരങ്ങള്‍ക്കിടയിലെ ബന്ധവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യ തന്നെയാണോ രണ്ട് വേഷങ്ങളില്‍ […]

ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ!

ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പൊന്‍മകള്‍ വന്താല്‍’ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുകയാണ്. ലോക് ഡൗണ്‍ സമയം തമിഴില്‍ നിന്നും ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണ് പൊന്‍മകള്‍ വന്താല്‍. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയുടെ ഉടമസ്ഥതയിലുളള 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച്‌ പങ്കുവെക്കുന്നത്. ജ്യോതികയ്‌ക്കൊപ്പം പൊന്‍മകള്‍ വന്താല്‍ വീട്ടില്‍ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് സ്ട്രീം എന്ന […]

നാല് തവണ ഫോൺ വിളിച്ച് ക്ഷേമം അന്വേഷിച്ചു; മോഹൻലാലിനെ കുറിച്ച് സൂര്യ പറയുന്നു

ലോക്ക് ഡൗൺ കാലത്ത് സഹതാരങ്ങളെ വിളിച്ച ആവശ്യമായ ക്ഷേമവിവരങ്ങള്‍ അന്വേഷിക്കുകയാണ് മോഹൻലാൽ. മോഹന്‍ലാലിനെ കുറിച്ച്‌ തമിഴ് നടന്‍ സൂര്യ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. തന്നെ മാത്രമല്ല എല്ലാ സിനിമാ പ്രവര്‍ത്തകരെയും അദ്ദേഹം വിളിച്ചിട്ടുണ്ടാകും എന്നാണ് സൂര്യ പറയുന്നത്. അറുപതാം ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചാണ് സൂര്യയുടെ വാക്കുകള്‍. ‘സ്‌ക്രീനില്‍ ലാല്‍ സാറിന്റെ അഭിനയം കണ്ട് വിസ്മയിച്ച ഒരാളാണ് താനും. പക്ഷേ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോഴാണ് ആ സ്വാഭാവിക അഭിനയത്തിന്റെ രഹസ്യം മനസിലായത്. ജീവിതത്തില്‍ ഇത്രയധികം […]

ഭീഷണികള്‍ക്ക് മുന്നില്‍ വീഴില്ല; ജ്യോതികയുടെ സിനിമയുടെ റിലീസ് ഓണ്‍ലൈനില്‍ തന്നെ

ഭീഷണികള്‍ നിലനില്‍ക്കുന്നതിന് ഇടയിലും ജ്യോതിക നായികയാകുന്ന സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. മെയ് 29 ന് ചിത്രം ആരാധകര്‍ക്കരികില്‍ എത്തുമെന്ന് നടനും നിര്‍മാതാവുമായി സൂര്യ പ്രഖ്യാപിച്ചു. ഭീഷണികള്‍ക്ക് മുന്നില്‍ വീഴില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. പൊന്‍മകള്‍ വന്നാല്‍ മെയ് 29 ന് നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നല്ലതിനുവേണ്ടി പോരാടാന്‍ അവള്‍ക്ക് ഭയമില്ല എന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജെജെ […]

സൂര്യയുടെ സിനിമകൾ റിലീസ് ചെയ്യാൻ സമ്മതിക്കില്ല…… ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തും

ജ്യോതികയുടെ പുതിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഭീഷണി മുഴക്കി തമിഴ്‌നാട് തിയറ്റര്‍ ഓണേര്‍സ് അസോസിയേഷന്‍. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച് ജ്യോതിക മുഖ്യ വേഷത്തില്‍ എത്തുന്ന ‘പൊന്‍മകള്‍ വന്താല്‍’ എന്ന ചിത്രം തിയറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ഒരു വീഡിയോയിലൂടെ അറിയിച്ചു. മേയ് […]

എന്തിനാണ് ഇങ്ങനെ കോടികള്‍ സമ്പാദിച്ച് കൂട്ടുന്നത്;സൂര്യയോട് പലരും ചോദിക്കുന്ന ചോദ്യം!

തമിഴ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂര്യ ഹീറോ തനനെയാണ്. സിനിമയോടൊപ്പം തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവർത്തിക്കാറുണ്ട്. സൂര്യയ്ക്ക് ഒപ്പം തന്നെ സഹോദരൻ കാർത്തിക്കും പ്രവർത്തനങ്ങളിൽ പങ്കുചേരാറുണ്ട് . സൂര്യയുടെ പിതാവും നടനുമായ നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷനിലൂടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സൂര്യയാണ്. എന്നാൽ അടുത്തിടെയായി തുടര്‍ച്ചയായി താരത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുകയാണ്.എന്തിനാണ് ഇങ്ങനെ കോടികള്‍ സമ്പാദിച്ച് കൂട്ടുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. […]

കേരളത്തിൽ സൂരറൈ പോട്ര് യുടെ വിതരണം ഏറ്റെടുത്ത് സ്പാർക്ക് പിക്ചേർസ്!

സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്ര് റിലീസിന് ഒരുങ്ങുകയാണ്. കേരളത്തിൽ വിതരണം ഏറ്റെടുത്ത് സ്പാർക്ക് പിക്‌ചേഴ്‌സ്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സൂരറൈ യുടെ ടീസർ തരംഗം സൃഷ്ടിച്ചിരുന്നു . അപര്‍ണ മുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത് . സൂര്യയുടെ 38ാമത്തെ ചിത്രമാണിത് 2ഡി എന്റര്‍ടൈന്‍മെന്റസും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്ന് നിർമ്മക്കുന്ന ചിത്രത്തിൽ ജാക്കി ഷറഫ്, മോഹന്‍ ബാബു. […]

പിടിച്ച് നിർത്താനായില്ല; അവളെ ചേർത്ത് പൊട്ടിക്കരഞ്ഞ് സൂര്യ; കാരണം !

തമിഴ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂര്യ ഹീറോ തനനെയാണ്. സിനിമയോടൊപ്പം തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവർത്തിക്കാറുണ്ട്. സൂര്യയ്ക്ക് ഒപ്പം തന്നെ സഹോദരൻ കാർത്തിക്കും പ്രവർത്തനങ്ങളിൽ പങ്കുചേരാറുണ്ട് . സൂര്യയുടെ പിതാവും നടനുമായ നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷനിലൂടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സൂര്യയാണ്. ഇപ്പോൾ ഇതാ അഗരം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സൂര്യ പൊട്ടിക്കരയുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗായത്രി എന്ന […]